അപ്പുവും വല്യംമാവനും വീട്ടിലെക്കെത്തി ചായയും കപ്പയും മുളക് ചമ്മന്തിയും ആയിരുന്നു ഭക്ഷണം, അമ്മാവന്‍ പറഞ്ഞു പണ്ട് മുതലേ നാട്ടില്‍ ഉള്ള കൃഷിയാണ് കപ്പ അഥവാ മരച്ചീനി , പിന്നെ ഈ ചമ്മന്തിക്ക് വേണ്ടുന്ന മുളകും , ഉള്ളിയും ഇവിടെ കൃഷിചെയ്യുന്നുമുണ്ട് .... അത് പിന്നീടു അപ്പൂനു പറഞ്ഞുതരാം..... പ്രാതല്‍ കഴിഞ്ഞ് രണ്ടാളും വീണ്ടും പറബില്‍ പോയി .... പണിക്കാര് അവിടെ തകൃതിയായി ജോലിയില്‍ ആണ്. വരൂ അപ്പൂ അമ്മാവന്‍ വിളിച്ചു.... അപ്പൂ പച്ചക്കറികളില്‍ പാവല്‍, പടവലം, കുമ്പളം, വെള്ളരി, മത്തന്‍,പീച്ചില്‍,തണ്ണിമത് തന്,ചുരയ്ക്ക, കോവല്‍ എന്നിവയെല്ലാം വെള്ളരി വര്‍ഗ വിളകള്‍ ആണ്. അപ്പോള്‍ അവയ്ക്കെല്ലാം പൊതുവായ കൃഷിരീതി ആണോ അമ്മാവാ? അതെ മിക്കവാറും എല്ലാം രീതികളും ഒന്ന് തന്നെ പൊതുവായ രോഗ കീടാക്രമണവും ആണുള്ളത്. അപ്പോള്‍ അമ്മാവന്‍ പാവലിനെ കുറിച്ച് പറഞ്ഞു തരുമ്പോള്‍ ഇവയ്ക്കെല്ലാം ഉള്ള പാഠംആയി ആല്ലേ? അതെ പക്ഷെ ഉള്ള മാറ്റങ്ങള്‍ അമ്മാവന്‍ ഇടയില്‍ പറയാം. നീ ഇതൊക്കെ പഠിച്ചിട്ടു നാട്ടില്‍ പോയി കൃഷി ചെയ്യുമോ? ചെയ്യും അമ്മാവാ ഉറപ്പായും ചെയ്യും. ഞാന്‍ എത്ര പറഞ്ഞാലും അത് മാത്രം കേട്ടാല്‍ നിനക്ക് കൃഷി ചെയ്യാന്‍ കഴിയില്ല. നീ കൃഷി ചെയ്തുതന്നെ പഠിക്കണം കാരണം കൃഷി പറഞ്ഞും കേട്ടുമല്ല പഠിക്കേണ്ടത്.അമ്മാവന്‍ പഠിച്ചതും അങ്ങനെയല്ല. പിന്നെങ്ങനാ അമ്മാവാ ഇത് പഠിച്ചത്? അത് അപ്പൂ അമ്മാവന്‍റെ അച്ഛന്‍ കൃഷിയിടത്തില്‍ എന്നെയും കൂട്ടുമായിരുന്നു അച്ഛന്‍ ചെയ്യുന്നത് കണ്ടും ചെയ്തും പഠിചു . പിന്നെ നമുക്ക് നല്ല ശ്രദ്ധ വേണം. ഒരു ചെടിയുടെ സ്വാഭാവിക രീതികളില്‍ നിന്നു അതിനു മാറ്റം ഉണ്ടെങ്കില്‍ അതിനെന്തോ കുഴപ്പം കണ്ടേക്കാം അങ്ങനെയുള്ള ചെടികള്‍ നമ്മള്‍ നിരീക്ഷിക്കണം.... പലവട്ടം വീണാലേ നടക്കാന്‍ പഠിക്കൂ , ശെരി അപ്പൂ കാര്യം പറഞ്ഞു നിന്നാല്‍ കൃഷി നടക്കില്ല. ആപ്പോള്‍ നമ്മള്‍ നടാന്‍ പോകുന്ന പാവല്‍ വിത്ത് നോക്കൂ.അപ്പു നോക്കിയപ്പോള്‍ പാവല്‍ വിത്തുകള്‍ ഒരു കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞു കിഴി പോലെ ആക്കി വച്ചിരിക്കുന്നു. അമ്മാവന്‍ സാവധാനം ആ കെട്ടഴിച്ചു.നനഞ്ഞ തുണി കണ്ടപ്പോള്‍ തന്നെ അപ്പൂനു മനസിലായി ഇത് വിത്ത് നനച്ചു ഈ തുണിയില്‍ വച്ചതാണ് എന്ന്. അമ്മാവാ എത്ര സമയം വേണം ഇങ്ങനെ വിത്ത് കുതിര്‍ക്കാന്‍? മോനെ പാവല്‍ വിത്തുകള്‍ സ്യൂടോമോനാസ് ലായനിയില്‍ 6-8മണിക്കൂര്‍ കുതിര്‍ക്കാം. പിന്നെന്തിനാ അമ്മാവാ ഈ കിഴി അത് മറ്റൊരു രീതി ഒരു തുണിയില്‍ വിത്തുകള്‍ എടുത്ത ശേഷം ഇതേ ലായനിയില്‍ മുക്കി എടുത്തു വക്കുന്നു. പാവല്‍ പടവലം പോലെ ഉള്ളവ കിളിര്‍പ്പ് വരാന്‍ അല്‍പ്പം താമസം ആണ് അതിനാല്‍ ഞങ്ങള്‍ ഇങ്ങനെ കുതിര്‍ത്ത് വയ്ക്കുന്ന വിത്തിന് മുകളില്‍ ഈ കിഴിക്കു മുകളില്‍ ഭാരം വയ്ക്കും അപ്പോള്‍ പെട്ടന്ന് കിളിര്‍പ്പ് വരും
.പക്ഷെ അപ്പൂ നീ അതിനു മിനക്കെടണ്ടാ.ചെറിയ രീതിയില്‍ കൃഷിചെയ്യാന്‍ കുറച്ചു വിത്തുകള്‍ മുളച്ചാല്‍ പോരെ അതിനു ഇങ്ങനെ ചെയ്യേണ്ട കാര്യമില്ല. ശെരി ഇനി ഇവയുടെ നടീല്‍ അത് ജൂണ്‍- മുതല്‍ -മെയ് വരെ പല തവണയായി ചെയ്യാം. ചെറിയ തടം എടുത്തു അതില്‍ ചാണകമൊ, വേപ്പിന്‍ പിണ്ണാക്കോ അടിവളമായി ചേര്‍ക്കാം. അതില്‍ ഈ വിത്തുകള്‍ വിത്ത് മറയാന്‍ മണ്ണ് മുകളിലിട്ടു നടാം.ഒരു തടത്തില്‍ നാല് വിത്തുകള്‍ ഇടണം.കിളിര്‍ത്തു വരുമ്പോള്‍ എതിര്‍ ദിശയില്‍ ഉള്ള നല്ല രണ്ടു തൈകള്‍ മാത്രം നിലനിര്‍ത്തണംബാക്കിയുള്ളവ ഇളക്കി കളയുകയാണ് അമ്മാവന്‍ ചെയ്യാറ്.അങ്ങനെ ചെയ്‌താല്‍ നല്ല പുഷ്ടിയില്‍ കിളിര്‍ക്കും. ഇനി വള്ളി നീണ്ടു തുടങ്ങുമ്പോള്‍ പാവല്‍,പടവലം,പയര്‍,വെള്ളരി ,മത്തന്‍,കുമ്പളം ഇവയെല്ലാത്തിന്റെയും തലപ്പ് നുള്ളണം . അതെന്തിനാ അമ്മാവാ ? അതോ പയര്‍ നാലില പരുവത്തില്‍ തലപ്പ് നുള്ളണം നല്ല പുഷ്ടിയും ആരോഗ്യവും, ധാരാളം ചിനപ്പുകളും ഉണ്ടാവും.ബാക്കി എല്ലാം ഒരു മീറ്റര്‍ നീളം എത്തുമ്പോള്‍ തലപ്പ് നുള്ളണം. അമ്മാവാ ഞങ്ങളുടെ നാട്ടില്‍ ഒരു സത്യന്‍ ചേട്ടനുണ്ട് ആള് ഒരു പാവമാ പക്ഷെ ഭയങ്കര വാചകമാടിയാ അങ്ങേരു പറയുന്നത് കേട്ട് മത്തന്‍ നട്ടു പക്ഷെ കായ പിടിക്കുന്നില്ല എന്ന് അതിനു എന്ത് ചെയ്യണം? അപ്പൂ മത്തന്‍ വളര്‍ന്നു തുടങ്ങി വള്ളി ഒരു ഒരു മീറ്റര്‍ നീളം എത്തുമ്പോള്‍ തലപ്പ് നുള്ളണം എന്ന് പറഞ്ഞില്ലേ? അതുപോലെ വീണ്ടും അതില്‍ നിന്നും പൊട്ടി കിളിര്‍ക്കുന്ന തലപ്പുകള്‍ ഒരു മീറ്റര്‍ നീളുമ്പോള്‍ വീണ്ടും നുള്ളുക ഇതു ഒരു തവണകൂടി ആവര്‍ത്തിക്കുക അപ്പോള്‍ ധാരാളം പെണ്‍ പൂവുകള്‍ ഉണ്ടാവും കായയും പിടിക്കും.അതെന്താ അമ്മാവാ ആണ്‍ പൂവും പെണ്‍പൂവും ഉണ്ടോ ? ഉണ്ട് അപ്പൂ പെണ്‍പൂവില്‍ നിന്നാണ് കായ ഉണ്ടാവുക. വെറുതെയല്ല ആ സത്യേട്ടന്‍ പറഞ്ഞത് ധാരാളം പൂവുണ്ട് പക്ഷെ കായില്ല എന്ന് ,ഒക്കെ ആണ്‍ പൂക്കള്‍ ആവും അല്ലെ? അപ്പു ചോദിച്ചു. ആയിരിക്കും അപ്പൂ. പിന്നെ പാവല്‍ , കോവല്‍മത്,പീച്ചില്‍ എന്നിവയ്ക്ക് പന്തല്‍ ഇട്ടു കൊടുക്കണം ബാക്കിയുള്ളവ തറയില്‍ പടരും. പച്ച ചാണകം വെള്ളത്തില്‍ കുതിര്‍ത്തു ചുവട്ടില്‍ തണ്ടില്‍ നിനും ഒരടി അകലത്തില്‍ ഒഴിക്കാം, ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യാം. വേപ്പിന്‍പിണ്ണാക്ക് തെളി തളിക്കാം, കടല പിണ്ണാക്ക് കുതിര്‍ത്ത് നല്‍കാം. പിന്നൊരു കാര്യം ചെറിയ ഈര്‍പ്പം ഉണ്ടാവണം തടത്തില്‍. അമ്മാവാ ഇതിനു രോഗങ്ങള്‍ എന്തൊക്കെയാണ് "മഞ്ഞപൊട്ട്"- ഇലകളില്‍ പുള്ളികള്‍ പ്രത്യക്ഷപ്പെടും, പിന്നീടു ഇലകള്‍ കരിഞ്ഞുണങ്ങും. ഇതിനു സ്യൂടോമോനാസ് 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ആഴ്ചയില്‍ ഒരു തവണ തളിച്ച് കൊടുക്കുക. ഇങ്ങനെ കാണുന്ന ഇലകള്‍ പൊട്ടിച്ചെടുത്ത് നശിപ്പിക്കണം. വള്ളി പന്തലില്‍ കയറി കഴിഞ്ഞാല്‍ പാവല്‍ ഇലകള്‍ ചുവട്ടില്‍ നിന്നും ഒരു മീറ്റര്‍ ഉയരത്തില്‍ ഉള്ളത് നുള്ളിക്കളയണം.പിന്നൊരു രോഗമാണ് "ചൂര്‍ണപൂപ്പ്"- ഇലയുടെ മുകള്‍ പരപ്പില്‍ പൌഡര്‍ പോലെ കാണും ഇതിനും സ്യൂടോമോനാസ് മതിയാവും. "മൊസൈക്"-രോഗം ആണ് അടുത്തത് രോഗം കാണുന്ന ചെടികള്‍ അപ്പോള്‍ തന്നെ നശിപ്പിക്കുക, നീര് ഊറ്റിക്കുടിക്കുന്ന പ്രാണികള്‍ ആണ് രോഗം പരത്തുന്നത്.ഇതിനെ ചെറുക്കാന്‍ "മഞ്ഞക്കെണി" വയ്ക്കാം മഞ്ഞ നിറത്തില്‍ ഉള്ള കാര്‍ഡ് അല്ല്ലെങ്കില്‍ പേപ്പര്‍ അതില്‍ ആവണക്കെണ്ണ തേച്ചു പന്തലില്‍ തൂക്കി ഇട്ടാല്‍ ഇത്തരം പ്രാണികള്‍ അതില്‍ പറ്റി പിടിച്ചു നശിക്കും. "വെര്‍ട്ടിസീലിയം ലക്കാനി" 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്ത്തില്‍ ചേര്‍ത്തു തളിച്ചും ഇവയെ നിയന്ത്രിക്കാം. "കായീച്ച" ആണ് അടുത്ത വില്ലന്‍ അതിനു നല്ല കായീച്ച കെണി വാങ്ങാന്‍ കിട്ടും അത് വാങ്ങി പതിനഞ്ചു സെന്റ് സ്ഥലത്തിനു ഒന്ന് എന്ന കണക്കില്‍ പന്തലില്‍ തൂക്കിയിടുക. പിന്നെ ഒരു ചിരട്ടയില്‍ ഒരു പിടി തുളസിയില ചതച്ചതും,അല്‍പ്പം ശര്‍ക്കരയും, ഫുരിടാന്‍ തരിയും ചേര്‍ത്തു എടുത്തു അതും പന്തലില്‍ അവിടവിടെ കെട്ടി തൂക്കുക. കായീച്ചകള്‍ അതോടെ നശിക്കും. ബാക്കിയെല്ലാം പയര്‍ വളര്‍ത്തലില്‍ പറഞ്ഞില്ലേ അതുപോലെ തന്നെ
.പക്ഷെ അപ്പൂ നീ അതിനു മിനക്കെടണ്ടാ.ചെറിയ രീതിയില്‍ കൃഷിചെയ്യാന്‍ കുറച്ചു വിത്തുകള്‍ മുളച്ചാല്‍ പോരെ അതിനു ഇങ്ങനെ ചെയ്യേണ്ട കാര്യമില്ല. ശെരി ഇനി ഇവയുടെ നടീല്‍ അത് ജൂണ്‍- മുതല്‍ -മെയ് വരെ പല തവണയായി ചെയ്യാം. ചെറിയ തടം എടുത്തു അതില്‍ ചാണകമൊ, വേപ്പിന്‍ പിണ്ണാക്കോ അടിവളമായി ചേര്‍ക്കാം. അതില്‍ ഈ വിത്തുകള്‍ വിത്ത് മറയാന്‍ മണ്ണ് മുകളിലിട്ടു നടാം.ഒരു തടത്തില്‍ നാല് വിത്തുകള്‍ ഇടണം.കിളിര്‍ത്തു വരുമ്പോള്‍ എതിര്‍ ദിശയില്‍ ഉള്ള നല്ല രണ്ടു തൈകള്‍ മാത്രം നിലനിര്‍ത്തണംബാക്കിയുള്ളവ ഇളക്കി കളയുകയാണ് അമ്മാവന്‍ ചെയ്യാറ്.അങ്ങനെ ചെയ്‌താല്‍ നല്ല പുഷ്ടിയില്‍ കിളിര്‍ക്കും. ഇനി വള്ളി നീണ്ടു തുടങ്ങുമ്പോള്‍ പാവല്‍,പടവലം,പയര്‍,വെള്ളരി
No comments:
Post a Comment