കൃഷിക്ക് ഉപയോഗിക്കുന്ന വിത്തുകള്‍ തിരഞ്ഞെടുക്കുന്നതിലും പരിചരണം നല്‍കുന്നതിലും നടുന്നതിലും ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം .അറിയും വിധം അത് പറയാം കൂടുതല്‍ നാട്ടറിവുകള്‍ ഇതോടൊപ്പം ചേര്‍ത്തു നമുക്ക് കൂടുതല്‍ മെച്ചപ്പെട്ട റിസള്‍ട്ട് ഉണ്ടാക്കാം.
1,വിത്തുകള്‍ എപ്പോഴും ഒരു വിളയുടെ ആയുസിന്‍റെ പകുതിയില്‍ വച്ച് എടുക്കണം .അതായതു കായ്ഫലം തുടങ്ങി പകുതി ആകുമ്പോള്‍ ഉള്ള കായകളില്‍ നിന്നും വേണം വിത്തുകള്‍ ശേഖരിക്കേണ്ടത്.
2, ശേഖരിക്കുന്ന വിത്തുകള്‍ ഉണക്കി സൂക്ഷിക്കാം.ചാരം കൊണ്ട് തടവി പാവല്‍,പടവലം. മത്തന്‍,കുമ്പളം, പീച്ചില്‍,തണ്ണിമത്തന്‍ തുടങ്ങിയവ കാലത്ത് 11മണിക്ക് മുന്‍പുള്ള വെയിലില്‍ ഉണക്കണം.
3, പുറം ഈര്‍പ്പം വിട്ടു ഉണങ്ങിയാല്‍ അവ പാകാന്‍ പാകം ആയി , അല്‍പ്പം കൂടി ഉണക്കി കൂടുതല്‍ കാലം സൂക്ഷിക്കാം
4, മുളക്, ചീര,വഴുതന, തക്കാളി, തുടങ്ങിയവയുടെ വിത്തുകള്‍ അരമണിക്കൂര്‍ കുതിര്‍ത്ത ശേഷം നടാവുന്നതാണ്. പരമാവധി 90ദിവസം ഇവയുടെ മികച്ച അങ്കുരണശേഷി ഉണ്ടാവും .അതിനുശേഷം കിളിര്‍ക്കല്‍ ശേഷി കുറഞ്ഞു വരും.
5, ചീര വിത്ത് മണലില്‍ ഇളക്കി വിതറിയാല്‍ എല്ലായിടത്തും ചിതറി വീഴും ഇല്ലെങ്കില്‍ കൂടി ചേരും
6, ചീര വിത്ത് പാകുമ്പോള്‍ അതിനു ചുറ്റും അരിപ്പൊടി ഇട്ടാല്‍ എറുമ്പുകള്‍ അരിപ്പൊടിയുമായി തിരികെ പോകും അല്ലെങ്കില്‍ പലപ്പോഴും ചീരവിത്ത് അവ ചുമന്നുകൊണ്ടു പോകുന്നത് കാണേണ്ടി വരും
7, വിത്തുകള്‍ പാകും മുന്‍പ് സ്യൂടോമോനാസ് ലായനില്‍ കുതിര്‍ത്ത് വച്ചാല്‍ ഫംഗസ് രോഗബാധ ഒരു പരിധിവരെ തടയാം.
8,പാവല്‍,പയര്‍,പടവലം,പീച്ച ില്, കുമ്പളം, ചുരയ്ക്ക തുടങ്ങിയവ 8 മണികൂര്‍ വരെ കുതിര്‍ക്കും.
9, പയര്‍ വിത്തുകള്‍ റൈസോബിയം കള്‍ച്ചര്‍ ഇല്‍ പരിപാലിച്ചു നട്ടാല്‍ നൈട്രജന്‍ ഫിക്സിംഗ് ബാക്ടീരിയകള്‍ കൂടുതലായി ലഭിക്കും
10, വിത്തുകളുടെ ഉനക്ക് കടുത്താല്‍ കിളിര്‍ക്കില്ല
11, പണ്ടുകാലത്ത് ഭിത്തിയില്‍ ചാണകം എറിഞ്ഞു പിടിപ്പിച്ചു അതില്‍ പാവല്‍ വിത്തുകള്‍ , പടവലം പീച്ചില്‍,കുമ്പളം തുടങ്ങിയവ പതിച്ചു വച്ച് ഉപയോഗിക്കുമായിരുന്നു
12, വിത്തുകള്‍ക്ക് ആ വിത്തിന്‍റെ അത്രയും ആഴം മണ്ണിനടിയില്‍ കിടന്നാല്‍ മതി.അതായത് പാകുമ്പോള്‍ ആഴത്തില്‍ പാകിയാല്‍ കിളിര്‍ക്കാന്‍ പ്രയാസം ആണ്.
13, വിത്തുകള്‍ പാകാന്‍ മണ്ണും മണലും ചകിരിചോരും അടങ്ങിയ മിശ്രിതം ഉപയോഗിക്കാം
14, പാവല്‍, മത്തന്‍, കുംബ്ലം, പടവലം, പീച്ചില്‍, തണ്ണി മത്തന്‍ തുടങ്ങിയവ നേരിട്ട് പാകുന്നതാണ് ഉചിതം
15, മുളക്,വഴുതന,തക്കാളി, ചീര, തുടങ്ങിയവ പാകി കിളിര്‍പ്പിച്ച ശേഷം നടാം
16,വിത്തുകള്‍ പാകും മുന്‍പ് ഒരാഴ്ച മുന്‍പ് മണ്ണില്‍ കുമ്മായം ചേര്‍ത്തു ഇളക്കുന്നതും , വേപ്പിന്‍ [പിണ്ണാക്ക് മിശ്രിതത്തില്‍ ചേര്‍ക്കുന്നതും നല്ലതാണ് .

8,പാവല്‍,പയര്‍,പടവലം,പീച്ച

No comments:
Post a Comment