ഒരു മിത്ര ബാക്ടീരിയയാണ് സ്യൂഡോമോണാസ്. ബാക്ടീരിയകള്‍, ഒപ്പം കുമിള്‍ (ഫംഗസ്) രോഗങ്ങളെ ചെറുക്കുവാനും വിളകളുടെ വളർച്ച ത്വരിതപ്പെടുത്തുവാനും ഈ മിത്ര ബാക്ടീരിയക്ക് കഴിവുണ്ട്.
എന്താണ് സ്യൂഡോമോണാസ് ചെയ്യുന്നത്....
സ്യൂഡോമോണാസ് ഉൽപാദിപ്പിക്കുന്ന പൈല്യുട്ടിയോറിൻ, ഫീനാസീൻസ്, ഊമൈസിൻ, ട്രോപ്പലാണ്‍, പൈക്കോസയനിൻ തുടങ്ങിയ ആൻറീബയോട്ടിക്കുകൾക്ക് രോഗകാരികളായ അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.
സെടറോഫോർ എന്ന രാസവസ്തു ഉൽപാദിപ്പിച്ച് രോഗാണുക്കൾക്ക് ഇരുമ്പിൻറെ ലഭ്യത കുറച്ച് അവയെ നശിപ്പിക്കുന്നു.
രോഗാണുക്കളുടെ കോശഭിത്തികൾ ലയിപ്പിക്കാൻ കഴിവുള്ള കൈറ്റിനേസ് പോലുള്ള എന്‍സൈം ഉൽപാദിപ്പിക്കുന്നു.
ചെടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഇൻഡോൾ അസറ്റിക് ആസിഡ് സൈറ്റോകൈനിൻ മുതലായ ഹോർമോണുകൾ ഉൽപാദിപ്പിച്ചു തണ്ടിൻറെയും വേരിൻറെയും വളർച്ച ത്വരിതപ്പെടുത്തുന്നു.പ്രധാ ന രോഗങ്ങളായ നെല്ലിൻറെ പോള രോഗം, ഇലകരിച്ചിൽ, ഷീത്ത് റോട്ട്, കുരുമുളകിൻറെ ദ്രുതവാട്ടം, പൊള്ള് രോഗം, ഇഞ്ചിയുടെ അഴുകൽ, ബാക്ടീരിയൽ വാട്ടം, തെങ്ങിൻറെ ഓലചീയൽ, ഏലത്തിൻറെ അഴുകൽ; റൈസ്ക്ടോണിയ, ഫ്യുസേറിയം എന്നീ കുമിളുകൾ വിവിധ വിളകളിലുണ്ടാക്കുന്ന രോഗങ്ങൾ; ആന്തൂറിയം പോലുള്ള ഉദ്യാനചെടികളിലും വെറ്റില കൊടിയിലും ഉണ്ടാകുന്ന ഇലപ്പുള്ളി രോഗം മുതലായവയ്ക്ക് സ്യൂഡോമോണാസ് വളരെ ഫലപ്രദമാണ്.
പ്രധാനമായും 3 രീതികളിൽ സ്യൂഡോമോണാസ് പ്രയോഗിക്കാം. വിത്ത്/ നടീൽ വസ്തു മുക്കിവെക്കുക, ഇലകളിൽ തളിച്ചുകൊടുക്കുക, ചുവട്ടിൽ ഒഴിച്ചുകൊടുക്കുക, നടീൽ വസ്തുക്കളായ മുറിച്ച തണ്ട്, വേര് പിടിപ്പിച്ച തണ്ട് എന്നിവ 25ഗ്രാം സ്യൂഡോമോണാസ് 100 മില്ലി ലിറ്റർ വെള്ളത്തിൽ കലക്കിയുണ്ടാക്കിയ ലായനിയിൽ മുക്കി വെച്ചതിനു ശേഷം നടാം. നെല്ലിൻറെ കാര്യത്തിലാണെങ്കിൽ ഒരു കിലോ വിത്തിന് 10 ഗ്രാം എന്ന തോതിൽ വിത്ത് മുളപ്പിക്കുന്ന വെള്ളത്തിൽ ചേർത്ത് 8 മണിക്കൂർ വെച്ചതിനുശേഷം വിത്ത് മുളപ്പിക്കുക. ഞാറ് പറിച്ചു നടുമ്പോൾ ഞാറിൻറെ വേര് നേരത്തെ പറഞ്ഞ പ്രകാരം (250 ഗ്രാം സ്യൂഡോമോണാസ് 750 മില്ലി ലിറ്റർ വെള്ളത്തിൽ ) മുക്കിവെച്ചതിനു ശേഷം നടാം.ഇലകളിൽ തളിച്ചു കൊടുക്കാനും തടത്തിൽ ഒഴിക്കാനും 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽവീര്യമുള്ള സ്യൂഡോമോണാസ് ലായനി ഉപയോഗിക്കാം . ചെടികൾ തൈ ആയിരിക്കുമ്പോൾ രോഗസാധ്യത കൂടുതലായതിനാൽ 10 ദിവസം മുതൽ 4 ആഴ്ച വരെയുള്ള ഇടവേളയിൽ മഴക്കാലത്ത് തടം കുതിർക്കെ ഒഴിച്ചു കൊടുക്കാം. വളർച്ചയെത്തിയ ചെടികൾക്ക് ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നതോടൊപ്പം ഇലകളിൽ തളിച്ച് കൊടുക്കുകയും ചെയ്യാം. 20 കിലോഗ്രാം ചാണകത്തിന് 1 കിലോഗ്രാം സ്യൂഡോമോണാസ് എന്ന തോതിൽ മണ്ണിൽ ചേർത്തുകൊടുക്കാം.
സ്യൂഡോമോണാസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാസവളങ്ങളോടൊപ്പം കലർത്തി ഉപയോഗിക്കാതിരിക്കുക.
രാസവളങ്ങൾ / രാസവസ്തുക്കൾ ഉപയോഗിച്ചാൽ 15 ദിവസം കഴിഞ്ഞു മാത്രമേ ഇവ ഉപയോഗിക്കാൻ പാടുള്ളൂ.
ചാരം ചേരാത്ത ജൈവ വളത്തോടൊപ്പം ഉപയോഗിക്കാവുന്നതാണ്.
സസ്യ സംരക്ഷണത്തിനുപയോഗിക്കുന്ന രാസ കീട കുമിൾ നാശിനികൾക്കൊപ്പം ഉപയോഗിക്കരുത്.
മണ്ണ് വഴി പകരുന്ന ചീയൽ രോഗങ്ങൾക്ക് മണ്ണിൽ ലായനി ഒഴിക്കുന്നത് കൂടുതൽ ഫലപ്രദമാണ്.
ജീവാണു വളങ്ങളുമായി ചേർത്ത് ഉപയോഗിക്കരുത്.
മണ്ണിൽ ഈർപ്പമുള്ള സമയത്ത് ഉപയോഗിക്കുന്നത് കൂടുതൽ ഫലപ്രദമാണ്.
പാക്കറ്റിൽ പറഞ്ഞിരിക്കുന്ന കാലാവധിക്കു മുമ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക
എന്താണ് സ്യൂഡോമോണാസ് ചെയ്യുന്നത്....
സ്യൂഡോമോണാസ് ഉൽപാദിപ്പിക്കുന്ന പൈല്യുട്ടിയോറിൻ, ഫീനാസീൻസ്, ഊമൈസിൻ, ട്രോപ്പലാണ്‍, പൈക്കോസയനിൻ തുടങ്ങിയ ആൻറീബയോട്ടിക്കുകൾക്ക് രോഗകാരികളായ അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.
സെടറോഫോർ എന്ന രാസവസ്തു ഉൽപാദിപ്പിച്ച് രോഗാണുക്കൾക്ക് ഇരുമ്പിൻറെ ലഭ്യത കുറച്ച് അവയെ നശിപ്പിക്കുന്നു.
രോഗാണുക്കളുടെ കോശഭിത്തികൾ ലയിപ്പിക്കാൻ കഴിവുള്ള കൈറ്റിനേസ് പോലുള്ള എന്‍സൈം ഉൽപാദിപ്പിക്കുന്നു.
ചെടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഇൻഡോൾ അസറ്റിക് ആസിഡ് സൈറ്റോകൈനിൻ മുതലായ ഹോർമോണുകൾ ഉൽപാദിപ്പിച്ചു തണ്ടിൻറെയും വേരിൻറെയും വളർച്ച ത്വരിതപ്പെടുത്തുന്നു.പ്രധാ
പ്രധാനമായും 3 രീതികളിൽ സ്യൂഡോമോണാസ് പ്രയോഗിക്കാം. വിത്ത്/
സ്യൂഡോമോണാസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാസവളങ്ങളോടൊപ്പം കലർത്തി ഉപയോഗിക്കാതിരിക്കുക.
രാസവളങ്ങൾ / രാസവസ്തുക്കൾ ഉപയോഗിച്ചാൽ 15 ദിവസം കഴിഞ്ഞു മാത്രമേ ഇവ ഉപയോഗിക്കാൻ പാടുള്ളൂ.
ചാരം ചേരാത്ത ജൈവ വളത്തോടൊപ്പം ഉപയോഗിക്കാവുന്നതാണ്.
സസ്യ സംരക്ഷണത്തിനുപയോഗിക്കുന്ന രാസ കീട കുമിൾ നാശിനികൾക്കൊപ്പം ഉപയോഗിക്കരുത്.
മണ്ണ് വഴി പകരുന്ന ചീയൽ രോഗങ്ങൾക്ക് മണ്ണിൽ ലായനി ഒഴിക്കുന്നത് കൂടുതൽ ഫലപ്രദമാണ്.
ജീവാണു വളങ്ങളുമായി ചേർത്ത് ഉപയോഗിക്കരുത്.
മണ്ണിൽ ഈർപ്പമുള്ള സമയത്ത് ഉപയോഗിക്കുന്നത് കൂടുതൽ ഫലപ്രദമാണ്.
പാക്കറ്റിൽ പറഞ്ഞിരിക്കുന്ന കാലാവധിക്കു മുമ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക
No comments:
Post a Comment