Friday, February 20, 2015

മെറ്റാറൈസിയം അനൈസോപ്ലിയ-ജൈവകുമിള്‍ നാശിനി

കൂട്ടുകാരെ , ജീവാണുവളങ്ങളും ജൈവകുമിള്‍ നാശിനികള്‍, ജൈവ കീടനാശിനികള്‍ എന്നിവ ഉപയോഗിച്ചുള്ള കൃഷിരീതികള്‍ ആണ് ഞാന്‍ കുറെ നാളുകളായി പിന്തുടരുന്നത്. ഇതിനു എന്നെ സഹായിക്കുന്നത് പത്തനാപുരം അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റണ്ട് ഡയരക്ടര്‍ ശ്രീമതി.അലിനിആന്റണി മാഡം, മുന്‍ തലവൂര്‍ കൃഷി ആഫീസര്‍ ആയിരുന്ന രാജി സര്‍ , ഒപ്പം തലവൂര്‍-പത്തനാപുരം ആത്മ, ലീഡ്സ് പദ്ധതിയിലെ കോര്‍ഡിനേറ്റര്‍ മാര്‍ എന്നിവരാണ്. ഇന്ന് ഒരു പുതിയ ജൈവകീടനാശിനി കൂടി എന്‍റെ ആയുധശേഖരത്തില്‍ കടന്നു വന്നു. ""മെറ്റാറൈസിയം അനൈസോപ്ലിയെ"" എന്ന മിത്രകുമിള്‍ ആണവന്‍.

ഇവന്‍ സാധാരണ നമ്മുടെ മണ്ണില്‍ വളരുന്ന ഒരു കുമിള്‍ ആണ്.പക്ഷെ അശാസ്ത്രീയ കുമിള്‍ നാശിനികളുടെ ഉപയോഗം ഇവരെയൊക്കെ മണ്ണില്‍ നിന്നും തൂത്തെറിഞ്ഞു എന്നുവേണം ഇന്നത്തെ കീടങ്ങളുടെ അക്രമണം കാണുമ്പോള്‍ തോന്നുന്നത്.ഇത് കീടങ്ങളുടെ ശരീരത്തില്‍ ഒരു പരാദമായി ( Parasite) ആയി ജീവിച്ചു കീടങ്ങളെ കൊല്ലുന്നു. ഇത് മനുഷ്യരിലോ മൃഗങ്ങളിലോ യാതൊരുവിധ രോഗങ്ങളും ഉണ്ടാക്കുന്നില്ല. വെള്ളരി വണ്ടുകള്‍, മുഞ്ഞ, പുഴുക്കള്‍ (വിവിധതരം) വാഴയിലെ തണ്ട്തുരപ്പന്‍ , തെങ്ങിന്‍റെ കൊമ്പന്‍ ചെല്ലി, എന്നിവയ്ക്കെതിരെ ഫലപ്രദമാണിത്.

ഉപയോഗക്രമം.
------------------------------------- 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി വിളകളില്‍ തളിക്കുക. , കൊമ്പന്‍ ചെല്ലി വംശവര്‍ധനവ് നടത്തുന്ന വളക്കുഴികളില്‍ സ്ലറി രൂപത്തില്‍ കലക്കി ഒഴിക്കുക. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക. രാസ വള-കീടനാശിനികള്‍ക്കൊപ്പം ഉപയോഗിക്കരുത്.

ഇപ്പോള്‍ ഈ കുമിള്‍ മലേറിയ പരത്തുന്ന കൊതുകുകളെ തുരത്താന്‍ ഉപയോഗിക്കുന്നതിനെ പറ്റി റിസര്‍ച്ച് നടക്കുന്നു. ഒപ്പം ഇതുല്‍പ്പാദിപ്പിക്കുന്ന ലിപേസ് എന്‍സൈം ബയോഡീസല്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടും പരീക്ഷങ്ങള്‍ നടക്കുന്നു. ചുവടെ ചേര്‍ത്തിരിക്കുന്ന ചിത്രത്തില്‍ ഒരു പാറ്റയെ ഈ മിത്രകുമില്‍ നശിപ്പിക്കുന്നതാണ് കാണിച്ചിരിക്കുന്നത്...... ഒരുപക്ഷെ ആദ്യമായാണ് ഈ മിത്രകുമില്‍ ഫേസ്ബുക്കിലെ ഒരു കൃഷിഅനുബന്ധ ഗ്രൂപ്പില്‍ കടന്നു വരുന്നത് എന്ന് തോന്നുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുക. കൂടുതല്‍ വായനയ്ക്ക് ജോയിന്‍ ചെയ്യുക

No comments:

Post a Comment