അപ്പു രാവിലെ എഴുന്നേറ്റു. തലേദിവസം വല്യമ്മാവന്‍ പറഞ്ഞ കാര്യങ്ങള്‍ പെട്ടന്ന് തന്നെ അവന്‍റെ മനസിലേക്കെത്തി " ഇന്ന് നമുക്ക് കിട്ടുന്ന പച്ചക്കറികള്‍,പലവ്യഞ്ജനം, ഭക്ഷ്യ എണ്ണകള്‍, ധാന്യങ്ങള്‍ എല്ലാം മായവും വിഷവും നിറഞ്ഞതാണത്രെ " അതെങ്ങനെയാ ഇത്രയും വിഷം വരിക വല്യമ്മവാ ? അപ്പു ഉടന്‍ തിരിച്ച് ചോദിച്ചു.... വലിയ കീടാക്രമണം ഉണ്ടാകാതെ കായ്കനികള്‍ ലഭിക്കാനും അവ കേടാകാതെ നോക്കനുമായി ഒട്ടേറെ വിഷങ്ങള്‍ ഉപയോഗിക്കും എന്ന് അമ്മാവന്‍റെ മറുപടി. കൂട്ടത്തില്‍ ഇത്രയും ചേര്‍ത്തു അമ്മാവന്‍ അപ്പൂന്‍റെ അച്ഛന്‍ മരിച്ചത് ക്യാന്‍സര്‍ ബാധിച്ചാണ് ഈ വിഷങ്ങള്‍ ഒക്കെ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ സാധ്യത ഉള്ളതാണ്. വല്യമ്മാവാ എനിക്കും കൃഷിയൊക്കെ പഠിച്ചു ഇതൊക്കെ സ്വന്തമായി ഉണ്ടാക്കാന്‍ കഴിയുമോ? അതിനെന്താ കഴിയുമല്ലോ ഒരു കാര്യം ചെയ്യ് നമ്മുടെ വടക്കേ പറമ്പില്‍ നാളെ പയര്‍ നടുകയാണ് നീയും കൂടിക്കോളൂ ... നിനക്ക് അവധി കഴിഞ്ഞ് വീട്ടില്‍ പോകുമ്പോള്‍ അവിടെ കൃഷി തുടങ്ങാം ..... അപ്പൂനു സന്തോഷമായി ........ തലേദിവസത്തെ കാര്യങ്ങള്‍ ഓര്‍ത്തിരുന്നു സമയം പോയതറിഞ്ഞില്ല അപ്പു വേഗം വല്യമ്മാവനൊപ്പം കൂടാനായി തയാറായി .... അപ്പൂ അമ്മാവന്‍റെ വിളി കേട്ട് അപ്പു വേഗം അങ്ങോട്ട് ചെന്നു അമ്മാവനും രണ്ടു പണിക്കാരും പറമ്പിലേക്ക് പോകാനായി തയാറെടുത്തു അപ്പൂം അവരോടൊപ്പം കൂടി . പറമ്പിലെത്തിയ അപ്പുവിനു അമ്മാവന്‍ ഒരു കാഴ്ച കാണിച്ചു കൊടുത്തു പയര്‍ വിത്തുകള്‍ ഒരു ദ്രാവകത്തില്‍ മുക്കി വച്ചിരിക്കുന്നു .അപ്പു ചോദിച്ചു എന്താണിത് " ഇതാണ് അപ്പൂ സ്യൂടോമോനാസ് ലായനി . ഒരു പത്തു ഗ്രാം സ്യൂടോമോനാസ് കുറച്ചു കഞ്ഞിവെള്ളത്തില്‍ കലര്‍ത്തി അതില്‍ വിത്തുകള്‍ അരമണിക്കൂര്‍ കുതിര്‍ത്തു വയ്കുക അതിനുശേഷം പാകാന്‍ എടുക്കാം . അപ്പോള്‍ എന്താണ് പ്രയോജനം അപ്പു ചോദിച്ചു ? ഇങ്ങനെ ചെയ്‌താല്‍ ഇത് രോഗങ്ങള്‍ പരത്തുന്ന കുമിളുകള്‍ അഥവാ ഫംഗസ് ബാധ ഒഴിവാക്കും. അപ്പോള്‍ ഒരു തവണ ഇങ്ങനെ വിത്തില്‍ പുരട്ടിയാല്‍ പിന്നെ ഒരിക്കലും രോഗം വരില്ലേ? വരും ഇങ്ങനെ ചെയ്താലും രോഗം വരും അത് തടയാന്‍ ഇവ കിളിര്‍ത്തു വരുന്ന സമയം മുതല്‍ ഓരോ ആഴ്ചയിലും ഇത് സ്പ്രേ ചെയ്യണം . അപ്പൊ ഇത് വലിയ ചിലവല്ലെ വല്യംമാവാ ... ? അല്ല അപ്പൂ ഇതിനു കിലോഗ്രാം നു പരമാവധി 65രൂപ വരെ ആണ് ഇപ്പോള്‍ ഉള്ളത് നമുക്ക് ഒരു ലിറ്ററില്‍ ഉപയോഗിക്കാന്‍ വെറും 20ഗ്രാം മതിയല്ലോ. കൂടെവന്ന ജോലിക്കാര്‍ ഇതിനിടെ കിളച്ചുഇളക്കി ഇട്ടിരുന്ന മണ്ണില്‍ വട്ടത്തില്‍ തടം ഉണ്ടാക്കിയിരുന്നു അപ്പു നോക്ക്കിയപ്പോള്‍ അവിടവിടെ വെളുത്ത പൊടിപോലെ എന്തോ ഒന്ന് .... അപ്പു ചോദിച്ചു അതെന്താ വല്യമ്മവാ ? .... അത് മണ്ണിലെ അമ്ലത ചെടികള്‍ക്ക് കുഴപ്പം ആവാതിരിക്കാന്‍ കുമ്മായം ഇട്ടു കിളചിട്ടിരിക്കുകയായിരുന്നു ഒരു സെന്ററില്‍ രണ്ടു കിലോ കുമ്മായം ചേര്‍ത്തു. ശെരി ഇനി ഇവ പാകാം.... അമ്മാവന്‍ ഓരോ തടത്തിലും നാലുവീതം പയര്‍ മണികള്‍ ഇട്ടു മണ്ണില്‍ ഒരു സെന്റീമീറ്റര്‍ ആഴത്തില്‍ വിരല്‍ ആഴ്ത്തി അതിലാണ് അമ്മാവന്‍ പയര്‍മനികള്‍ ഇട്ടതു. അതിനു മുകളില്‍ ആ പയര്‍മണി മറയാന്‍ പാകത്തിന് പൊടിമണ്ണും ഇട്ടു. അല്‍പ്പം വെള്ളം അതില്‍ കൈവിരലുകളില്‍ കൂടി ഇറ്റിച്ചു. വല്യമ്മാവാ പയറില്‍ പലതരം ഉണ്ടെന്നു കേട്ടിട്ടുണ്ട് അവയേതൊക്കെ ആണ്? അത് വള്ളിപ്പയര്‍ ആണ് നമ്മള്‍ ഇപ്പോള്‍ നട്ടത് അതില്‍ " വൈജയന്തി, ലോല, വെള്ളായണി, ജ്യോതിക, ശരിക, മാലിക എന്നീ ഇനങ്ങള്‍ ആണ് ഇപ്പോള്‍ വളരെ പ്രചാരത്തില്‍ ഉള്ളവ ... കഞ്ഞിക്കുഴി പയര്‍ എന്ന പേരില്‍ ആലപ്പുഴ ജില്ലയില്‍ നിന്നും പ്രചാരം നേടിയ ഒരിനം ഇപ്പോള്‍ ഉണ്ട് ....... അമ്മാവാ ഇതിനു വേറെ രോഗം ? കീടാക്രമണം ഒന്നും ഉണ്ടാവില്ലേ? അതിനൊക്കെ എന്ത് ചെയ്യും ? അപ്പൂ പയറിന്റെ ഒന്നാം നമ്പര്‍ ശത്രു ആണ് "മുഞ്ഞ " നീരൂറ്റി കുടിക്കുന്ന ഇവയെ തുരത്താന്‍ പുകയില കഷായം തളിക്കാം, അതുകഴിഞ്ഞ് വെര്‍ട്ടിസീലിയം ലക്കാനി തളിക്കാം . ഇതൊരു മിത്രകുമിള്‍ ആണ് ഇത് ഒരു ഇരുപതു ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം\. രണ്ടു ദിവസം കൊണ്ട് മുഞ്ഞ ഇല്ലാതെ ആവും ..... പിന്നെ ഇലകളില്‍ പാമ്പ് ഇഴഞ്ഞ പോലെ പാടുകള്‍ ഉണ്ടാക്കുന്ന "ചിത്രകീടം" ആക്രമണം വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ തളിച്ചാല്‍ അവരുടെ കഥ കഴിയും. പിന്നെയാണ് അടുത്ത ഭീകരന്മാര്‍ "ചാഴി" ചാഴിയെ തുരത്താന്‍ നമ്മള്‍ ഈ പയര്‍ പന്തലില്‍ കയറി കഴിഞ്ഞ് സന്ധ്യമയങ്ങുമ്പോള്‍ ഒരു പന്തം ഇതിനടുത്തായി കത്തിച്ചു വയ്ക്കും .. അതില്‍ കുറെ നശിക്കും പിന്നെ "ബിവേരിയ " എന്ന മിത്രകുമില്‍ തളിക്കും ..... പിന്നെ കായ തുരപ്പന്‍ അവരെ തുരത്താന്‍ വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ ധാരാളം. .... ഇത്രയുമോക്കെയാണ് നമ്മള്‍ ചെയ്യ്യേണ്ടത് ...അപ്പോള്‍ എന്തൊക്കെ വലം കൊടുക്കും? വളം ചാണകപ്പൊടി,എല്ലുപൊടി കടലപിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് ഇവ തുല്യം എടുത്തു കൂട്ടിയിളക്കി തടത്തില്‍ ഇട്ടു കൊടുക്കാം ചാരവും ഇടാം. പിന്നെ ചാണകം വെള്ളത്ത്തില്‍ നേര്‍പ്പിച്ചു ചുവട്ടില്‍ ഒഴിക്കാം . എന്താ അപ്പൂ പയര്‍ കൃഷി ചെയ്യാന്‍ തോന്നുന്നുണ്ടോ പ്രോട്ടീന്‍ സമ്പന്നമായ പയറില്‍ വൈറ്റമിന്‍, മിനറല്‍സ്, എന്നിവയുണ്ട് .... ആരോഗ്യത്തിനു നല്ലത് പക്ഷെ ഇങ്ങനെയൊക്കെ വളര്‍ത്തിയാല്‍ ഗുണം ഉണ്ടാവും പക്ഷെ കടയില്‍ പോയി വാങ്ങിയാല്‍ കൊടും വിഷത്തില്‍ കുളിച്ചത് കിട്ടും..... അപ്പു പയര്‍ കൃഷി ചെയ്യണം എന്ന് മനസ്സില്‍ ഉറപ്പിച്ചു ..... ചേട്ടോ,..... അപ്പൂ ... ചായ റെഡി ആക്കി നിങ്ങള്‍ വരൂ .... അമ്മായി അവരെ വിളിച്ചു. .... അപ്പൂ ഇനി ചായ കഴിഞ്ഞാവാംബാക്കി കൃഷി നമുക്ക് കുറച്ചു തടങ്ങള്‍ അധികം ആയില്ലേ അതില്‍ പാവല്‍ നടാം ....... ശെരി അമ്മാവാ അപ്പു വല്യമ്മവനോപ്പം വീട്ടിലേക്കു നടന്നു .................. നടക്കും വഴി വല്യമ്മാവന്‍ പറഞ്ഞു അപ്പൂ പയറില്‍ കൂടുതല്‍ കായ പിടിക്കുക അത് നേരെ മുകളിലോട്ടു പടരുമ്പോള്‍ ആണ് പക്ഷെ നമുക്ക് വിളവെടുപ്പ് പ്രയാസം ആകും. അതിനാല്‍ പടര്താം... പക്ഷെ വെയില്‍ കിട്ടുന്നതിനനുസരിച്ച് കായ്ഫലം കുറയുകയും കൂടുകയും ചെയ്യും അത് ശേരിയാക്കനായി പയറിലയില്‍ മൂന്നു ഭാഗം ഉണ്ടല്ലോ അതില്‍ മധ്യഭാഗം ഇല ഇങ്ങു പോട്ടിചെടുക്കും അത് തോരന്‍ വയ്ക്കാം .ഇങ്ങനെ ഇല കുറയുമ്പോള്‍ കായ കൂടും അതോടൊപ്പം നാലില പരുവം ആകുമ്പോള്‍ നമുക്ക് പയര്‍ ചെടിയുടെ നാമ്പ് നുള്ളാം അതുവഴി ചെടി കരുത്തോടെ വളരുന്നത് കാണാം ... ഹോ വല്യമ്മാവന്‍ ഇതൊക്കെ എങ്ങനെ പഠിച്ചു.? അതിനു ഇത് ക്ലാസില്‍ പോയി പഠിച്ചതല്ല അപ്പൂ മണ്ണില്‍-ചേറില്‍ കാലൂന്നിനിന്നു പഠിച്ചെടുത്ത കാര്യങ്ങളാ നാളെ അപ്പൂം ഇത് മറ്റുള്ളവരെ പഠിപ്പിക്കണം ... ശെരി കൈകഴുകി വരൂ രണ്ടാളും അമ്മായി അകത്തുനിന്നു വിളിച്ചുപറഞ്ഞു രണ്ടാളും കോലായില്‍ വച്ചിരുന്ന വെള്ളം എടുത്തു കൈകാലുകള്‍ കഴുകി വൃത്തിയാക്കി അകത്തേക്ക് കയറി
good info.
ReplyDelete