ഒരുവളര്‍ച്ചാ ത്വരകമായ ഫിഷ് അമിനോആസിഡ് നമുക്ക് വളരെയെളുപ്പം തയാറാക്കാം. പച്ചമത്തിയും ശര്‍ക്കരയും ചേര്‍ത്ത് പുളിപ്പിക്കുന്ന പ്രക്രിയയാണ് ഇതിനുവേണ്ടി അവലംബിക്കുന്നത്. ഒരു കിലോഗ്രാം പച്ചമത്തി നന്നായിമുറിച്ചു ചെരുകഷ്ണങ്ങള്‍ ആക്കുക. നല്ല കറുത്ത ശര്‍ക്കര/ ഉപ്പുചെരാത്ത ശര്‍ക്കര ഒരു കിലോ നന്നായി പൊടിക്കുക. ഇവ രണ്ടും നന്നായി കൂട്ടിയിളക്കി വായുകടക്കാത്ത ഒരു ക്യാനില്‍ എടുത്തു അടച്ചു വക്കുക. ഇവ ഇടയ്ക്ക് നന്നായി കുലുക്കികൊടുക്കുക. എന്നാല്‍ ഫെമെന്‍ടേശന്‍ന്‍റെ ഫലമായി ഉണ്ടാകുന്ന വായു ക്യാനിന്റെ അടപ്പ് തുറന്നു കളയണം. എന്നാല്‍ ഇത് വല്ലപ്പോഴും മതി. ഏതാണ്ട് 20മുതല്‍ 40 ദിവസം വരെ ആകുമ്പോള്‍ പച്ചമത്തി പൂര്‍ണമായും അഴുകിചേര്‍ന്നത്പോലെ കാണും അപ്പോള്‍ ഇവ എടുത്തു ഒരു നെറ്റ് ഉപയോഗിച്ച് ഫിഷ്‌അമിനോആസിഡ് അരിച്ചെടുക്കാം. മിച്ചം വരുന്ന മത്സ്യാവഷിഷ്ടങ്ങള്‍ നല്ല വളമാണ്.
ഇനി ഇങ്ങനെ അരിച്ചെടുക്കുന്ന ഫിഷ് അമിനോ ആസിഡ് ഒരു കുപ്പിയില്‍ അടച്ചു സൂക്ഷിക്കാം. ഇതില്‍ നിന്നും രണ്ടു മില്ലി (2ml ) ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു നമുക്ക് ചെടികളുടെ ഇലകളില്‍ തളിക്കാം. എന്നാല്‍ 5ml ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചെടികളുടെ ചുവട്ടില്‍ ഒഴിച്ച്കൊടുക്കാം..... ഇത് ആറുമാസം വരെ ഉപയോഗിക്കാം. അതുകഴിഞ്ഞാല്‍ ഗുണം കുറയും ഉപയോഗം ദോഷം ചെയ്യില്ല,. ചെടികള്‍ക്ക് ഇത് ആഴ്ചയില്‍ ഒരുതവണ വീതം നല്‍കാം.

No comments:
Post a Comment