ബിവേറിയ :- വളരെ ഫലപ്രദമായ ഒരു ജൈവകീടനിയന്ത്രണ ഉപാധി ആണ് ബിവേറിയ. ഇതൊരു മിത്ര കുമിള്‍ ആണ്മു (ഫംഗസ്) മുഞ്ഞയ്ക്ക് എതിരെ ഫലപ്രദം ആണ് ഇത്, ഒപ്പം മുളക് തക്കാളി എന്നിവയെ ബാധിക്കുന്ന ഇലപ്പേന്‍ , വെള്ളീച്ച എന്നിവയെ തുരത്താന്‍ മിടുക്കന്‍ ആണിവന്‍ . പാവല്‍, പടവലം,പയര്‍ , വഴുതന തുടങ്ങിയ വിളകലെ ബാധിക്കുന്ന ഇത്തരം കീടങ്ങള്‍ക്ക് എതിരെ ഇത് പ്രയോഗിക്കാം.... 20 ഗ്രാം പൌഡര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ തണ്ടിലും ഇലകളില്‍ അടിയിലും മുകളിലും ആയി തളിക്കുക പ്രത്യേകം ശ്രദ്ധിക്കുക, തളിക്കുമ്പോള്‍ യാതൊരു കാരണവശാലും വിളകളിലെ പൂവുകളില്‍ വീഴരുത്. കാരണം പരാഗണം നടക്കാന്‍ സഹായിക്കുന്ന പ്രാണികളെ,തേനീച്ചകളെ ഇവ പ്രതികൂലമായി ബാധിക്കാം ..... ഇവ KVK കള്‍ കാര്‍ഷിക സര്‍വകലാശാല വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്
No comments:
Post a Comment