Friday, February 20, 2015

സവാള കൃഷി

സവാള കൃഷി: 

ഇനങ്ങള്‍ - അഗ്രിഫൌണ്ട് ഡാര്‍ക്ക്റെഡ് , അര്‍ക്ക കല്യാണ്‍, എന്‍-53, അര്‍ക്കാ നികേതന്‍ എന്നീ ഇനങ്ങള്‍ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. 

മണ്ണ്- നല്ല നീര്‍വാര്‍ച്ച ഉള്ള മണ്ണില്‍ സവാള കൃഷി ചെയ്യണം അല്ലെങ്കില്‍ അഴുകള്‍ ഉണ്ടാവും. ഇളക്കമുള്ള മണ്ണ് അനുയോജ്യം

നടീല്‍സമയം- മഞ്ഞുമാസ കൃഷിയാണ് കേരളത്തില്‍ അനുയോജ്യം അതായത് ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ....

കൃഷിരീതി- ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ പോട്രെ യിലോ മറ്റോ വിത്തുകള്‍ പാകുക.... മഴയില്‍ നിന്നു സംരക്ഷിക്കാം ... തുലാവര്‍ഷം കഴിയുമ്പോള്‍ ഇവയെ കൃഷിയിടത്തിലേക്ക് മാറ്റി നടാം .... എന്നാല്‍ ഗ്രോ ബാഗിലും മറ്റും നേരിട്ട് കിളിര്‍പ്പിച്ചു വിളയിക്കാം...

വിത്തുകള്‍ പാകുമ്പോള്‍ ചകിരിചോര്‍, കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ ചേര്‍ത്തു തയാറാക്കുന്ന മിശ്രിതത്തില്‍ ട്രൈക്കൊടെര്‍മ ചേര്‍ത്താല്‍ ഫംഗസ് രോഗ ബാധ തടയാം.... പിന്നീടു ഒരാഴ്ചയ്ക്ക് ശേഷം സ്യൂഡോമോണാസ് നല്‍കാം..... നന വളരെ ആവശ്യമായ സമയത്ത് മിതമായി നല്‍കുക.

തൈകള്‍ മാറ്റിനാടന്‍ പാകം ആകുമ്പോള്‍ തൈകള്‍ക്ക് അരയടി എങ്കിലും നീളം ആകും....

പൂര്‍ണമായി സൂര്യപ്രകാശം ഉള്ളി കൃഷിക്ക് അത്യാവശ്യമാണ്.... നന്നായി കിളച്ചു ഇളക്കി, കല്ലും കട്ടയും നീക്കിയ മണ്ണിലേക്ക് അരയടി അകലത്തില്‍ തൈകള്‍ നടാം ... ജൈവവളം, ചാണകപ്പൊടി, കടലപിണ്ണാക്ക് പുളിപ്പിച്ചത് തുടങ്ങിയവ വളമായി നല്‍കിയാല്‍ നല്ല വളര്‍ച്ച ഉണ്ടാവും.

രോഗം - അഴുകള്‍ ആണ് പ്രധാന രോഗം, നന ശ്രദ്ധിച്ചു മാത്രം ചെയ്യുക, സ്യൂടോമോനാസ് ഉപയോഗിക്കുക വഴി രോഗസാധ്യത കുറയ്ക്കാം

തൈകള്‍ നട്ടു നാലുമാസം ആകുമ്പോള്‍ ചെടികള്‍ വിളവെടുപ്പിനു റെഡി ആകും... ചെടിയുടെ കട ഭാഗത്ത് സവാള കണ്ടുതുടങ്ങും... പിഴുതെടുക്കാം.... വിളവെടുത്ത സവാള ഇലയോടുകൂടി കൂട്ടിയിടാം , രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് സവാള തണ്ട് ഒരു സെന്റിമീറ്റര്‍ ഇട്ടു മുറിച്ചു നീക്കി ഇളം വെയിലില്‍ സവാള വിരിച്ചിട്ടു ഉണക്കിയെടുക്കം

No comments:

Post a Comment