Sunday, February 22, 2015

ഗ്രോബാഗുകളിലെ കൃഷി

ഗ്രോബാഗുകളിലെ കൃഷി ഇപ്പോള്‍ തരംഗമാണ്. വിഷമയമില്ലാത്ത പച്ചക്കറി സ്വന്തമായി കൃഷി ചെയ്തുണ്ടാക്കണം എന്ന മലയാളിയുടെ ആഗ്രഹമാണ് ഈ തരംഗമുണ്ടാക്കിയത്. എന്നാല്‍ പലരും കരുതുന്നത് ഗ്രോബാഗുകളില്‍ വെള്ളം നനക്കുന്നതു കൊണ്ടു മാത്രം നല്ല വിളവു കിട്ടുമെന്നാണ്. ഗ്രോബാഗില്‍ വളര്ത്തുനന്ന ചെടികള്ക്കു വേണ്ടത് പ്രത്യേക പരിചരണമാണ്. ഗ്രോബാഗുപയോഗിച്ചുള്ള കൃഷിയില്‍ ഏറ്റവും മികച്ച വിളവ് നേടാന്‍ ആഗ്രഹിക്കുന്നവര്ക്കാ യി ലളിതമായ ഒരു പദ്ധതിയാണ് ജോണ്‍ ഷെറി തയാറാക്കിയിരിക്കുന്നത്. കൃഷി ഓഫിസര്‍ കൂടിയായ ജോണ്‍ ഷെറി സ്വന്തം വീട്ടുമുകളില്‍ 50 ഗ്രോബാഗുകള്‍ ഉപയോഗിച്ച് തോട്ടമുണ്ടാക്കി മൂന്നുകൊല്ലമായി നടത്തിയ പരീക്ഷണകൃഷിയിലൂടെയാണ് ഈ സിലബസ് തയാറാക്കിയത്. ഗ്രോബാഗില്‍ നൂറുമേനി വിളയിക്കാന്‍ ആഗ്രഹിക്കുന്നവര്ക്ക് ഈ പാഠ്യപദ്ധതി പഠിക്കാന്‍ കൂടാം
എവിടെ കിട്ടും?
കൃഷി ഭവനില്‍ നിന്നും വെജിറ്റബിള്‍ ആന്റ്േ ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിചലില്‍ നിന്നും സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും ഗ്രോബാഗുകള്‍ കിട്ടും. പോട്ടിങ്ങ് മിശ്രിതത്തില്‍ തൈ പിടിപ്പിച്ചാണ് ഗ്രോബാഗുകള്‍ നല്കുാന്നത്. കൃഷിഭവനുകളില്‍ നിന്ന് സബ്സിഡിയോടെ വാങ്ങുന്പോള്‍ 25 ഗ്രോബാഗുകള്‍ 500 രൂപക്ക് കിട്ടും. വെജിറ്റബിള്‍ ആന്റ്ട ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിനലിന്റെബ ഹരിത നഗരി പദ്ധതി പ്രകാരം 25 ബാഗുകള്ക്ക്ി വില 2500 രൂപയാണ്
മട്ടുപ്പാവില്‍ കൊണ്ടുപോകും മുന്പ്
ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കുന്നത് നന്നല്ല. ആദ്യത്തെ രണ്ടാഴ്ച നേരിട്ട് സൂര്യപ്രകാശം വീഴാത്ത ഭാഗത്ത് ബാഗുകള്‍ സൂക്ഷിക്കണം. തൈകളിലെ വേരുകള്‍ ശരിക്ക് മണ്ണിലുറക്കാന്‍ ഇത് സഹായിക്കും. ഈ സമയത്ത് രണ്ടുനേരം വെള്ളം ഒഴിച്ചാല്‍ മാത്രം മതിയാകും. പ്രത്യേക വളപ്രയോഗം ആവശ്യമില്ല.
മട്ടുപ്പാവില്‍ നിരത്തുന്പോള്‍
ലീക്ക് ഒഴിവാക്കാന്‍ തട്ടില്‍ പെയിന്റ്് ചെയ്യുന്നത് നല്ലതാണ്. ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കരുത്. രണ്ട് ഇഷ്ടികകള്ക്കു മുകളില്‍ വയ്ക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ് ഒഴുക്കിന് ഇഷ്ടികകള്‍ തടസ്സമാകുകയും അരുത്. ഇതിനായി ചരിവുള്ള ദിശയിലേക്ക് തിരിച്ചായിരിക്കണം ഇഷ്ടികകള്‍ വയ്ക്കേണ്ടത്. ബാഗുകള്‍ തമ്മില്‍ രണ്ടടി ദൂരവ്യത്യാസം ഉണ്ടാകണം.
ബാഗുകള്‍ വച്ചു കഴിഞ്ഞാല്‍
ചെടികളുടെ ചുവട്ടില്‍ കരിയിലകള്‍ വച്ച് പുതയിടണം. പുതയിടുന്നതിന്റെത ഗുണങ്ങള്‍ പലതാണ്. ചെടിക്കൊഴിക്കുന്ന വെള്ളം ബാഷ്പമായി പോകില്ല. ചെടിയുടെ വളം തിന്നാല്‍ കളകള്‍ വരില്ല. അള്ട്രാട വയലറ്റ് രശ്മികള്‍ മണ്ണില്‍ പതിച്ച് വേരുകള്‍ കേടാകുകയുമില്ല.
എന്താണീ സിലബസ് ?
ഗ്രോബാഗില്‍ ദിവസവും രണ്ടു നേരം വെള്ളമൊഴിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതു കൂടാതെ ചെയ്യേണ്ട കാര്യങ്ങളാണ് ഈ സിലബസില്‍. അതിനായി ആഴ്ചയിലെ ഏഴു ദിവസവും ഉള്പ്പെയടുന്ന കലണ്ടറാണ് ജോണ്‍ ഷെറി തയാറാക്കിയത്.
തിങ്കളാഴ്ച
തിങ്കളാഴ്ചത്തെ താരം ജൈവ വളമാണ്. ഇത് എളുപ്പത്തില്‍ വീട്ടില്ത്തടന്നെ ഉണ്ടാക്കാം.ഈ വളം ഉണ്ടാക്കാന്‍ വെറും നാലു സാധനങ്ങള്‍ മതി. 1. പത്ത് കിലോ പച്ചച്ചാണകം 2.ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക് 3.ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് 4.ഒരു കിലോ എല്ലു പൊടി ഇവ ചേര്ത്ത്് വെള്ളമോ ഗോമൂത്രമോ ചേര്ത്ത്ി വലിയൊരു പാത്രത്തില്‍ അടച്ചു വയ്ക്കുക. ഓരോ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം. വളം പുളിക്കുന്നതിന്റെവ നല്ല ഗന്ധം ഉണ്ടാകും. വളം തയാറാകുന്നതിന്റെം സൂചനയാണിത്. നാലു ദിവസം ഇങ്ങനെ സൂക്ഷിക്കണം. നാലാം ദിവസം വളം തയാര്‍
ഈ വളമാണ് തിങ്കളാഴ്ചകളില്‍ ഉപയോഗിക്കേണ്ടത്. ഒരു കപ്പ് വളം പത്ത് കപ്പ് വെള്ളത്തില്‍ ചേര്ത്ത് ചെടിയുടെ ചുവട്ടില്‍ ഒഴിക്കുക. ബാഷ്പീകരിച്ച് വളം നഷ്ടമാകാതിരിക്കാന്‍ വൈകിട്ട് ഒഴിക്കുന്നതാണ് നല്ലത്
ചൊവ്വാഴ്ച
ചൊവ്വാഴ്ച ഒഴിവു ദിവസമാണ്. വെള്ളമൊഴിക്കല്‍ അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട.
ബുധനാഴ്ച
ബുധനാഴ്ചത്തെ പ്രത്യേകത സ്യൂഡോമോണസ് ഫ്ളൂറസന്സ്് ആണ്. ഇത് ഒരു മിത്ര ബാക്ടീരിയയാണ്. കടകളില്‍ വാങ്ങാന്‍ കിട്ടും. ഒരു കിലോ പൗഡറിന് ഏതാണ്ട് 70 രൂപ വിലവരും. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ ചുവട്ടില്‍ ഒഴിക്കണം. ദ്രവരൂപത്തിലും സ്യൂഡോമോണസ് ലഭിക്കും. വില 250 ഗ്രാമിന് 90 രൂപ വരും. ദ്രവരൂപത്തിലുള്ള സ്യൂഡോമോണസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ച് മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. ചെടികളുടെ ആരോഗ്യം കൂട്ടാനും, വേരിന്റെറ വളര്ച്ചള വര്ധിിപ്പിക്കാനും, മണ്ണിലെ മൂലകങ്ങള്‍ വലിച്ചെടുക്കാന്‍ വേരുകള്ക്ക്ച കഴിവു നല്കാിനും സ്യൂഡോമോണസിനാകും. ഇലപ്പുള്ളി രോഗം, വാട്ടുരോഗം, കുമിള്‍ രോഗം എന്നിവയെ ചെറുക്കുകയും ചെയ്യും
സ്യൂഡോമോണസ് ഉപയോഗിക്കുന്നതിന് മുന്പ് ഒരു സ്പൂണ്‍ കുമ്മായം ബാഗിനോട് ചേര്ത്ത് വിതറണം. മാസത്തില്‍ ഒരിക്കല്‍ ഇത് ചെയ്താല്‍ മതി.
വ്യാഴാഴ്ച
വ്യാഴാഴ്ച വേപ്പിന്‍ സത്ത് കൊണ്ടുള്ള കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്. അസാഡിറാക്സിന്‍, നിംബെസിഡിന്‍, ഇക്കോ നീം പ്ലസ് തുടങ്ങിയ പേരില്‍ ഇത് കടകളില്‍ കിട്ടും. 100 മില്ലിക്ക് 50 രൂപക്കടുത്ത് വില വരും. ഇതില്‍ രണ്ട് മില്ലി ഒരു ലിറ്ററില്‍ ചേര്ത്ത് ഇലകളുടെ അടിഭാഗത്ത് തളിക്കുക
വെള്ളിയാഴ്ച
വെള്ളിയാഴ്ച പ്രയോഗിക്കേണ്ടത് ഫിഷ് അമിനോ ആസിഡ് ആണ്. ഇതുണ്ടാക്കാന്‍ ഒരു പാടുമില്ല. ഒരു കിലോ മത്തിയും ഒരു കിലോ ശര്ക്കതരയും ചേര്ത്ത് പാത്രത്തില്‍ നന്നായി അടച്ച് സൂക്ഷിക്കുക. ഇടക്ക് തുറക്കരുത്. 15 ദിവസം കഴിയുന്പോള്‍ വൈനിന്റെഅ മണമുള്ള ദ്രാവകം കാണാം. അരിച്ചെടുത്ത ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മില്ലി ചേര്ത്ത് തളിക്കുക കീടനിയന്ത്രണത്തിന് ഫിഷ് അമിനോ ആസിഡ് ഫലപ്രദമാണ്. കൂടാതെ പൂക്കളുണ്ടാകാനും ഫലത്തിന് വലിപ്പം, നിറം, മണൡ എന്നിവയുണ്ടാകാനും സഹായിക്കും
ശനിയാഴ്ച
വിശ്രമദിവസമാണ് ശനിയാഴ്ച. വെള്ളം നന മാത്രം മതി
ഞായറാഴ്ച
സിലബസിലെ അവസാന ദിവസമാണ് ഞായര്‍. ഇത് സ്നേഹ ദിവസമാണ്. ചെടികളുമായി സംസാരിക്കാനും സ്നേഹം പങ്കുവയ്ക്കാനും അല്പ സമയം മാറ്റിവയ്ക്കുന്നു. എനിക്ക് നല്ല വിളവ് തരണം , ഞാന്‍ നിന്നെ നന്നായി പരിപാലിക്കാം എന്ന് ചെടികളോട് പറഞ്ഞാല്‍ ഫലമുണ്ടാകുമെന്നാണ് ജോണ്‍ ഷെറി വിശ്വസിക്കുന്നത്
ഈ സിലബസില്‍ പറഞ്ഞ വളവും കീടനാശിനികളും ഉണ്ടാക്കാന്‍ 500 രൂപയേ ചിലവു വരൂ. ഈ സിലബസ് കൃത്യമായി പാലിച്ചാല്‍ മികച്ച വിളവെടുപ്പ് ജോണ്‍ ഷെറി ഉറപ്പു തരുന്നു. വീട്ടില്‍ മാത്രമല്ല ജോലി ചെയ്യുന്ന ചൂര്ണിപക്കര കൃഷിഭവനിലും , ചൂര്ണിസക്കര പഞ്ചായത്തിലെ 300 കൃഷിത്തോട്ടങ്ങളിലും ഈ സിലബസ് പ്രയോഗിച്ച് വിജയിപ്പിച്ചുണ്ട്
കൂടുതല്‍ സംശയങ്ങള്ക്ക് ജോണ്‍ ഷെറിയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ് ജോണ്‍ ഷെറി കൃഷി ഓഫിസര്‍
ചൂര്ണിടക്കര കൃഷി ഭവന്‍ എറണാകുളം ഫോണ്‍ 9447185944

Saturday, February 21, 2015

പുകയില കഷായം

പുകയില കഷായം തയ്യാറാക്കുന്ന വിധം ആണ് ഈ വീഡിയോയിൽ വിവരിക്കുന്നത്
ഇതു കാണുകയും കൂടുതൽ പേരിലേക്ക് ഏതിക്കുക
ജൈവകീടനിയന്ത്രണത്തിനുപയോഗിക്കുന്ന ഒരു ലായനിയാണ് പുകയിലക്കഷായം. പുകയിലയും സോപ്പുമാണ് ഇതിലെ പ്രധാന ചേരുവകൾ. ചൈനയിൽ പണ്ട് കാലങ്ങളിൽ കൊയ്തുകഴിഞ്ഞ പാടങ്ങളിൽ പുകയിലത്തണ്ട് കുത്തി നിർത്തിയശേഷം വെള്ളം കയറ്റിയിട്ട് തണ്ടുതുരപ്പൻ പുഴുക്കളെ നശിപ്പിക്കുന്ന രീതി പ്രചാരത്തിലുണ്ടായിരുന്നു. പുകയില കൃഷിയുള്ള സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന പുകയിലത്തണ്ടുകളൾ കീടനിയന്ത്രണത്തിനായി ഉപയോഗിക്കാം.
ഏഫിഡുകൾ, മുഞ്ഞ, മിലി മൂട്ട, തണ്ടുതുരപ്പൻ പുഴു, ഇലപ്പേൻ തുടങ്ങിയ തുടങ്ങിയ നീരൂറ്റികുടിക്കുന്ന കീടങ്ങളെ പുകയില കഷായം ഉപയോഗിച്ച് നിയന്ത്രിക്കാം.
ഉണ്ടാക്കേണ്ട വിധം
------------------------------
500 ഗ്രാം പുകയില ഉപയോഗിക്കുമ്പോൾ
-----------------------------------------------------------
500 ഗ്രാം പുകയില ചെറു കഷണങ്ങളായി അരിഞ്ഞ് 4.5 ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ കുതിര്‍ത്ത് വെയ്ക്കുക. 120 ഗ്രാം അലക്ക് സോപ്പ് മറ്റൊരു പാത്രത്തില്‍ ചീളുകളായി അരിഞ്ഞ് വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില കഷായത്തില്‍ നല്ലവണ്ണം ഇളക്കി ഒഴിക്കുക.പുകയിലയുടെ സത്ത് ചെടികളിൽ നന്നായി ഒട്ടിപ്പിടിയ്ക്കാൻ വേണ്ടിയാണ് ബാർ സോപ്പ് ഉപയോഗിക്കുന്നത്. പച്ചക്കറികളിൽ ഉപയോഗിക്കുമ്പോൾ സോപ്പിന്റെ അളവ് ഇരട്ടിയാക്കുന്നത് എളുപ്പം ചെടിയിൽ പറ്റിയിരിക്കാൻ സഹായിക്കും.
ഇങ്ങനെ തയ്യാറാക്കിയ പുകയില കഷായംകീടബാധയുടെ തീവ്രതയനുസരിച്ച് 6-7 ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചാണ് തളിക്കേണ്ടത്.നല്ല വെയിലുള്ളപ്പോഴാണ് പുകയില കഷായവും സത്തും ചെടികളിൽ തളിയ്ക്കേണ്ടത്. നിക്കോട്ടിന്റെ വിഷവീര്യം നന്നായി പ്രകടമാവാൻ വെയിൽ ആവശ്യമാണ്

ജീവാമൃതം

ജീവാമൃതം ഉണ്ടാക്കുന്ന രീതി 
-- -- -- -- -- -- -- -- -- -- -- -- -- 
( ഒരേക്കര്‍ സ്ഥലത്തേക്ക് ആവശ്യമുള്ള കൂട്ട് ) ശ്രീ സുഭാഷ് പാലേക്കര്‍ജിയുടെ പരിസ്ഥിതി സൌഹ്യദ ചെലവില്ലാ പ്രകൃതി കൃഷി എന്ന പുസ്തകത്തില്‍ നിന്ന് 
( 1 ) നാടന്‍ പശുവിന്‍റെ ചാണകം 10 കിലോ ( ഏറ്റവും പുതിയത് ആണു നല്ലത് നാടന്‍ പശുവിന്‍റെത് ആവശ്യത്തിനു ലഭ്യമല്ലെങ്കില്‍ നാടന്‍ കാളയുടെതോ എരുമയുടെതോ 5 കിലോ വരെ ഉപയോഗിക്കാം ( 2 ) നാടന്‍ പശുവിന്‍റെ മൂത്രം 5 - 10 ലിറ്റര്‍ ( ലഭ്യത കുറവാണെങ്കില്‍ നാടന്‍ കാളയുടെതോ എരുമയുടെതോ മനുഷ്യന്‍റെതോ പകുതി അളവ് ഉപയോഗിക്കാം ) ( 3 ) കറുത്ത ശര്‍ക്കര ( വല്ലം ) 1 കിലോ ( മധുരമുള്ള ഏതെങ്കിലും പഴത്തിന്‍റെ ചാറു 1 കിലോ / ചെറുതായി നുറുക്കിയ കരിമ്പിന്‍ കഷണങ്ങള്‍ 10 കിലോ / നല്ല പോലെ വിളഞ്ഞ നാളികേരത്തിന്‍റെ വെള്ളം 1 ലിറ്റര്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം ) ( 4 ) ഇരട്ട പ്പരിപ്പ് പയര്‍ വര്‍ഗത്തില്‍ ഏതെങ്കിലും ഒന്നിന്‍റെ മാവ് 1 കിലോ ( കടല / തുവര / മുതിര / ഉഴുന്ന്തുടങ്ങിയവ ( കിളിര്‍പ്പിച്ചു കല്ലില്‍ അരച്ചത് ചേര്‍ത്താല്‍ ഏറ്റ വും നന്ന് ) ( 5 ) കൃഷി സ്ഥലത്തെ വളം ചേര്‍ ക്കാത്ത ഭാഗത്തെ മണ്ണ് ഒരു പിടി ( 6 ) ക്ലോറിന്‍ ചേരാത്ത വെള്ളം - 200 ലിറ്റര്‍ ...........ജീവാമൃതം ഉണ്ടാക്കുന്നത്‌ തികച്ചും ലളിതമായ ഒരു കാര്യമാണ് ഇതിനായി 200 ലിറ്റര്‍ വെള്ളം കൊളളുന്ന ഒരു ബാരല്‍ ( drum ) ആവശ്യമാണ് അതില്‍ മുക്കാല്‍ ഭാഗം വെള്ളം എടുത്തത്തിനു ശേഷം ചാണകം , മൂത്രം , മധുര പദാര്‍ത്ഥം ഏതാണോ ഉപയോഗിക്കുന്നത് അത് , പയര്‍ മാവ് കൃഷിയിടത്തിലെ മണ്ണ് ഇവ ചേര്‍ത്ത് ഒരു തടിക്കഷണം കൊണ്ട് നല്ലപോലെ യോജിപ്പിക്കുക ഒരു ചണച്ചാക്ക് കൊണ്ട് മൂടി തണലില്‍ വെക്കണം 2 ദിവസം രാവിലെയും വൈകിട്ടും ഘടികാര ദിശയില്‍ 2 മിനിറ്റ് ഇളക്കി കൊടുക്കണം മൂനാം ദിവസം ജീവാമൃതം ഉപയോ ഗിക്കുന്നതിനു പാകമായിരിക്കും ഇത് 5 ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം . 200 ലിറ്റര്‍ വെള്ളത്തിലേക്ക്.10 കിലോ ചാണകം നിക്ഷേപിക്കുമ്പോള്‍.നാം 300 ലക്ഷം കോടി ജീവാണുക്കളെയാണു നിക്ഷേപിക്കുന്നത് പുളിക്കല്‍പ്രക്രിയ ആരംഭിക്കുമ്പോള്‍ ഓരോ 20. മിനിറ്റിലും ഇവയുടെഎണ്ണം ഇരട്ടിയായിക്കൊണ്ടിരിക്കും രണ്ടുദിവസത്തെ പുളിക്കല്‍ പ്രക്ക്രിയ പൂര്‍ത്തിയാകുമ്പോള്‍ 200 ലിറ്റര്‍ ജീവാമൃതത്തിലുഉള്ള സൂക്ഷ്മ ജീവികളുടെ എണ്ണം അനന്തമായിരിക്കും...........ജീവാമൃതം ഒഴിച്ചു കൊടുക്കുമ്പോള്‍ മണ്ണില്‍ ഈര്‍പ്പം ഉണ്ടായിരിക്കുവാന്‍ പ്രത്യേകം ശ്രെദ്ധിക്കണം സൂര്യന്‍ ഉച്ചക്ക് 12 മണിക്ക് നില്‍ക്കുമ്പോള്‍ മരത്തിന്‍റെ നിഴല്‍ എവിടെയാണോ അതിനോടു ചേര്‍ന്ന് ആ നിഴലിനു പുറത്താണ് ഒഴിച്ചു കൊടുക്കേണ്ടത് ( ഉച്ചക്കല്ല ഒഴിക്കേണ്ടത് ) ജീവാമൃതം പ്രയോഗിക്കുന്ന ഭാഗങ്ങളില്‍ പുതയിടല്‍ നിര്‍ബന്ധ മാണ് 200 ലിറ്റര്‍ ജീവാമൃതം ജലസേചനത്തിനുള്ള വെള്ളത്തോടൊപ്പം ചേര്‍ത്ത് 1 ഏക്കറി ല്‍ ഉപയോഗിക്കാം

Friday, February 20, 2015

വെണ്ട കൃഷി

വെണ്ട കൃഷി.
=======================
വെണ്ടകൃഷിക്ക് ഏററവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്.
ഒക്ടോബര്‍ - നവംബര്‍, ഫിബ്രുവരി - മാര്ച്ച് , ജൂണ്‍ - ജൂലയ് എന്നീ സമയങ്ങളില്‍ വെണ്ട കൃഷി ആരംഭിക്കാവുന്നതാണ്.
നടാനുള്ള സ്ഥലം നന്നായി കിളച്ച ശേഷം അമ്ലത്തം ക്രമീകരിക്കാന്‍ അല്പ്പം കുമ്മായം ഇട്ടുകൊടുക്കണം. അടിവളമായി ചാണകപ്പൊടിയും നല്ക്ണം. അല്പ്പം ഉയരത്തില്‍ വാരമെടുത്തു ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്ത്ത വിത്തുകള്‍ മണ്ണില്‍ നേരിട്ട് നടാവുന്നതാണ്. വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 cm ഉം ചെടികള്‍ തമ്മില്‍ 45 cm ഉം അകലം വേണം.
കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ കൂട്ടിച്ചേര്ത്തc മിശ്രിതം ചെടിക്ക് നല്കായവുന്നതാണ്. വളം നല്കുന്നതിന് മുന്പ് ചെടിയും മണ്ണും നനയ്ക്കേണ്ടതാണ്. വേപ്പിന്‍ കുരു കഷായം കീടനാശിനിയായി ഉപയോഗിക്കാം.
ആര്ക്ക അനാമിക, കിരണ്‍, അരുണ, സുസ്ഥിര എന്നിവയാണ് കേരളത്തില്‍ കൃഷി ചെയ്യുന്ന വേണ്ടയിനങ്ങള്‍.

കുറ്റിപ്പയര്‍

കുറ്റിപ്പയര്‍:
===============================
പയര്‍ , ചിലയിടങ്ങളില്‍ അച്ചിങ്ങ എന്നും അറിയപ്പെടുന്ന മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പച്ചക്കറിയാണ്. തുടക്കക്കാര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന പയര്‍ ഇതു കാലാവസ്ഥയിലും നന്നായി വളരും. പയര്‍ പലയിനങ്ങള്‍ ഉണ്ട്, കുറ്റി പയര്‍ , ഭാഗികമായി പടരുന്നവ, വള്ളി പയര്‍ . നമുക്ക് ആദ്യം കുറ്റിപയര്‍ പരിചയപ്പെടാം. ഇവര്‍ക്ക് പടര്‍ന്നു കയറാന്‍ പന്തലും താങ്ങും ഒന്നും വേണ്ട. ഭാഗികമായി പടരുന്ന കുറ്റിപയര്‍ ഇനങ്ങള്‍ ആണ് കനകമണി, കൈരളി, വരൂൺ, അനശ്വര തുടങ്ങിയവ. ഇതില്‍ തന്നെ കനകമണി ആണ് എനിക്ക് ഏറെ പ്രിയം. വലുപ്പമുള്ള കായകള്‍ , കൂടുതല്‍ കാലം വിളവ്‌ , അധികം പരിപാലനം ആവശ്യമില്ല ഇതൊക്കെ ആണ് മേന്മകള്‍ . ഗ്രോ ബാഗ് / ചട്ടി / പ്ലാസ്റ്റിക്‌ ചാക്ക് ഇവയിലൊക്കെ പയര്‍ കൃഷി ചെയ്യാം.
വിത്ത് പാകി ആണ് തൈകള്‍ മുളപ്പിക്കുക. വിത്ത് നേരിട്ട് തടങ്ങളില്‍ പാകുകയും ചെയ്യാം. വിത്ത് പാകി പറിച്ചു നടുകയാണെങ്കില്‍ , മുളച്ചു രണ്ടാഴ്ച്ച കഴിഞ്ഞ ശേഷം മാറ്റി നടാം. ആരോഗ്യമുള്ള തൈകള്‍ മാത്രം നടുക. ഇനി നേരിട്ടാണെങ്കില്‍ തടങ്ങളില്‍ 3-4 വിത്തുകള്‍ ഇടുക, വളര്‍ന്നു വരുമ്പോള്‍ ആരോഗ്യമുള്ള മാത്രം നിര്‍ത്തുക. നടുന്നതിന് മുന്‍പ് വിത്തുകള്‍ അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. വിത്തുകള്‍ വേഗം മുളക്കാന്‍ ഇത് സഹായിക്കും. വിത്തുകള്‍ പാകുമ്പോള്‍ അധികം ആഴത്തില്‍ ആകരുത്. തടത്തില്‍ നനവ്‌ ഉണ്ടാകണം. രാവിലെയും വൈകുന്നേരവും ചെറുതായി നനച്ചു കൊടുക്കാം. വിത്ത് പാകിയ ശേഷം ഒരു ഓലമടല്‍ പകുതി വെട്ടി ഇട്ട് തടം സംരക്ഷിക്കാം.
താഴെ നിലത്താണ് നടുന്നതെങ്കില്‍ തടം എടുക്കണം, മണ്ണ് നന്നായി കിളച്ചു അടിവളം ആയി ഉണങ്ങിയ ചാണകപ്പൊടി ,എല്ലുപൊടി കൂടെ ഒരു ചെടിക്ക് 100 ഗ്രാം എന്ന കണക്കില്‍ വേപ്പിന്‍ പിണ്ണാക്കും ഇടാം. വേനല്‍ക്കാലത്ത് വെള്ളം തടത്തില്‍ സംരക്ഷിക്കാന്‍ ഇവിടെ നേരത്തെ സൂചിപ്പിച്ച സി പോം ഇടുന്നതും നല്ലതാണ്. വൈകുന്നേരം വേണം പയര്‍ പറിച്ചു നടാന്‍ . രണ്ടു നേരവും മിതമായി നനക്കാം. നട്ടു കഴിഞ്ഞു കുറച്ചു ദിവസത്തേക്ക് വളം ഒന്നും വേണ്ട. മുകളില്‍ സൂചിപ്പിച്ച സി പോം ഉണ്ടെകില്‍ അത് തന്നെ ധാരാളം. ചെടി വളര്‍ന്നു ഒരു രണ്ടു-മൂന്നു ആഴ്ചക്ക് ശേഷം കടല പിണ്ണാക്ക് കൊടുക്കാം. ചെടി ഒന്നിന് 50-100 ഗ്രാം , കുറച്ചു വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് (ഉറുമ്പിനെ അകറ്റാന്‍ ) ചെടിയുടെ ചുവട്ടില്‍ നിന്നും ഒരടി മാറി (ചെടിയുടെ വേരുകള്‍ മുറിയാതെ) മണ്ണ് മാറ്റി ഇട്ടു കൊടുക്കാം. പയറിനു ചെയ്യാവുന്ന ഏറ്റവും മികച്ച വളം ആണിത്. രണ്ടാഴ്ച്ച കൂടുബോള്‍ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. ഫിഷ്‌ അമിനോ ആസിഡ്, കടല പിണ്ണാക്ക് (ഒന്ന് രണ്ടു പിടി) വെള്ളത്തില്‍ 2-3 ദിവസം ഇട്ടു പുളിപ്പിച്ചതിന്റെ തെളി നേര്‍പ്പിച്ചത് ഒക്കെ വളമായി നല്‍കാം. കൃത്യമായ ഇടവേളകളില്‍ ഇവ നല്‍കുക.
കീടബാധ - മുഞ്ഞയുടെ ആക്രമണം ഉണ്ടാകാറുണ്ട് , പുളിയുറുമ്പ് പ്രയോഗം നടത്താം. തണ്ട് തുരപ്പന്‍ , ഇതിനെ പ്രതിരോധിക്കുന്നത് തന്നെ നല്ലത്. തടത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിടുക, ഇടയ്ക്ക് വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക. കാ പൊഴിച്ചില്‍ – ചെടിയുടെ ആരോഗ്യക്കുരവ് കൊണ്ടും ചൂട് കൊണ്ടും കായ പൊഴിയാം. കീടങ്ങള്‍ അകറ്റാന്‍ ഗോമൂത്രത്തില്‍ കാന്താരി മുളക് അരച്ചത്‌ ചേര്‍ത്ത് നേര്‍പ്പിച്ചത് സ്പ്രേ ചെയ്യാം.
ടിപ് – കായകള്‍ അധികം മൂക്കുന്നതിനു മുന്‍പ് പറിക്കുക, വിളയാന്‍ നിര്‍ത്തിയാല്‍ കായഫലം കുറയും.

ഫിഷ്‌ അമിനോആസിഡ്

ഒരുവളര്‍ച്ചാ ത്വരകമായ ഫിഷ്‌ അമിനോആസിഡ് നമുക്ക് വളരെയെളുപ്പം തയാറാക്കാം. പച്ചമത്തിയും ശര്‍ക്കരയും ചേര്‍ത്ത് പുളിപ്പിക്കുന്ന പ്രക്രിയയാണ് ഇതിനുവേണ്ടി അവലംബിക്കുന്നത്. ഒരു കിലോഗ്രാം പച്ചമത്തി നന്നായിമുറിച്ചു ചെരുകഷ്ണങ്ങള്‍ ആക്കുക. നല്ല കറുത്ത ശര്‍ക്കര/ ഉപ്പുചെരാത്ത ശര്‍ക്കര ഒരു കിലോ നന്നായി പൊടിക്കുക. ഇവ രണ്ടും നന്നായി കൂട്ടിയിളക്കി വായുകടക്കാത്ത ഒരു ക്യാനില്‍ എടുത്തു അടച്ചു വക്കുക. ഇവ ഇടയ്ക്ക് നന്നായി കുലുക്കികൊടുക്കുക. എന്നാല്‍ ഫെമെന്‍ടേശന്‍ന്‍റെ ഫലമായി ഉണ്ടാകുന്ന വായു ക്യാനിന്റെ അടപ്പ് തുറന്നു കളയണം. എന്നാല്‍ ഇത് വല്ലപ്പോഴും മതി. ഏതാണ്ട് 20മുതല്‍ 40 ദിവസം വരെ ആകുമ്പോള്‍ പച്ചമത്തി പൂര്‍ണമായും അഴുകിചേര്‍ന്നത്പോലെ കാണും അപ്പോള്‍ ഇവ എടുത്തു ഒരു നെറ്റ് ഉപയോഗിച്ച് ഫിഷ്‌അമിനോആസിഡ് അരിച്ചെടുക്കാം. മിച്ചം വരുന്ന മത്സ്യാവഷിഷ്ടങ്ങള്‍ നല്ല വളമാണ്.

ഇനി ഇങ്ങനെ അരിച്ചെടുക്കുന്ന ഫിഷ്‌ അമിനോ ആസിഡ് ഒരു കുപ്പിയില്‍ അടച്ചു സൂക്ഷിക്കാം. ഇതില്‍ നിന്നും രണ്ടു മില്ലി (2ml ) ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു നമുക്ക് ചെടികളുടെ ഇലകളില്‍ തളിക്കാം. എന്നാല്‍ 5ml ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചെടികളുടെ ചുവട്ടില്‍ ഒഴിച്ച്കൊടുക്കാം..... ഇത് ആറുമാസം വരെ ഉപയോഗിക്കാം. അതുകഴിഞ്ഞാല്‍ ഗുണം കുറയും ഉപയോഗം ദോഷം ചെയ്യില്ല,. ചെടികള്‍ക്ക് ഇത് ആഴ്ചയില്‍ ഒരുതവണ വീതം നല്‍കാം.

എഗ്ഗ് അമിനോആസിഡ്

എഗ്ഗ് അമിനോആസിഡ് 
തയാറാക്കാന്‍ 15കോഴിമുട്ടകള്‍ അവ മുങ്ങി കിടക്കത്തക്ക വിധം ചെറുനാരങ്ങനീരില്‍ ( ഏകദേശം 1കിലോ ചെറുനാരങ്ങാ വേണ്ടി വരും) ഇട്ടു ഒരു ഭരണിയില്‍/ മണ്‍കുടത്തില്‍ 15-20ദിവസം വക്കുക. അതിനുശഷം മുട്ടയും നീരും ചേര്‍ത്ത് നന്നായി ഇളക്കുക. അതിന്‍റെകൂടെ 500ഗ്രാം ശര്‍ക്കര ഉരുക്കിയത് ചേര്‍ക്കുക. നന്നായി ഇളക്ക്കുക. 

2Ml ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് പച്ചക്കറികള്‍ക്കും , 5Ml ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് വഴയ്ക്കും ആഴ്ചയില്‍ ഒരുതവണ വീതം നല്‍കാം ... നല്ല ഒരു വളര്‍ച്ചാ ത്വരകം ആണ് എഗ്ഗ് അമിനോആസിഡ്

കപ്പ കൃഷി

കപ്പ കൃഷി
മികച്ച ഭക്ഷ്യയോഗ്യമായ ഒരു കിഴങ്ങാണ് മരച്ചീനി. സസ്യത്തിന്റെ വേരാണ് കിഴങ്ങായി മാറുന്നത്. യൂഫോർബയേഷ്യ (Euphorbiacea) എന്ന സസ്യകുടുംബത്തിലെ അംഗമായ മരച്ചീനിയുടെ ശാസ്ത്രീയനാമം മാനിഹോട്ട് എസ്കുലാൻറാ (Manihot esculanta) എന്നാണ്. ഇവയെ തെക്കൻ കേരളത്തിൽ കപ്പ എന്നും മധ്യകേരളത്തിൽ പല പ്രദേശങ്ങളിലും കൊള്ളി എന്നുമാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ cassava എന്നു പറയുന്നു. എങ്കിലും കപ്പയുടെ പൊടിയ്ക്കു പറയുന്ന tapioca എന്ന പേരാണ് കേരളത്തിൽ പ്രചാരം നേടിയത്.
ജലം വാര്‍ന്നു പോകുന്ന മണ്ണാണ്‌ കപ്പ കൃഷിക്ക്‌ അനുയോജ്യം. മണ്ണ്‌ ഇളക്കി കൂനകൾ ഉണ്ടാക്കിയാണ്‌ സാധാരണ കൃഷി ചെയ്യാറ്‌. ചിലയിടങ്ങളില്‍ തടം ആയി നട്ട ശേഷം പിന്നീടു മണ്ണ് ചുവട്ടിലേക്ക്‌ അടുപ്പിച്ചു കൊടുക്കുന്ന പതിവുണ്ട് . വെള്ളം കെട്ടിനിൽക്കാത്ത മണൽക്കൂട്ടുന്ന നിലങ്ങളിൽ ചെടി നന്നായി വളരുന്നു. കപ്പത്തണ്ട് 15cm നീളത്തിലുള്ള ചെറുതുണ്ടുകളാക്കി മുറിച്ച് മണ്ണിൽ കുഴിച്ച് വച്ചാണ് വളർത്തുന്നത്. ഓരോ തണ്ടും ഇനം അനുസരിച്ച് വളരുവാന്‍ വേണ്ട അകലത്തിൽ വേണം നടാൻ. നാല് മുതൽ പത്ത് മാസം കൊണ്ട് പാകമാകുന്ന ഇനങ്ങള്‍ ഇന്ന് ഉണ്ട് . കപ്പയുടെ പ്രധാന ശത്രു പെരുച്ചാഴി അല്ലെങ്കിൽ എലി വർഗ്ഗത്തിൽ പെട്ട ജീവികളാണ്. പന്നി ശല്യം ചെയ്യാറുണ്ട്.
ടെറസ് കൃഷി
വേണമെങ്കില്‍ കപ്പ ടെറസ്ലും വളരും. ഗ്രോ ബാഗിലോ ചാക്കിലോ നട്ടാല്‍ മതി സാധാരണ പരിചരണം മതി. കൂടുതല്‍ വെള്ളം ഒഴിക്കരുത്.
വളം . ജൈവ വളങ്ങള്‍ ഇഷ്ടപ്പെടുന്ന കപ്പ ചാണകം ഇട്ടാല്‍ കയ്ക്കും എന്ന് പറയുന്നു. ഞാന്‍ ചാണകം ഇടാറുണ്ട്, കൈചിട്ടില്ല. എങ്കിലും കപ്പ കൃഷിയില്‍ എന്നെ ഏറെ സഹായിക്കുന്നത് കോഴിവളം ആണ്. തണ്ടില്‍ മുറ്റത്തെ തടം ആകെ ഞാന്‍ കോഴിവളം കൊടുക്കാറുണ്ട്. നേന്ത്ര കപ്പ എന്നോ ജമ്പോ കപ്പ എന്നോ ഒക്കെ വിളിക്കാവുന്ന ചിത്രത്തില്‍ കാട്ടിയിരിക്കുന്ന കപ്പയ്ക്ക് 50കിലോയില്‍ അധികം ആണ് തൂക്കം
മരച്ചീനിയുടെ പ്രധാന ഇനങ്ങൾ
ശ്രീവിശാഖം,ശ്രീസഹ്യ, ശ്രീപ്രകാശ്,ശ്രീഹർഷ, ശ്രീജയ, ശ്രീവിജയ, ശ്രീരേഖ, വെള്ളായണി ഹ്രസ്വ , ശ്രീപ്രഭ.... പിന്നെ സിലോണ്‍ കപ്പ എന്ന പേരോടുകൂടിയ നാടന്‍ ഇനം ഒട്ടേറെ ഇനങ്ങള്‍ വേറെയും ആമ്പക്കാടൻ, ആനകൊമ്പൻ, മലയന്ഫോർ, സുമോ

സാമ്പാര്‍ ചീര


ഇത് എന്‍റെ സ്വന്തം സാമ്പാര്‍ ചീര .......ഈ ചീരയ്ക്ക് പാഞ്ചാലി ചീര എന്നൊരു പേര് കൂടി ഉണ്ടെട്ടോ ............ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ എല്ലാ എന്‍റെ പ്രിയ കൃഷിഭൂമി കൂട്ടുകാര്‍ക്കും ആഗ്രഹമുണ്ടാകില്ലേ ????????ഇതിന്‍റെ 2 കഥകളും ഞാന്‍ പറഞ്ഞു തരാം ട്ടോ .............................................
1) പോർട്ടുലാക്കേസീ കുടുംബത്തിൽ പെട്ട സാമ്പാർ ചീര(waterleaf)യുടെ ശാസ്ത്രനാമം തലിനം ട്രയാൻഗുലേർ എന്നാണ്. ഇന്ത്യ, വെസ്റ്റ് ഇൻഡീസ്,ഇൻന്ത്യോനേഷ്യ, മലേഷ്യ, അറബ് രാജ്യങ്ങൾ എന്നിവടങ്ങളിൽ വളർത്തുന്നുണ്ട്. ബ്രസീലിൽ ആണ് സാമ്പാർ ചീര ഉദ്ഭവിച്ചത് എന്ന് കരുതുന്നു. ഉഷ്ണമേഖല പ്രദേശങ്ങളിൽ വളരുന്ന ഈ ചെടിയുടെ ഇലകളും ഇളം തണ്ടും പലതരം കറികളുണ്ടാക്കാൻ ഉപയോഗിക്കുന്നു.
ചെടിയുടെ ഇലയും തണ്ടും വളരെ നേർമതയുള്ളതും മാംസളവുമാണ്. വിത്തുമുഖേനയും ഇളമ് തണ്ടുമുറിച്ച് വേരുപിടിപ്പിച്ചുമാണ് തൈകൾ ഉണ്ടാക്കുന്നത്. കൃഷിയായി ചെയ്യാൻ ഏറ്റവും യോജിച്ച സമയം കാലവർഷാരംഭമാണ്. നട്ടുകഴിഞ്ഞ് ആറാഴ്ചയ്ക്ക് ശേഷം വിളവെടുപ്പ് തുടങ്ങാം.
2)ഇനി നമുക്ക് ഈ ചീരയ്ക്കെങ്ങനെ പാഞ്ചാലി ചീര എന്ന പേര് വന്നു എന്നൊന്ന് നോക്കാം അല്ലെ ,,ഇതാ കേട്ടോളു .........പാണ്ഡവന്മാരുടെ വനവാസകാലത്ത് പാഞ്ചാലിയ്ക്ക് സൂര്യനിൽ നിന്ന് അക്ഷയപാത്രം കിട്ടുന്നു. അക്ഷയപാത്രത്തിൽ ഇഷ്ടം പോലെ ഭക്ഷണം കിട്ടും. പക്ഷെ, പാഞ്ചാലി കഴിച്ചുകഴിഞ്ഞാൽ അതിൽ ആ ദിവസം പിന്നെ ആഹാരം ഒന്നും ആ പാത്രത്തിൽ ഉണ്ടാവില്ല. അങ്ങനെയിരിക്കെ ഒരിക്കൽ, ദുർവ്വാസാവ് മഹർഷി, കൌരവരുടെ കൊട്ടാരത്തിൽ വന്നു താമസിക്കുകയും, ദുര്യോധനൻ, മുനിയ്ക്കും കൂടെയുള്ള ശിഷ്യന്മാർക്കും വേണ്ടതൊക്കെ ഒരുക്കിക്കൊടുത്ത് സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അപ്പോ മുനി, ദുര്യോധനനോട് വരം ചോദിക്കാൻ പറയുന്നു. അപ്പോ പാണ്ഡവരെ ഒന്നു പറ്റിയ്ക്കാമെന്നു കരുതി, ദുര്യോധനൻ പറയും, പാണ്ഡവന്മാരെക്കാണാൻ അങ്ങ് ശിഷ്യന്മാരോടു കൂടെ പോകണം എന്ന്. അതും അവരുടെ ഭക്ഷണശേഷം. അവർ അങ്ങനെ, പാണ്ഡവരുടെ അടുക്കൽ ചെന്ന സമയത്ത്, എല്ലാവരുടേം, പാഞ്ചാലിയുടേയും, ഭക്ഷണം കഴിഞ്ഞിരുന്നു. മുനിയും ശിഷ്യന്മാരും കുളിക്കാനും ജപിക്കാനും പോയി. അവർ എത്തുമ്പോഴേക്കും ഭക്ഷണം വേണം. അല്ലെങ്കിൽ മുനിക്ക് കോപം വന്നു ശപിച്ചേക്കും എന്ന് പാണ്ഡവന്മാർ കരുതി. പാഞ്ചാലി വിഷമിച്ച്, ശ്രീകൃഷ്ണനെ വിളിച്ച് പ്രാർത്ഥിയ്ക്കും. ശ്രീകൃഷ്ണൻ അവിടെയെത്തും. എന്തെങ്കിലും ഭക്ഷണം കൊടുക്കണമെന്ന് പറഞ്ഞപ്പോൾ, ഭക്ഷണം കഴിഞ്ഞുവെന്നും ഇനി ഒന്നുമില്ലെന്നും പാഞ്ചാലി പറയുന്നു. അപ്പോ, അക്ഷയപാത്രം കൊണ്ടുവരാൻ ശ്രീകൃഷ്ണൻ പറയുന്നു. പാഞ്ചാലി, പാത്രം കൊണ്ടുവന്നുകൊടുത്തപ്പോൾ അതിന്റെ വക്കിൽ ഒരു ചീരയില കാണുകയും ശ്രീകൃഷ്ണൻ അതു കഴിക്കുകയും ചെയ്യുന്നു. പിന്നെ, മുനിയേയും ശിഷ്യന്മാരേയും ഭക്ഷണം തയ്യാറായി എന്നും പറഞ്ഞ് വിളിച്ചുകൊണ്ടുവരാൻ പറയുന്നു. പക്ഷേ, ദുർവ്വാസാവിനും ശിഷ്യന്മാർക്കും ഭക്ഷണം വേണ്ടായിരുന്നു. പാണ്ഡവരുടെ അടുക്കലേക്ക് ചെന്ന് ഭക്ഷണം വേണ്ടെന്ന് പറയാനും മടിയായി. ശ്രീകൃഷ്ണനോടും പാണ്ഡവരോടും ശത്രുത കാണിക്കുന്നത് പന്തിയാവില്ലെന്നു കണ്ട് അവർ വേഗം സ്ഥലം വിട്ടു. അങ്ങനെ ഒരു ചീരയില കൊണ്ട് പാഞ്ചാലി വല്യൊരു ശാപത്തിൽ നിന്ന് രക്ഷപ്പെട്ടു.
കഥ കഴിഞ്ഞു. ഇനി കാര്യം
.................................................
സാധാരണ എല്ലാ ചീരകളും പൊട്ടിച്ചെടുക്കുന്നതുപോലെ വേരിനു കുറച്ചു മുകളിൽ വെച്ച് പൊട്ടിച്ചെടുത്തത്. കൈ കൊണ്ട് പൊട്ടിക്കുകയേ വേണ്ടൂ. പൂവും മൊട്ടും കളയാം.
അടുപ്പത്ത് ചീനച്ചട്ടി വെച്ച്, വെളിച്ചെണ്ണ ഒഴിയ്ക്കുക. ഉഴുന്നുപരിപ്പ് അല്പം ഇടുക്കുക. ചുവക്കുമ്പോഴേക്കും കടുകും ചുവന്ന മുളകും ഇടുക. കറിവേപ്പിലയും ഇട്ടാൽ പ്രശ്നമൊന്നുമില്ല. മുറിച്ചുവെച്ച ചീര ഇടുക. ആവശ്യത്തിനു മഞ്ഞൾപ്പൊടിയും ഉപ്പും ഇടുക. വെള്ളം ഒഴിക്കാനേ പാടില്ല. ചൂടാവുന്നതിനനുസരിച്ച് ചീരയിൽ വെള്ളം കയറും. നല്ല തീയുണ്ടെങ്കിൽ വറ്റും. വാങ്ങിവെച്ച് ചിരവിയ തേങ്ങ ഇടുക.
ഉപ്പേരി തയ്യാർ.
സാമ്പാറും, ചക്കക്കുരു ഇട്ട്, ഓലനും ഒക്കെ വയ്ക്കാം എന്നു പറഞ്ഞു. ഉപ്പേരിയ്ക്ക് നല്ല സ്വാദുണ്ട്.

മല്ലി

മല്ലി

മല്ലി ഇല താരതമ്യേന എളുപ്പം ആണ് കൃഷി ചെയ്യാന്‍. മാര്‍കെറ്റില്‍ കിട്ടുന്നത് കൊടും വിഷം ആണെന്ന് അറിഞ്ഞിട്ടും എന്ത് കൊണ്ടോ മിക്കവാറും പേരും ഇത് കൃഷി ചെയ്തു നോക്കാന്‍ മിനക്കെട്ടു കണ്ടിട്ടില്ല.
വിത്ത് പാകി ആണ് മല്ലിയില മുളപ്പിക്കാര് .നല്ല നീര്‍വാര്ച്ചയും വളവും ഉള്ള മണ്ണില്‍ നടണം . വേര് ആഴത്തില്‍ ഇറങ്ങുനന്തു കൊണ്ട് നല്ല ആഴം ഉള്ള ചട്ടിയില്‍ നടണം
കടയില്‍നിന്ന്കിട്ടുന്ന മല്ലി , ഒരു ചപ്പാത്തി റോളര്‍ വച്ച് ഒന്ന് അമര്‍ത്തിയാല്‍ , രണ്ടായി പിളര്‍ന്നു കിട്ടും . ഈവിത്ത് നടാം. നല്ല ഈര്‍പ്പം ഉണ്ടെങ്കിലെ മല്ലിവിത്ത് മുളയ്ക്കു , നനഞ്ഞ tissue പേപ്പര്‍ ഇല 2days വച്ചിട്ട് നട്ടാലും വേഗംമുളയ്ക്കും . കട്ടന്‍ചായ യില്‍ ഇട്ടുവച്ചാല്‍ തോടിന്റെ കട്ടി കുറഞ്ഞു പെട്ടന്ന് മുളയ്ക്കും എന്ന് കേട്ടിട്ടുണ്ട് . മല്ല്ലി വിത്ത് മുളയ്ക്കാന്‍ 2 ആഴ്ച വരെ സമയം എടുത്തേക്കാം ..
ഒരു ചെടിക്ക് 3- 4 മാസം ആയുസ്സ് ഉണ്ടാവും.പക്ഷേ പൂക്കാന്‍ സമ്മതിക്കരുത് . അത് കൊണ്ട് വെയില്‍ തീരെ കുറഞ്ഞ സ്ഥലത്ത് വേണം നടാന്‍ . വിത്തിന് വേണം എങ്കില്‍ ഒരു 3 മാസം kazhinju ചെടി പൂക്കാന്‍ അനുവദിച്ചു വിത്ത് ശേഖരിക്കാം .
liquid വളങ്ങള്‍ ആണ് മല്ലിയ്ക്ക് നല്ലത് . eg - ചാണകം നേര്പിച്ചു കലക്കി ഒഴിക്കാം , ഫിഷ്‌ അമിനോ ആസിഡ് ഒഴിക്കാം
.. ഇല്ല എങ്കില്‍ വളം കൂടി ഇലയ്ക്ക് മണം ഉണ്ടാവിലാ .
4- 5 ചട്ടിയില്‍ നട്ടാല്‍ വീട്ടിലെ ഉപയോഗത്തിന് ഉള്ള മല്ലിഇല കടയില്‍ നിന്ന് വങ്ങേണ്ട കാര്യമേ ഇല്ല .
പ്രധാനമായും ഭക്ഷണം അലങ്കരിക്കാനാണു മല്ലിയില ഉപയോഗിക്കുന്നത്. അലങ്കാരത്തിനും സുഗന്ധത്തിനുമപ്പുറം ഔഷധഗുണവും ധþരാളമുണ്ടിതിൽ. ചെറിയ തോതിൽ മല്ലിയിലയെ ഔഷധമായും ഉപയോഗിക്കാറുണ്ട്. മല്ലിയില ദഹനത്തെ സഹായിക്കുകയും ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ആമാശഭിത്തികളെ ബലപ്പെടുത്തുകയും ദഹനസ്രവത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നിത്യവും രാവിലെ ഒരു ടിസ്പൂൻ മല്ലിച്ചാറും അത്രതന്നെ തേനും ചേർത്ത് കഴിച്ചാൽ രോഗപ്രതിരോധശക്തി ഏറുമെന്ന് പറയപ്പെടുന്നു . ആസ്ത്മ, അലർജി,ക്ഷയം, ഓർമ്മക്കുറവ് തുടങ്ങിയവയ്ക്കും ആശ്വാസം കിട്ടുമെന്നും കരുതപ്പെടുന്നു

കോവല്‍

കോവല്‍ :- 

പച്ചക്കറി കൃഷി ആരംഭിക്കാന്‍ താല്പര്യം ഉള്ള ഒരാള്‍ക്ക് ഏറ്റവും ആദ്യം തിരഞ്ഞെടുക്കാവുന്ന ഒന്നാണ് കോവല്‍ കൃഷി. ഏറ്റവും എളുപ്പവും ലളിതവും ആണ് കോവല്‍ കൃഷിയും അതിന്റെ പരിപാലനവും. സ്വാദിഷ്ട്ടമായ കോവക്ക നമുക്ക് എളുപ്പത്തില്‍ കൃഷി ചെയ്തു എടുക്കുവാന്‍ സാധിക്കും. സാധാരണയായി കോവലിന്റെ തണ്ട് മുറിച്ചാണ് നടുന്നത്, നല്ല കാഫലം ഉള്ള കോവലിന്റെ തണ്ട് തിരഞ്ഞെടുക്കുക. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു ഇതിന്റെ നല്ലത്‌. നിലം നന്നായി കിളച്ചു കട്ടയും കല്ലും മാറ്റി കോവലിന്റെ തണ്ട് നടാം അല്ലെങ്കില്‍ കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട്‌ കുഴിയിലേക്കു നടാം. നടുമ്പോള്‍ കോവല്‍ തണ്ടിന്റെ രണ്ടു മുട്ട് മണ്ണിനു മുകളില്‍ നിലക്കാന്‍ ശ്രദ്ധിക്കുക. നല്ല വെയില്‍ ഉള്ള ഭാഗത്താണ് നടുന്നതെങ്കില്‍ ഉണങ്ങിയ കരിയിലകള്‍ മുകളില്‍ വിതറുന്നത് നന്നായിരിക്കും. ആവശ്യത്തിനു മാത്രം നനച്ചു കൊടുക്കുക.അര മീറ്റര്‍ താഴ്ചയുള്ള കുഴികള്‍ എടുക്കുന്നത് നല്ലതാണു, അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, കുറച്ചു എല്ല് പൊടി, വെപ്പിന്‍ പിണ്ണാക്ക് ഇവ വേണമെങ്കില്‍ ഇടാം. വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം. മരങ്ങളില്‍ കയറ്റി വിടുന്നത് ഒഴിവാക്കുക, നമുക്ക് കയ്യെത്തി കായകള്‍ പറിക്കാന്‍ പാകത്തില്‍ പന്തല്‍ ഇട്ടു അതില്‍ കയറ്റുന്നതാണ് ഉചിതം. വെർമിവാഷ്‌, അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണു. രാസവളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. തണുത്ത കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.വേനല്‍ ക്കാലത്ത് ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നത് വിളവു വര്‍ധിപ്പിക്കാന്‍ സാധിക്കും. കോവക്ക അധികം മൂക്കുന്നതിനു മുന്‍പേ വിളവെടുക്കാന്‍ ശ്രദ്ധിക്കുക.കോവക്ക ഉപയോഗിച്ചു സ്വദിഷ്ട്ടമായ മെഴുക്കുപുരട്ടി/ഉപ്പേരി , തോരന്‍ , തീയല്‍ തുടങ്ങിയവ ഉണ്ടാക്കാം . അവിയല്‍ , സാംബാര്‍ തുടങ്ങിയ കറികളില്‍ ഇടാനും കോവക്ക നല്ലതാണ് . വി എഫ് സി കെ യിലും ചില കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും കോവല്‍ തണ്ടുകള്‍ വിലപ്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ , വിഷലിപ്തമായ പച്ചക്കറികള്‍ ഒഴിവാക്കാന്‍ ഇന്ന് തന്നെ തീരുമാനിക്കുക

ട്രൈക്കൊഡെര്‍മ

മണ്ണിലും ചെടികളുടെ വേര് പടലത്തിലും കാണപ്പെടുന്ന ഒരു കുമിള്‍ (ഫംഗസ്) ആണ് ട്രൈക്കൊഡെര്‍മ. മറ്റു പലതരം ഫംഗല്‍ രോഗങ്ങളില്‍ നിന്നും ചെടികളെ സംരക്ഷിക്കാന്‍ ഇവ നമ്മെ സഹായിക്കും. മാത്രമല്ല ഇവ പുറപ്പെടുവിക്കുന്ന ചില പദാര്‍ഥങ്ങള്‍ സസ്യങ്ങളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കും. മാത്രമല്ല സസ്യങ്ങളുടെ രോഗ പ്രതിരോധശേഷിയെ ഉണര്‍ത്താനും ഇവയ്ക്കു കഴിയും. ജൈവ കൃഷിയില്‍ വളരെയേറെ പ്രാധാന്യം ഇവയ്ക്കുണ്ട്, മണ്ണില്‍കാണപ്പെടുന്ന പലവിധ രാസകീട നാശിനികളുടെ അംശങ്ങളെ നശിപ്പിക്കാന്‍ ഇവയ്ക്കു കഴിവുണ്ട്. അത്തരത്തില്‍ വളരെയേറെ പ്രാധാന്യമുള്ള ജൈവകീടനാശിനി ആണ് പ്രിയങ്കരനായ ട്രൈക്കൊഡെര്‍മ........

ട്രൈക്കൊഡെര്‍മ നമുക്ക് KVK കള്‍, കാര്‍ഷിക സര്‍വകലാശാല വില്‍പ്പന കേന്ദ്രങ്ങള്‍, ചെങ്ങാനാശ്ശേരി തെങ്ങണ തുടങ്ങിയ ഇടങ്ങളില്‍ നിന്നു നമുക്ക് വാങ്ങാം.....

തയാറാക്കുന്ന വിധം, അധികം നനവില്ലാത്ത ചാണകപ്പൊടി, മറ്റു കമ്പോസ്റ്റ് എന്നിവയോടൊപ്പം വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത് ഇത് ഉപയോഗിക്കാം. ഒരു കിലോ ട്രൈക്കൊഡെര്‍മ യും, 90കിലോ ചാണകപ്പൊടി യും അതിനോടൊപ്പം പത്തുകിലോ വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്തു ഇളക്കുക. അതിനു ചെറിയ ഈര്‍പ്പം നല്‍കുക. അതിനു ശേഷം ഇതിനെ തണലത്തു എവിടെയെങ്കിലും കൂട്ടിയിടുക. നനഞ്ഞ ഒരു ചണചാക്ക് കൊണ്ട് ഇതിനെ മൂടുക രണ്ടു ദിവസത്തിനു ശേഷം ഈര്‍പ്പം നോക്കിയ ശേഷം വീണ്ടും ആവശ്യമെങ്കില്‍ നനച്ചു കൊടുക്കുക .. ഒരാഴ്ച ആകുമ്പോള്‍ ഈ കൂനയിലാകെ പച്ചനിറത്തില്‍ ഇവ വ്യാപിച്ചിരിക്കുന്നത് കാണാം. ഇവ നമുക്ക് നടീല്‍ മിശ്രിതത്തോടൊപ്പം കലര്‍ത്തി കൊടുക്കുക. ഏതു വിളകള്‍ നടുമ്പോഴും ഇത് ഉപയോഗിക്കാം. ഒപ്പം ഏതു സമയത്തും ഇത് മണ്ണില്‍ ചേര്‍ത്തു കൊടുക്കാം .....

ജൈവസ്ലരി

ജൈവസ്ലരി......

ജൈവസ്ലറി എങ്ങനെ തയാറാക്കാം അല്ലെ??.....................
1കിലോ പച്ച ചാണകം, 1കിലോ കടലപിണ്ണാക്ക്, 1കിലോ വേപ്പിന്‍പിണ്ണാക്ക്, എന്നിവ പത്തു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു അടപ്പുള്ള പാത്രത്തില്‍ പുളിപ്പിക്കുക. ഒരാഴ്ച കഴിയുമ്പോള്‍ ഇതിലേക്ക് കുറച്ചു പാളയം കോടന്‍ പഴവും , ചാരവും ചേര്‍ക്കുന്നത് നല്ലതാണ്..... ഇങ്ങനെ പുളിക്ക്കുന്ന ലായനി ഇരട്ടി വെള്ളം ചേര്‍ത്തു വാഴയ്ക്കും, അഞ്ചിരട്ടി വെള്ളം ചേര്‍ത്തു പച്ചക്കറി വിളകള്‍ക്കും ഉപയോഗിക്കാം

ബിവേറിയ

ബിവേറിയ :- വളരെ ഫലപ്രദമായ ഒരു ജൈവകീടനിയന്ത്രണ ഉപാധി ആണ് ബിവേറിയ. ഇതൊരു മിത്ര കുമിള്‍ ആണ്മു (ഫംഗസ്) മുഞ്ഞയ്ക്ക് എതിരെ ഫലപ്രദം ആണ് ഇത്, ഒപ്പം മുളക് തക്കാളി എന്നിവയെ ബാധിക്കുന്ന ഇലപ്പേന്‍ , വെള്ളീച്ച എന്നിവയെ തുരത്താന്‍ മിടുക്കന്‍ ആണിവന്‍ . പാവല്‍, പടവലം,പയര്‍ , വഴുതന തുടങ്ങിയ വിളകലെ ബാധിക്കുന്ന ഇത്തരം കീടങ്ങള്‍ക്ക് എതിരെ ഇത് പ്രയോഗിക്കാം.... 20 ഗ്രാം പൌഡര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ തണ്ടിലും ഇലകളില്‍ അടിയിലും മുകളിലും ആയി തളിക്കുക പ്രത്യേകം ശ്രദ്ധിക്കുക, തളിക്കുമ്പോള്‍ യാതൊരു കാരണവശാലും വിളകളിലെ പൂവുകളില്‍ വീഴരുത്. കാരണം പരാഗണം നടക്കാന്‍ സഹായിക്കുന്ന പ്രാണികളെ,തേനീച്ചകളെ ഇവ പ്രതികൂലമായി ബാധിക്കാം ..... ഇവ KVK കള്‍ കാര്‍ഷിക സര്‍വകലാശാല വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്

തിമോര്‍ ലായനി

തിമോര്‍ ലായനി 
---------------------------
ഒരു പുതിയ വിവരം കൂടി നമ്മുടെ കൃഷിഭൂമിയില്‍ പങ്കുവയ്ക്കട്ടെ.... തിമോര്‍ ലായനി... നമുക്ക് വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വളര്‍ച്ചാ ത്വരകം. ഇതില്‍ ധാരാളം കൈനിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ഉപയോഗിച്ചാല്‍ ചെടികള്‍ വളരെ വേഗം വളരും. 10തേങ്ങ ചിരകി അതിന്‍റെ പാലെടുക്കുക , അതിലേക്കു കരിക്കിന്‍ വെള്ളം ചേര്‍ത്തു ആകെ അളവ് അഞ്ചു ലിറ്റര്‍ ആക്കുക. ഇത് ഒരു മണ്‍കലത്തിലേക്ക് പകരുക. അതിലേക്കു അഞ്ചു ലിറ്റര്‍ മോര് ഒഴിക്കുക, നനായി ഇളക്കി ചേര്‍ക്കുക. ഇത് 7മുതല്‍ 10ദിവസം വരെ തുണികൊണ്ട് കെട്ടി അടച്ചു സൂക്ഷിക്കുക. അതിനു ശേഷം ഇതില്‍ നിന്നും ഒരു ലിറ്റര്‍ ലായനി എടുത്തു പത്തു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിഉപയോഗിക്കാം .ചെടികളുടെ ചുവട്ടിലും ഇലകളിലും തളിക്കാം. ഇവ ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കും

ആക്ടിവേറ്റട് EM സൊലൂഷന്‍

ആക്ടിവേറ്റട് EM സൊലൂഷന്‍ ...........

ആക്ടിവേറ്റട് EM സൊലൂഷന്‍ ഉണ്ടാക്കി ..... ഒരു ലിറ്റര്‍ EM (Effective Micro Organism)സ്റ്റോക്ക് സൊലൂഷന്‍, ഒരു കിലോ ശര്‍ക്കര , 20ലിറ്റര്‍ വെള്ളം എന്നിവ നന്നായി ചേര്‍ത്തിളക്കി അടച്ച് പ്രകാശവും ചൂടും തട്ടാതെ 10ദിവസം സൂക്ഷിച്ചു വയ്ക്കണം. അപ്പോള്‍ ലായനിയുടെ Ph 3.4ഇല്‍ താഴെ ആകും.ഒരു നല്ല സുഗന്ധം ലായനിയില്‍ നിന്നും ഉണ്ടാകും. ഇതില്‍ നിന്ന് രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു മണ്ണില്‍ ചേര്‍ക്കുകയോ,ഇലകളില്‍ തളിക്കുകയോ,കമ്പോസ്റ്റില്‍ ചേര്‍ക്കുകയോ ചെയ്യാം................

ഒരു കൂട്ടം സൂക്ഷ്മ ജീവികളുടെ മിശ്രിതമാണ് EM ,ജൈവ കൃഷി രീതി അവലംബിക്കുമ്പോള്‍ മണ്ണില്‍ക്കൂടിയും വെള്ളത്തില്‍ക്കൂടിയും ജൈവവളത്തില്‍ക്കൂടിയും EMനല്‍കിയാല്‍ സൂക്ഷ്മ ജീവികളുടെ എണ്ണം മണ്ണില്‍ വര്‍ധിക്കുന്നു.ഇവയുടെ മത്സരം നിമിത്തം ഉപദ്രവകാരികള്‍ ആയ ജീവികള്‍ നശിക്കുകയും, അതുമൂലം മണ്ണ്‍ കൂടുതല്‍ നന്നാവുകയും രോഗങ്ങള്‍ കുറയുകയും ചെടികള്‍ ആരോഗ്യത്തോടെ വളരുകയും ചെയ്യും.

ആക്ടിവേറ്റട് ഇ.എം.കൊമ്പോസ്റ്റിന്ഗ്
കമ്പോസ്റ്റ് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം വെള്ളം കെട്ടിനില്‍ക്കുന്ന ഇടം ആവരുത്. ഒരു ബക്കറ്റില്‍ 30ലിറ്റര്‍ വെള്ളം , 500മില്ലി ആക്ടിവേറ്റട് ഇ.എം., 300മില്ലി ശര്‍ക്കര ലായനി എന്നിവ നന്നായി കൂട്ടിയോജിപ്പിച്ച് അതില്‍ നിന്നും അഞ്ചു ലിറ്റര്‍ എടുത്തു കമ്പോസ്റ്റ് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന പ്രതലത്തില്‍ തളിക്കുക.ഇതിനു മുകളില്‍ 5സെന്റിമീറ്റര്‍ കനത്തില്‍ ചാണകം നിരത്തുക.അതിനു മുകളിലും അല്‍പ്പം ലായനി തളിച്ച് കൊടുക്കുക. അതിനു മുകളിലേക്ക് ചപ്പു ചവറുകള്‍ കളകളും കൂട്ടിയിടുക ഇതിനു പരമാവധി ഒന്നര മീറ്റര്‍ ഉയരം വരെ ആകാം ഇടയ്ക്ക് ലായനി തളിച്ചും കൊടുകണം. അതിനു ശേഷം ഇതിനെ പ്ലാസ്റിക് കവര്‍ ഉപയോഗിച്ച് മൂടുക. 45ദിവസത്തിനുള്ളില്‍ ഇത് നല്ല കബോസ്റ്റ് ആകും.ഇടയ്ക്ക് ജലാംശം കുറവുണ്ടോ എന്ന് നോക്കണം .ചെറിയ ഈര്‍പ്പം നിലനിര്‍ത്താന്‍ ആവിശ്യമായ വെള്ളം തളിച്ച് കൊടുക്കണം . ഈ കമ്പോസ്റ്റ് എല്ലാ വിളകള്‍ക്കും അത്യുത്തമം .

ഞാന്‍ വാങ്ങിയ സ്റ്റോക്ക്‌ സൊലൂഷന്‍ വില ഒരു ലിറ്ററിന് 324രൂപ. ഇത് ശെരിക്കും ഒരു ജാപ്പനീസ് ടെക്നോളജി ആണ്

കോളിഫ്ളവർ കൃഷി


കോളിഫ്ളവർ വിത്തിട്ട് മുളപ്പിച്ച തൈകളാണ് നടുവാന്‍ ഉപയോഗിക്കുന്നത്. തണുപ്പു കൂടുതലുള്ള മാസങ്ങളാണ്‌ കോളിഫ്ളവർ കൃഷിക്ക്‌ അനുയോജ്യം . 
സീടിംഗ് ട്രേ യിൽ കൊക്കോ പീറ്റ് ഉം കമ്പോസ്റ്റ് അല്ലെങ്കിൽ ചാണകപ്പൊടി യും തുല്യ അളവിൽ നിറച്ചു അതിൽ വേണം വിത്ത് നടാൻ .തണലിൽ വച്ച് മുളപിച്ച തൈകൾ 15-20 ദിവസങ്ങള് കൊണ്ട് 2:1 എന്നാ അളവിൽ കമ്പോസ്റ്റ് ഉം കൊക്കോ പീറ്റും ( ഞാൻ terrus ഇല weight കൂടാതെ ഇരിക്കാൻ ഗ്രോ ബാഗ്‌ ഉം കൊക്കോ പീറ്റും ആണ് ഉപയോഗിക്കാറു . മണ്ണ് use ചെയ്യുന്നില്ല ) mix cheytu അതിൽ നടാം .mannil ആണ് nadunnathu എങ്കിൽ 2:1:1 എന്നാ അളവിൽ കമ്പോസ്റ്റ് ഉം കൊക്കോ പീറ്റും മണ്ണും നിറച്ച മിശ്രിതത്തിൽ നടാം . നട്ട ചെടികള 3-4 ദിവസം തണലിൽ വച്ചതിനു ശേഷം നല്ല വെയില കിട്ടുന്ന സ്ഥലത്ത് വെക്കാം . നാട്ടു ഒരു ആഴ്ച കഴിഞ്ഞു ആദ്യത്തെ വളം ചെയ്യാം . പിന്നീട് 2 ആഴചയിൽ ഒരിക്കലും വളം ഇടണം . ഒന്നിട വിട്ട ആഴ്ചകളിൽ പിണ്ണാക്ക് പുളിപ്പിച്ച വെള്ളമോ ചാനകത്തെളിയോ കമ്പോസ്റ്റ് ടി യോ പന്ച്ചഗവ്യമോ ഒക്കെ ഒഴിച്ച് കൊടുക്കാം . വേപ്പെണ്ണയും യും കാ‍ന്താരി മിശ്രിതവും ഞാൻ ഉപയോഗിക്കുന്ന കീടനാശിനികൾ .
കോളിഫ്‌ളവറില്‍ ഒന്നര മാസംകൊണ്ട്‌ ഹെഡ് ഫോം ചെയ്യുന്നത് കാണാം. ഇതിനുശേഷം 15-20 ദിവസംകൊണ്ട്‌ വിളവെടുക്കാം.

കോളിഫ്ളവർ പ്രോസ്റ്റേറ്റ് ക്യാന്‍സറില്‍ നിന്നും breast ക്യാന്‍സറില്‍ നിന്നും സംരക്ഷിക്കുകായും . അസ്ഥികള്‍ ബലപ്പെടുത്തുകായും ചെയ്യുന്നു .... 

വേപ്പെണ്ണ എമല്‍ഷന്‍

വേപ്പെണ്ണ എമല്‍ഷന്‍ .....
അല്‍പ്പം സോപ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതിലേക്ക് വേപ്പെണ്ണ , അഞ്ചു മില്ലി ഒഴിച്ച് നന്നായി ഇളക്കി കൂട്ടിച്ചേര്‍ക്കുക. ഇത് ചെടികളുടെ ഇലകളിലും തണ്ടിലും ഇലകളുടെ അടിയിലും വീഴത്തക്ക വിധം അടിച്ചു കൊടുക്കുക. ചിത്രകീടം, വെള്ളീച്ച, പുഴുക്കള്‍ തുടങ്ങിയവയെ നിയന്ത്രിക്കാം . അതെ സമയം തന്നെ ഇതിനോടൊപ്പം കാ‍ന്താരി, വെളുത്തുള്ളി എന്നിവ ചതച്ചു ചേര്‍ത്താല്‍ വീര്യം കൂടും ഗുണവും കൂടും 

വേപ്പിന്‍ കുരു സത്ത്

വേപ്പിന്‍ കുരു സത്ത് ....
ഒരു ഗ്രാം വേപ്പിന്‍ കുരു പൊടിച്ചു ഒരു തുണിയില്‍ കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12മണിക്കൂര്‍ കുതിര്‍ക്കുക. തുണി നന്നായി പിഴിഞ്ഞ് എടുക്കുന്ന ലായനി ചെടികളില്‍ തളിക്കാം ..... ഇത് വീണ്ടും നേര്പ്പിക്കരുത്. ഇത് കായ, തണ്ട് തുരപ്പന്മാര്‍ക്കും , പച്ചതുള്ളനും എതിരെയുള്ള നല്ല പ്രധിവിധി ആണ് ..... 

പുകയിലകഷായം

പുകയിലകഷായം.....
അരകിലോ പുകയില ചെറുതായി അരിഞ്ഞു നാലര ലിറ്റര്‍ വെള്ളത്തില്‍ മുക്കി 24മണിക്കൂര്‍ വക്കുക. പുകയില കഷണങ്ങള്‍ നല്ലവണ്ണം പിഴിഞ്ഞ് ലായനി അരിച്ചെടുക്കുക. 125ഗ്രാം ബാര്‍ സോപ്പ് ചീകി ചൂടുവെള്ളത്തില്‍ ലയിപ്പിച്ചു പതപ്പിച്ചു എടുക്കുക. ഇത് അരിച്ചെടുത്ത പുകയില ലായനിലേക്ക് ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക. ഈ ലായനി അഞ്ചു മുതല്‍ എട്ടു മടങ്ങ്‌ വെള്ളം ചേര്‍ത്തു ലയിപ്പിച്ചു ഉപയോഗിക്കാം . പയരിലെ മുഞ്ഞ, ഒച്ച്‌ തുടങ്ങിയവയെ അകറ്റാന്‍ ഈ ലായനിക്ക് കഴിയും .

സവാള കൃഷി

സവാള കൃഷി: 

ഇനങ്ങള്‍ - അഗ്രിഫൌണ്ട് ഡാര്‍ക്ക്റെഡ് , അര്‍ക്ക കല്യാണ്‍, എന്‍-53, അര്‍ക്കാ നികേതന്‍ എന്നീ ഇനങ്ങള്‍ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. 

മണ്ണ്- നല്ല നീര്‍വാര്‍ച്ച ഉള്ള മണ്ണില്‍ സവാള കൃഷി ചെയ്യണം അല്ലെങ്കില്‍ അഴുകള്‍ ഉണ്ടാവും. ഇളക്കമുള്ള മണ്ണ് അനുയോജ്യം

നടീല്‍സമയം- മഞ്ഞുമാസ കൃഷിയാണ് കേരളത്തില്‍ അനുയോജ്യം അതായത് ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ....

കൃഷിരീതി- ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ പോട്രെ യിലോ മറ്റോ വിത്തുകള്‍ പാകുക.... മഴയില്‍ നിന്നു സംരക്ഷിക്കാം ... തുലാവര്‍ഷം കഴിയുമ്പോള്‍ ഇവയെ കൃഷിയിടത്തിലേക്ക് മാറ്റി നടാം .... എന്നാല്‍ ഗ്രോ ബാഗിലും മറ്റും നേരിട്ട് കിളിര്‍പ്പിച്ചു വിളയിക്കാം...

വിത്തുകള്‍ പാകുമ്പോള്‍ ചകിരിചോര്‍, കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ ചേര്‍ത്തു തയാറാക്കുന്ന മിശ്രിതത്തില്‍ ട്രൈക്കൊടെര്‍മ ചേര്‍ത്താല്‍ ഫംഗസ് രോഗ ബാധ തടയാം.... പിന്നീടു ഒരാഴ്ചയ്ക്ക് ശേഷം സ്യൂഡോമോണാസ് നല്‍കാം..... നന വളരെ ആവശ്യമായ സമയത്ത് മിതമായി നല്‍കുക.

തൈകള്‍ മാറ്റിനാടന്‍ പാകം ആകുമ്പോള്‍ തൈകള്‍ക്ക് അരയടി എങ്കിലും നീളം ആകും....

പൂര്‍ണമായി സൂര്യപ്രകാശം ഉള്ളി കൃഷിക്ക് അത്യാവശ്യമാണ്.... നന്നായി കിളച്ചു ഇളക്കി, കല്ലും കട്ടയും നീക്കിയ മണ്ണിലേക്ക് അരയടി അകലത്തില്‍ തൈകള്‍ നടാം ... ജൈവവളം, ചാണകപ്പൊടി, കടലപിണ്ണാക്ക് പുളിപ്പിച്ചത് തുടങ്ങിയവ വളമായി നല്‍കിയാല്‍ നല്ല വളര്‍ച്ച ഉണ്ടാവും.

രോഗം - അഴുകള്‍ ആണ് പ്രധാന രോഗം, നന ശ്രദ്ധിച്ചു മാത്രം ചെയ്യുക, സ്യൂടോമോനാസ് ഉപയോഗിക്കുക വഴി രോഗസാധ്യത കുറയ്ക്കാം

തൈകള്‍ നട്ടു നാലുമാസം ആകുമ്പോള്‍ ചെടികള്‍ വിളവെടുപ്പിനു റെഡി ആകും... ചെടിയുടെ കട ഭാഗത്ത് സവാള കണ്ടുതുടങ്ങും... പിഴുതെടുക്കാം.... വിളവെടുത്ത സവാള ഇലയോടുകൂടി കൂട്ടിയിടാം , രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് സവാള തണ്ട് ഒരു സെന്റിമീറ്റര്‍ ഇട്ടു മുറിച്ചു നീക്കി ഇളം വെയിലില്‍ സവാള വിരിച്ചിട്ടു ഉണക്കിയെടുക്കം

തക്കാളി

തക്കാളി 

നടീല്‍ സമയം- മേയ്-ജൂണ്‍, സെപ്തംബര്‍ -ഒക്ടോബര്‍ 

ഇനങ്ങള്‍-ശക്തി, മുക്തി, അനഘ, വിജയ്‌

നിലം ഒരുക്കല്‍:നിലം നന്നായി കിളച്ചോരുക്കി അടിവളം ചേര്‍ക്കുക, കുമ്മായം ചേര്‍ക്കുന്നത് നല്ലതാണ്.

വളപ്രയോഗം.
ട്രൈക്കോഡര്‍മ പരിപോഷിപ്പിച്ചു വേപ്പിന്‍ പിണ്ണാക്ക് ചാണക മിശ്രിതം 1:10:90 ചേര്‍ക്കുക, നിശ്ചിത ഇടവേളകളില്‍ 2%വീര്യത്തില്‍ സ്യൂടോമോനാസ് തളിക്കുക. ചാണക വെള്ളമോ ഗോമൂത്രമോ നേര്‍പ്പിച്ചു തളിക്കാം . പാകി കിളിര്‍പ്പിച്ച തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂടോമോനാസ് ലായനിയില്‍ മുക്കി നടാം.

രോഗങ്ങള്‍ പ്രതിരോധ മാര്‍ഗങ്ങള്‍

(1)തൈ ചീയല്‍ - രോഗ കാരണം ഫംഗസ്, പ്രതിരോധം/നിയന്ത്രണം - വെള്ളം ചുവട്ടില്‍ കെട്ടി നില്ക്കാന്‍ പാടില്ല , 20gmസ്യൂടോമോനാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കല്‍ക്കി ഇലകളിലും ചുവട്ടിലും ആഴ്ചയില്‍ ഒരിക്കല്‍ ഒഴിച്ച് കൊടുക്കാം

(2)ബാക്റ്റീരിയല്‍ വാട്ടം - ലക്ഷണം രോഗം ബാധിച്ച ചെടിയുടെ ഇലകള്‍ വാടി പതിയെ ഉണങ്ങി നശിക്കുന്നു. നിയന്ത്രണം- അത്തരം ചെടികള്‍ ഉടന്‍ പിഴുതു നശിപ്പിക്കുക , മട്ടുല്ലവയിലേക്ക് രോഗം പടരാതിക്കാന്‍. സ്യൂടോമോനാസ്ഉപയോഗിക്കാം.

(3) തണ്ട് തുരപ്പന്‍ - വേപ്പെണ്ണ കാ‍ന്താരി ഉപയോഗിക്കാം , തടത്തില്‍ 25gram വേപ്പിന്‍ പിണ്ണാക്ക് വീതം ഇട്ടു കൊടുക്കാം,,, കൂടുതല്‍ വായനയ്ക്ക് ജോയിന്‍ ചെയ്യുക

വഴുതന

വഴുതന- ഇനങ്ങള്‍ .....സൂര്യ, ശ്വേത, ഹരിത, നീലിമ(സങ്കരഇനം ), കൂടാതെ വേങ്ങേരി, മാരാരിക്കുളം , ഇതില്‍ മാരാരിക്കുളം രോഗപ്രതിരോധശേഷി കൂടിയതും ഉയര്‍ന്ന ഉല്‍പ്പാദനം ഉള്ളതും രുചിയേറിയതുമായ ഇനമാണ്.

നിലം ഒരുക്കല്‍:നിലം നന്നായി കിളച്ചോരുക്കി അടിവളം ചേര്‍ക്കുക, കുമ്മായം ചേര്‍ക്കുന്നത് നല്ലതാണ്.

വളപ്രയോഗം.
ട്രൈക്കോഡര്‍മ പരിപോഷിപ്പിച്ചു വേപ്പിന്‍ പിണ്ണാക്ക് ചാണക മിശ്രിതം 1:10:90 ചേര്‍ക്കുക, നിശ്ചിത ഇടവേളകളില്‍ 2%വീര്യത്തില്‍ സ്യൂടോമോനാസ് തളിക്കുക. ചാണക വെള്ളമോ ഗോമൂത്രമോ നേര്‍പ്പിച്ചു തളിക്കാം . പാകി കിളിര്‍പ്പിച്ച തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂടോമോനാസ് ലായനിയില്‍ മുക്കി നടാം.

രോഗങ്ങള്‍ പ്രതിരോധ മാര്‍ഗങ്ങള്‍
(1)തൈ ചീയല്‍ - രോഗ കാരണം ഫംഗസ്, പ്രതിരോധം/നിയന്ത്രണം - വെള്ളം ചുവട്ടില്‍ കെട്ടി നില്ക്കാന്‍ പാടില്ല , 20gmസ്യൂടോമോനാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കല്‍ക്കി ഇലകളിലും ചുവട്ടിലും ആഴ്ചയില്‍ ഒരിക്കല്‍ ഒഴിച്ച് കൊടുക്കാം

(2)ബാക്റ്റീരിയല്‍ വാട്ടം - ലക്ഷണം രോഗം ബാധിച്ച ചെടിയുടെ ഇലകള്‍ വാടി പതിയെ ഉണങ്ങി നശിക്കുന്നു. നിയന്ത്രണം- അത്തരം ചെടികള്‍ ഉടന്‍ പിഴുതു നശിപ്പിക്കുക , മട്ടുല്ലവയിലേക്ക് രോഗം പടരാതിക്കാന്‍. സ്യൂടോമോനാസ് ഉപയോഗിക്കാം

(3) കുറ്റില രോഗം (വഴുതന) രോഗകാരണം ഫൈറ്റോപ്ലാസ്മ , രോഗം പരത്തുന്നത് ഇലച്ചാടികള്‍ - വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം

(4) ചിത്രകീടം നിയന്ത്രിക്കാന്‍ -വേപ്പെണ്ണ എമല്‍ഷന്‍ മതി

(5) എപ്പിലാക്ന വണ്ട്‌ /ആമവണ്ട്‌ (വഴുതനയുടെ പ്രധാന കീടം
ലക്ഷണം- ഇലയുടെ ഹരിതകം തിന്നുന്നു.കരണ്ട് തിന്ന ഭാഗം ഉണങ്ങി പോകുന്നു
നിയത്രണം 2% വേപ്പെണ്ണ വെളുത്തുള്ളി സോപ്പ് ലായനി തളിക്കുക 

മെറ്റാറൈസിയം അനൈസോപ്ലിയ-ജൈവകുമിള്‍ നാശിനി

കൂട്ടുകാരെ , ജീവാണുവളങ്ങളും ജൈവകുമിള്‍ നാശിനികള്‍, ജൈവ കീടനാശിനികള്‍ എന്നിവ ഉപയോഗിച്ചുള്ള കൃഷിരീതികള്‍ ആണ് ഞാന്‍ കുറെ നാളുകളായി പിന്തുടരുന്നത്. ഇതിനു എന്നെ സഹായിക്കുന്നത് പത്തനാപുരം അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റണ്ട് ഡയരക്ടര്‍ ശ്രീമതി.അലിനിആന്റണി മാഡം, മുന്‍ തലവൂര്‍ കൃഷി ആഫീസര്‍ ആയിരുന്ന രാജി സര്‍ , ഒപ്പം തലവൂര്‍-പത്തനാപുരം ആത്മ, ലീഡ്സ് പദ്ധതിയിലെ കോര്‍ഡിനേറ്റര്‍ മാര്‍ എന്നിവരാണ്. ഇന്ന് ഒരു പുതിയ ജൈവകീടനാശിനി കൂടി എന്‍റെ ആയുധശേഖരത്തില്‍ കടന്നു വന്നു. ""മെറ്റാറൈസിയം അനൈസോപ്ലിയെ"" എന്ന മിത്രകുമിള്‍ ആണവന്‍.

ഇവന്‍ സാധാരണ നമ്മുടെ മണ്ണില്‍ വളരുന്ന ഒരു കുമിള്‍ ആണ്.പക്ഷെ അശാസ്ത്രീയ കുമിള്‍ നാശിനികളുടെ ഉപയോഗം ഇവരെയൊക്കെ മണ്ണില്‍ നിന്നും തൂത്തെറിഞ്ഞു എന്നുവേണം ഇന്നത്തെ കീടങ്ങളുടെ അക്രമണം കാണുമ്പോള്‍ തോന്നുന്നത്.ഇത് കീടങ്ങളുടെ ശരീരത്തില്‍ ഒരു പരാദമായി ( Parasite) ആയി ജീവിച്ചു കീടങ്ങളെ കൊല്ലുന്നു. ഇത് മനുഷ്യരിലോ മൃഗങ്ങളിലോ യാതൊരുവിധ രോഗങ്ങളും ഉണ്ടാക്കുന്നില്ല. വെള്ളരി വണ്ടുകള്‍, മുഞ്ഞ, പുഴുക്കള്‍ (വിവിധതരം) വാഴയിലെ തണ്ട്തുരപ്പന്‍ , തെങ്ങിന്‍റെ കൊമ്പന്‍ ചെല്ലി, എന്നിവയ്ക്കെതിരെ ഫലപ്രദമാണിത്.

ഉപയോഗക്രമം.
------------------------------------- 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി വിളകളില്‍ തളിക്കുക. , കൊമ്പന്‍ ചെല്ലി വംശവര്‍ധനവ് നടത്തുന്ന വളക്കുഴികളില്‍ സ്ലറി രൂപത്തില്‍ കലക്കി ഒഴിക്കുക. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക. രാസ വള-കീടനാശിനികള്‍ക്കൊപ്പം ഉപയോഗിക്കരുത്.

ഇപ്പോള്‍ ഈ കുമിള്‍ മലേറിയ പരത്തുന്ന കൊതുകുകളെ തുരത്താന്‍ ഉപയോഗിക്കുന്നതിനെ പറ്റി റിസര്‍ച്ച് നടക്കുന്നു. ഒപ്പം ഇതുല്‍പ്പാദിപ്പിക്കുന്ന ലിപേസ് എന്‍സൈം ബയോഡീസല്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടും പരീക്ഷങ്ങള്‍ നടക്കുന്നു. ചുവടെ ചേര്‍ത്തിരിക്കുന്ന ചിത്രത്തില്‍ ഒരു പാറ്റയെ ഈ മിത്രകുമില്‍ നശിപ്പിക്കുന്നതാണ് കാണിച്ചിരിക്കുന്നത്...... ഒരുപക്ഷെ ആദ്യമായാണ് ഈ മിത്രകുമില്‍ ഫേസ്ബുക്കിലെ ഒരു കൃഷിഅനുബന്ധ ഗ്രൂപ്പില്‍ കടന്നു വരുന്നത് എന്ന് തോന്നുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുക. കൂടുതല്‍ വായനയ്ക്ക് ജോയിന്‍ ചെയ്യുക

ജീവാണു വളങ്ങള്‍

ജീവാണു വളങ്ങള്‍ പരിചയപ്പെടാം.......... 

ജീവാണുവളങ്ങളെ മൂലകങ്ങളുടെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ നാലായി തിരിക്കാം 
1, നൈട്രജന്‍ അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്നവ - അസറ്റോബാക്ടര്‍, റൈസോബിയം, അനബീന, അസോസ്പൈറില്ലം.
2, ഫോസ്ഫറസ് അലിയിച്ചു ആഗിരണം ചെയ്യുന്നവ- ബാസില്ലാസ് സ്പീഷിസ്
3, ഫോസ്ഫറസ്ന്‍റെ ആഗിരണശേഷി വര്‍ദ്ധിപ്പിക്കുന്നവ.- ആര്‍ബസ്ക്കുലാര്‍ മൈക്കോറൈസ
4 പൊട്ടാഷ് അലിയിക്കുന്നവ- ഫ്രെചൂരിയ ------------------------------------------------------------------------------------------------------------------
A. നൈട്രജന്‍ അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്നവ -
(1) റൈസോബിയം

പയര്‍വര്‍ഗ വിളകളിലാണ് റൈസോബിയം ഉപയോഗിക്കുന്നത്.ഈ ജീവാണു അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്യുന്നു. പയര്‍ വര്‍ഗ ചെടികളുടെ വേരുകളില്‍ മുഴകളിലായി ഇവ വസിക്കുന്നു.

ഉപയോഗരീതി:- വിത്തില്‍ പുരട്ടിയാണ് ഇവ ഉപയോഗിക്കുക . ഇത് കഞ്ഞി വെള്ളത്തില്‍ കലര്‍ത്തി ആവശ്യമായ വിത്തില്‍ പുരട്ടുക.20മിനിറ്റ് തണലത്തു ഉണക്കിയ ശേഷം നനവുള്ള മണ്ണില്‍ വിതയ്ക്കവുന്നതാണ്. ഇവ വെയില്‍ കൊള്ളിക്കാന്‍ പാടില്ല.

(2) അസറ്റോബാക്ടര്‍
ഇവ കരപ്രദേശങ്ങളില്‍ ,നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളില്‍ യേത് വിളകള്‍ക്കും ഉപയോഗിക്കാവുന്നതാണ്.ഇവ അന്തരീക്ഷ നൈട്രജനെ സ്വീകരിച്ച് അമോണിയ രൂപത്തിലാക്കി സാവധാനം ചെടികള്‍ക്ക് ലഭ്യമാക്കുന്നു.വിത്തില്‍ പുരട്ടിയും പറിച്ചു നടുന്ന ചെടികളുടെ വേരുകള്‍ ഇതില്‍ മുക്കിയും ഇത് ഉപയോഗിക്കാവുന്നതാണ്.ചാണകപ്പൊടിയും മണ്ണും ചേര്‍ത്തു പാടത്ത് വിതറിയും ഈ സൂക്ഷ്മാനുവളം ഉപയോഗിക്കാം .

(3) അസോസ്പൈറില്ലം.
താഴ്ന്ന പ്രദേശങ്ങളിലും നെല്പ്പാടങ്ങളിലും കൃഷി ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്നതാണ്. മണ്ണില്‍ വേരോട് പറ്റിയിരിക്കുകയും, ഇവ നൈട്രജന്‍ സംഭരിക്കുന്നതിന് പുറമേ വളര്‍ച്ചാ ഹോര്‍മോണ്‍ , എന്‍സൈമുകള്‍ തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്നു.ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. വെള്ളത്തിലോ ശര്‍ക്കര ലായനിയിലോ നേര്‍പ്പിച്ചു വിത്തില്‍ പുരട്ടാം തൈകളുടെ വേരുകള്‍ ഈ ലായനിയില്‍ മുക്കിവച്ച ശേഷം നടാവുന്നതാണ് .

B. ഫോസ്ഫോബാക്ടീരിയ

ഫോസ്ഫോബാക്ടീരിയകള്‍ മണ്ണില്‍ ഉള്ള ഫോസ്ഫേറ്റ് നേ ചെടികള്‍ക്ക് ആഗിരണം ചെയ്യാന്‍ കഴിയുന്ന രൂപത്തിലാക്കി നലാകാന്‍ കഴിയും. വിത്തില്‍ പുരട്ടിയും തൈകളുടെ വേരുകള്‍ മുക്കിയും ചാണകവുമായി കലര്‍ത്തി പറബില്‍ ഇടുകയോ ചെയ്യാം .

1. അര്‍ബസ്ക്കുലാര്‍ മൈക്കോറൈസ
മണ്ണില്‍ ഫോസ്ഫറസ് വളങ്ങളുടെ ലഭ്യത കൂട്ടുകയും , ചെടികള്‍ താഴചു വളരാന്‍ സഹായിക്കുകയും ചെയ്യുന്ന ഫംഗസ്. വേരിനോട് ചേര്‍ന്ന് വേരിന്റെ ഭാഗമായി മാത്രമേ ഇവ ജീവിക്കുന്നുള്ളു.ഇവ ചെടികള്‍ക്ക് രോഗപ്രതിരോധ ശേഷികൂടി നല്‍കുന്നു.

C. പൊട്ടാഷ് ബാക്ടീരിയ.
1.ഫ്രെച്ചൂറിയ :- ഇവ പോട്ടസ്യത്തെ ലയിപ്പിച്ചു ചെടികള്‍ക്ക് നല്കാന്‍ ശേഷിയുള്ള ബാക്ടീരിയ ആണ്.വിളവില്‍ 20%വരെ വര്‍ധനവ്‌ ഉണ്ടാക്കാന്‍ ഇവയ്ക്കു കഴിയും വിത്തില്‍ പുരട്ടിയോ,വേരില്‍ മുക്കിയോ നേരിട്ട് തളിച്ചോ ഇവ ഉപയോഗിക്കാം . ..................................................................................................................................... ജീവാനുവളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍
1, ഒരിക്കലും രാസവളങ്ങളുമായി കലര്‍ത്തി ഉപയോഗിക്കരുത്
2,ഇവ പുരട്ടിയ വിത്തുകളും ചെടിയുടെ വേരും വെയില്‍ കൊള്ളിക്കരുത്
3,മണ്ണില്‍ ഇവ ചേര്‍ക്കുമ്പോള്‍ എപ്പോഴും മണ്ണില്‍ ഈര്‍പ്പം ഉണ്ടായിരിക്കണം
4, രാസകീടനാശിനികള്‍ പാടില്ല

പാവല്‍

അപ്പുവും വല്യംമാവനും വീട്ടിലെക്കെത്തി ചായയും കപ്പയും മുളക് ചമ്മന്തിയും ആയിരുന്നു ഭക്ഷണം, അമ്മാവന്‍ പറഞ്ഞു പണ്ട് മുതലേ നാട്ടില്‍ ഉള്ള കൃഷിയാണ് കപ്പ അഥവാ മരച്ചീനി , പിന്നെ ഈ ചമ്മന്തിക്ക് വേണ്ടുന്ന മുളകും , ഉള്ളിയും ഇവിടെ കൃഷിചെയ്യുന്നുമുണ്ട് .... അത് പിന്നീടു അപ്പൂനു പറഞ്ഞുതരാം..... പ്രാതല്‍ കഴിഞ്ഞ് രണ്ടാളും വീണ്ടും പറബില്‍ പോയി .... പണിക്കാര് അവിടെ തകൃതിയായി ജോലിയില്‍ ആണ്. വരൂ അപ്പൂ അമ്മാവന്‍ വിളിച്ചു.... അപ്പൂ പച്ചക്കറികളില്‍ പാവല്‍, പടവലം, കുമ്പളം, വെള്ളരി, മത്തന്‍,പീച്ചില്‍,തണ്ണിമത്തന്‍,ചുരയ്ക്ക, കോവല്‍ എന്നിവയെല്ലാം വെള്ളരി വര്‍ഗ വിളകള്‍ ആണ്. അപ്പോള്‍ അവയ്ക്കെല്ലാം പൊതുവായ കൃഷിരീതി ആണോ അമ്മാവാ? അതെ മിക്കവാറും എല്ലാം രീതികളും ഒന്ന് തന്നെ പൊതുവായ രോഗ കീടാക്രമണവും ആണുള്ളത്. അപ്പോള്‍ അമ്മാവന്‍ പാവലിനെ കുറിച്ച് പറഞ്ഞു തരുമ്പോള്‍ ഇവയ്ക്കെല്ലാം ഉള്ള പാഠംആയി ആല്ലേ? അതെ പക്ഷെ ഉള്ള മാറ്റങ്ങള്‍ അമ്മാവന്‍ ഇടയില്‍ പറയാം. നീ ഇതൊക്കെ പഠിച്ചിട്ടു നാട്ടില്‍ പോയി കൃഷി ചെയ്യുമോ? ചെയ്യും അമ്മാവാ ഉറപ്പായും ചെയ്യും. ഞാന്‍ എത്ര പറഞ്ഞാലും അത് മാത്രം കേട്ടാല്‍ നിനക്ക് കൃഷി ചെയ്യാന്‍ കഴിയില്ല. നീ കൃഷി ചെയ്തുതന്നെ പഠിക്കണം കാരണം കൃഷി പറഞ്ഞും കേട്ടുമല്ല പഠിക്കേണ്ടത്.അമ്മാവന്‍ പഠിച്ചതും അങ്ങനെയല്ല. പിന്നെങ്ങനാ അമ്മാവാ ഇത് പഠിച്ചത്? അത് അപ്പൂ അമ്മാവന്‍റെ അച്ഛന്‍ കൃഷിയിടത്തില്‍ എന്നെയും കൂട്ടുമായിരുന്നു അച്ഛന്‍ ചെയ്യുന്നത് കണ്ടും ചെയ്തും പഠിചു . പിന്നെ നമുക്ക് നല്ല ശ്രദ്ധ വേണം. ഒരു ചെടിയുടെ സ്വാഭാവിക രീതികളില്‍ നിന്നു അതിനു മാറ്റം ഉണ്ടെങ്കില്‍ അതിനെന്തോ കുഴപ്പം കണ്ടേക്കാം അങ്ങനെയുള്ള ചെടികള്‍ നമ്മള്‍ നിരീക്ഷിക്കണം.... പലവട്ടം വീണാലേ നടക്കാന്‍ പഠിക്കൂ , ശെരി അപ്പൂ കാര്യം പറഞ്ഞു നിന്നാല്‍ കൃഷി നടക്കില്ല. ആപ്പോള്‍ നമ്മള്‍ നടാന്‍ പോകുന്ന പാവല്‍ വിത്ത് നോക്കൂ.അപ്പു നോക്കിയപ്പോള്‍ പാവല്‍ വിത്തുകള്‍ ഒരു കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞു കിഴി പോലെ ആക്കി വച്ചിരിക്കുന്നു. അമ്മാവന്‍ സാവധാനം ആ കെട്ടഴിച്ചു.നനഞ്ഞ തുണി കണ്ടപ്പോള്‍ തന്നെ അപ്പൂനു മനസിലായി ഇത് വിത്ത് നനച്ചു ഈ തുണിയില്‍ വച്ചതാണ് എന്ന്. അമ്മാവാ എത്ര സമയം വേണം ഇങ്ങനെ വിത്ത് കുതിര്‍ക്കാന്‍? മോനെ പാവല്‍ വിത്തുകള്‍ സ്യൂടോമോനാസ് ലായനിയില്‍ 6-8മണിക്കൂര്‍ കുതിര്‍ക്കാം. പിന്നെന്തിനാ അമ്മാവാ ഈ കിഴി അത് മറ്റൊരു രീതി ഒരു തുണിയില്‍ വിത്തുകള്‍ എടുത്ത ശേഷം ഇതേ ലായനിയില്‍ മുക്കി എടുത്തു വക്കുന്നു. പാവല്‍ പടവലം പോലെ ഉള്ളവ കിളിര്‍പ്പ് വരാന്‍ അല്‍പ്പം താമസം ആണ് അതിനാല്‍ ഞങ്ങള്‍ ഇങ്ങനെ കുതിര്‍ത്ത് വയ്ക്കുന്ന വിത്തിന് മുകളില്‍ ഈ കിഴിക്കു മുകളില്‍ ഭാരം വയ്ക്കും അപ്പോള്‍ പെട്ടന്ന് കിളിര്‍പ്പ് വരും
.പക്ഷെ അപ്പൂ നീ അതിനു മിനക്കെടണ്ടാ.ചെറിയ രീതിയില്‍ കൃഷിചെയ്യാന്‍ കുറച്ചു വിത്തുകള്‍ മുളച്ചാല്‍ പോരെ അതിനു ഇങ്ങനെ ചെയ്യേണ്ട കാര്യമില്ല. ശെരി ഇനി ഇവയുടെ നടീല്‍ അത് ജൂണ്‍- മുതല്‍ -മെയ്‌ വരെ പല തവണയായി ചെയ്യാം. ചെറിയ തടം എടുത്തു അതില്‍ ചാണകമൊ, വേപ്പിന്‍ പിണ്ണാക്കോ അടിവളമായി ചേര്‍ക്കാം. അതില്‍ ഈ വിത്തുകള്‍ വിത്ത് മറയാന്‍ മണ്ണ് മുകളിലിട്ടു നടാം.ഒരു തടത്തില്‍ നാല് വിത്തുകള്‍ ഇടണം.കിളിര്‍ത്തു വരുമ്പോള്‍ എതിര്‍ ദിശയില്‍ ഉള്ള നല്ല രണ്ടു തൈകള്‍ മാത്രം നിലനിര്‍ത്തണംബാക്കിയുള്ളവ ഇളക്കി കളയുകയാണ് അമ്മാവന്‍ ചെയ്യാറ്.അങ്ങനെ ചെയ്‌താല്‍ നല്ല പുഷ്ടിയില്‍ കിളിര്‍ക്കും. ഇനി വള്ളി നീണ്ടു തുടങ്ങുമ്പോള്‍ പാവല്‍,പടവലം,പയര്‍,വെള്ളരി,മത്തന്‍,കുമ്പളം ഇവയെല്ലാത്തിന്റെയും തലപ്പ്‌ നുള്ളണം . അതെന്തിനാ അമ്മാവാ ? അതോ പയര്‍ നാലില പരുവത്തില്‍ തലപ്പ്‌ നുള്ളണം നല്ല പുഷ്ടിയും ആരോഗ്യവും, ധാരാളം ചിനപ്പുകളും ഉണ്ടാവും.ബാക്കി എല്ലാം ഒരു മീറ്റര്‍ നീളം എത്തുമ്പോള്‍ തലപ്പ്‌ നുള്ളണം. അമ്മാവാ ഞങ്ങളുടെ നാട്ടില്‍ ഒരു സത്യന്‍ ചേട്ടനുണ്ട് ആള് ഒരു പാവമാ പക്ഷെ ഭയങ്കര വാചകമാടിയാ അങ്ങേരു പറയുന്നത് കേട്ട് മത്തന്‍ നട്ടു പക്ഷെ കായ പിടിക്കുന്നില്ല എന്ന് അതിനു എന്ത് ചെയ്യണം? അപ്പൂ മത്തന്‍ വളര്‍ന്നു തുടങ്ങി വള്ളി ഒരു ഒരു മീറ്റര്‍ നീളം എത്തുമ്പോള്‍ തലപ്പ്‌ നുള്ളണം എന്ന് പറഞ്ഞില്ലേ? അതുപോലെ വീണ്ടും അതില്‍ നിന്നും പൊട്ടി കിളിര്‍ക്കുന്ന തലപ്പുകള്‍ ഒരു മീറ്റര്‍ നീളുമ്പോള്‍ വീണ്ടും നുള്ളുക ഇതു ഒരു തവണകൂടി ആവര്‍ത്തിക്കുക അപ്പോള്‍ ധാരാളം പെണ്‍ പൂവുകള്‍ ഉണ്ടാവും കായയും പിടിക്കും.അതെന്താ അമ്മാവാ ആണ്‍ പൂവും പെണ്‍പൂവും ഉണ്ടോ ? ഉണ്ട് അപ്പൂ പെണ്‍പൂവില്‍ നിന്നാണ് കായ ഉണ്ടാവുക. വെറുതെയല്ല ആ സത്യേട്ടന്‍ പറഞ്ഞത് ധാരാളം പൂവുണ്ട് പക്ഷെ കായില്ല എന്ന് ,ഒക്കെ ആണ്‍ പൂക്കള്‍ ആവും അല്ലെ? അപ്പു ചോദിച്ചു. ആയിരിക്കും അപ്പൂ. പിന്നെ പാവല്‍ , കോവല്‍മത്,പീച്ചില്‍ എന്നിവയ്ക്ക് പന്തല്‍ ഇട്ടു കൊടുക്കണം ബാക്കിയുള്ളവ തറയില്‍ പടരും. പച്ച ചാണകം വെള്ളത്തില്‍ കുതിര്‍ത്തു ചുവട്ടില്‍ തണ്ടില്‍ നിനും ഒരടി അകലത്തില്‍ ഒഴിക്കാം, ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യാം. വേപ്പിന്‍പിണ്ണാക്ക് തെളി തളിക്കാം, കടല പിണ്ണാക്ക് കുതിര്‍ത്ത് നല്‍കാം. പിന്നൊരു കാര്യം ചെറിയ ഈര്‍പ്പം ഉണ്ടാവണം തടത്തില്‍. അമ്മാവാ ഇതിനു രോഗങ്ങള്‍ എന്തൊക്കെയാണ് "മഞ്ഞപൊട്ട്"- ഇലകളില്‍ പുള്ളികള്‍ പ്രത്യക്ഷപ്പെടും, പിന്നീടു ഇലകള്‍ കരിഞ്ഞുണങ്ങും. ഇതിനു സ്യൂടോമോനാസ് 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ആഴ്ചയില്‍ ഒരു തവണ തളിച്ച് കൊടുക്കുക. ഇങ്ങനെ കാണുന്ന ഇലകള്‍ പൊട്ടിച്ചെടുത്ത് നശിപ്പിക്കണം. വള്ളി പന്തലില്‍ കയറി കഴിഞ്ഞാല്‍ പാവല്‍ ഇലകള്‍ ചുവട്ടില്‍ നിന്നും ഒരു മീറ്റര്‍ ഉയരത്തില്‍ ഉള്ളത് നുള്ളിക്കളയണം.പിന്നൊരു രോഗമാണ് "ചൂര്‍ണപൂപ്പ്"- ഇലയുടെ മുകള്‍ പരപ്പില്‍ പൌഡര്‍ പോലെ കാണും ഇതിനും സ്യൂടോമോനാസ് മതിയാവും. "മൊസൈക്"-രോഗം ആണ് അടുത്തത്‌ രോഗം കാണുന്ന ചെടികള്‍ അപ്പോള്‍ തന്നെ നശിപ്പിക്കുക, നീര് ഊറ്റിക്കുടിക്കുന്ന പ്രാണികള്‍ ആണ് രോഗം പരത്തുന്നത്.ഇതിനെ ചെറുക്കാന്‍ "മഞ്ഞക്കെണി" വയ്ക്കാം മഞ്ഞ നിറത്തില്‍ ഉള്ള കാര്‍ഡ് അല്ല്ലെങ്കില്‍ പേപ്പര്‍ അതില്‍ ആവണക്കെണ്ണ തേച്ചു പന്തലില്‍ തൂക്കി ഇട്ടാല്‍ ഇത്തരം പ്രാണികള്‍ അതില്‍ പറ്റി പിടിച്ചു നശിക്കും. "വെര്‍ട്ടിസീലിയം ലക്കാനി" 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്ത്തില്‍ ചേര്‍ത്തു തളിച്ചും ഇവയെ നിയന്ത്രിക്കാം. "കായീച്ച" ആണ് അടുത്ത വില്ലന്‍ അതിനു നല്ല കായീച്ച കെണി വാങ്ങാന്‍ കിട്ടും അത് വാങ്ങി പതിനഞ്ചു സെന്റ്‌ സ്ഥലത്തിനു ഒന്ന് എന്ന കണക്കില്‍ പന്തലില്‍ തൂക്കിയിടുക. പിന്നെ ഒരു ചിരട്ടയില്‍ ഒരു പിടി തുളസിയില ചതച്ചതും,അല്‍പ്പം ശര്‍ക്കരയും, ഫുരിടാന്‍ തരിയും ചേര്‍ത്തു എടുത്തു അതും പന്തലില്‍ അവിടവിടെ കെട്ടി തൂക്കുക. കായീച്ചകള്‍ അതോടെ നശിക്കും. ബാക്കിയെല്ലാം പയര്‍ വളര്‍ത്തലില്‍ പറഞ്ഞില്ലേ അതുപോലെ തന്നെ

Keedanaashini

അപ്പു രാവിലെ എഴുന്നേറ്റു. തലേദിവസം വല്യമ്മാവന്‍ പറഞ്ഞ കാര്യങ്ങള്‍ പെട്ടന്ന് തന്നെ അവന്‍റെ മനസിലേക്കെത്തി " ഇന്ന് നമുക്ക് കിട്ടുന്ന പച്ചക്കറികള്‍,പലവ്യഞ്ജനം, ഭക്ഷ്യ എണ്ണകള്‍, ധാന്യങ്ങള്‍ എല്ലാം മായവും വിഷവും നിറഞ്ഞതാണത്രെ " അതെങ്ങനെയാ ഇത്രയും വിഷം വരിക വല്യമ്മവാ ? അപ്പു ഉടന്‍ തിരിച്ച് ചോദിച്ചു.... വലിയ കീടാക്രമണം ഉണ്ടാകാതെ കായ്കനികള്‍ ലഭിക്കാനും അവ കേടാകാതെ നോക്കനുമായി ഒട്ടേറെ വിഷങ്ങള്‍ ഉപയോഗിക്കും എന്ന് അമ്മാവന്‍റെ മറുപടി. കൂട്ടത്തില്‍ ഇത്രയും ചേര്‍ത്തു അമ്മാവന്‍ അപ്പൂന്‍റെ അച്ഛന്‍ മരിച്ചത് ക്യാന്‍സര്‍ ബാധിച്ചാണ് ഈ വിഷങ്ങള്‍ ഒക്കെ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ സാധ്യത ഉള്ളതാണ്. വല്യമ്മാവാ എനിക്കും കൃഷിയൊക്കെ പഠിച്ചു ഇതൊക്കെ സ്വന്തമായി ഉണ്ടാക്കാന്‍ കഴിയുമോ? അതിനെന്താ കഴിയുമല്ലോ ഒരു കാര്യം ചെയ്യ്‌ നമ്മുടെ വടക്കേ പറമ്പില്‍ നാളെ പയര്‍ നടുകയാണ്‌ നീയും കൂടിക്കോളൂ ... നിനക്ക് അവധി കഴിഞ്ഞ് വീട്ടില്‍ പോകുമ്പോള്‍ അവിടെ കൃഷി തുടങ്ങാം ..... അപ്പൂനു സന്തോഷമായി ........ തലേദിവസത്തെ കാര്യങ്ങള്‍ ഓര്‍ത്തിരുന്നു സമയം പോയതറിഞ്ഞില്ല അപ്പു വേഗം വല്യമ്മാവനൊപ്പം കൂടാനായി തയാറായി .... അപ്പൂ അമ്മാവന്‍റെ വിളി കേട്ട് അപ്പു വേഗം അങ്ങോട്ട്‌ ചെന്നു അമ്മാവനും രണ്ടു പണിക്കാരും പറമ്പിലേക്ക് പോകാനായി തയാറെടുത്തു അപ്പൂം അവരോടൊപ്പം കൂടി . പറമ്പിലെത്തിയ അപ്പുവിനു അമ്മാവന്‍ ഒരു കാഴ്ച കാണിച്ചു കൊടുത്തു പയര്‍ വിത്തുകള്‍ ഒരു ദ്രാവകത്തില്‍ മുക്കി വച്ചിരിക്കുന്നു .അപ്പു ചോദിച്ചു എന്താണിത് " ഇതാണ് അപ്പൂ സ്യൂടോമോനാസ് ലായനി . ഒരു പത്തു ഗ്രാം സ്യൂടോമോനാസ് കുറച്ചു കഞ്ഞിവെള്ളത്തില്‍ കലര്‍ത്തി അതില്‍ വിത്തുകള്‍ അരമണിക്കൂര്‍ കുതിര്‍ത്തു വയ്കുക അതിനുശേഷം പാകാന്‍ എടുക്കാം . അപ്പോള്‍ എന്താണ് പ്രയോജനം അപ്പു ചോദിച്ചു ? ഇങ്ങനെ ചെയ്‌താല്‍ ഇത് രോഗങ്ങള്‍ പരത്തുന്ന കുമിളുകള്‍ അഥവാ ഫംഗസ് ബാധ ഒഴിവാക്കും. അപ്പോള്‍ ഒരു തവണ ഇങ്ങനെ വിത്തില്‍ പുരട്ടിയാല്‍ പിന്നെ ഒരിക്കലും രോഗം വരില്ലേ? വരും ഇങ്ങനെ ചെയ്താലും രോഗം വരും അത് തടയാന്‍ ഇവ കിളിര്‍ത്തു വരുന്ന സമയം മുതല്‍ ഓരോ ആഴ്ചയിലും ഇത് സ്പ്രേ ചെയ്യണം . അപ്പൊ ഇത് വലിയ ചിലവല്ലെ വല്യംമാവാ ... ? അല്ല അപ്പൂ ഇതിനു കിലോഗ്രാം നു പരമാവധി 65രൂപ വരെ ആണ് ഇപ്പോള്‍ ഉള്ളത് നമുക്ക് ഒരു ലിറ്ററില്‍ ഉപയോഗിക്കാന്‍ വെറും 20ഗ്രാം മതിയല്ലോ. കൂടെവന്ന ജോലിക്കാര്‍ ഇതിനിടെ കിളച്ചുഇളക്കി ഇട്ടിരുന്ന മണ്ണില്‍ വട്ടത്തില്‍ തടം ഉണ്ടാക്കിയിരുന്നു അപ്പു നോക്ക്കിയപ്പോള്‍ അവിടവിടെ വെളുത്ത പൊടിപോലെ എന്തോ ഒന്ന് .... അപ്പു ചോദിച്ചു അതെന്താ വല്യമ്മവാ ? .... അത് മണ്ണിലെ അമ്ലത ചെടികള്‍ക്ക് കുഴപ്പം ആവാതിരിക്കാന്‍ കുമ്മായം ഇട്ടു കിളചിട്ടിരിക്കുകയായിരുന്നു ഒരു സെന്ററില്‍ രണ്ടു കിലോ കുമ്മായം ചേര്‍ത്തു. ശെരി ഇനി ഇവ പാകാം.... അമ്മാവന്‍ ഓരോ തടത്തിലും നാലുവീതം പയര്‍ മണികള്‍ ഇട്ടു മണ്ണില്‍ ഒരു സെന്റീമീറ്റര്‍ ആഴത്തില്‍ വിരല്‍ ആഴ്ത്തി അതിലാണ് അമ്മാവന്‍ പയര്‍മനികള്‍ ഇട്ടതു. അതിനു മുകളില്‍ ആ പയര്‍മണി മറയാന്‍ പാകത്തിന് പൊടിമണ്ണും ഇട്ടു. അല്‍പ്പം വെള്ളം അതില്‍ കൈവിരലുകളില്‍ കൂടി ഇറ്റിച്ചു. വല്യമ്മാവാ പയറില്‍ പലതരം ഉണ്ടെന്നു കേട്ടിട്ടുണ്ട് അവയേതൊക്കെ ആണ്? അത് വള്ളിപ്പയര്‍ ആണ് നമ്മള്‍ ഇപ്പോള്‍ നട്ടത് അതില്‍ " വൈജയന്തി, ലോല, വെള്ളായണി, ജ്യോതിക, ശരിക, മാലിക എന്നീ ഇനങ്ങള്‍ ആണ് ഇപ്പോള്‍ വളരെ പ്രചാരത്തില്‍ ഉള്ളവ ... കഞ്ഞിക്കുഴി പയര്‍ എന്ന പേരില്‍ ആലപ്പുഴ ജില്ലയില്‍ നിന്നും പ്രചാരം നേടിയ ഒരിനം ഇപ്പോള്‍ ഉണ്ട് ....... അമ്മാവാ ഇതിനു വേറെ രോഗം ? കീടാക്രമണം ഒന്നും ഉണ്ടാവില്ലേ? അതിനൊക്കെ എന്ത് ചെയ്യും ? അപ്പൂ പയറിന്റെ ഒന്നാം നമ്പര്‍ ശത്രു ആണ് "മുഞ്ഞ " നീരൂറ്റി കുടിക്കുന്ന ഇവയെ തുരത്താന്‍ പുകയില കഷായം തളിക്കാം, അതുകഴിഞ്ഞ് വെര്‍ട്ടിസീലിയം ലക്കാനി തളിക്കാം . ഇതൊരു മിത്രകുമിള്‍ ആണ് ഇത് ഒരു ഇരുപതു ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം\. രണ്ടു ദിവസം കൊണ്ട് മുഞ്ഞ ഇല്ലാതെ ആവും ..... പിന്നെ ഇലകളില്‍ പാമ്പ് ഇഴഞ്ഞ പോലെ പാടുകള്‍ ഉണ്ടാക്കുന്ന "ചിത്രകീടം" ആക്രമണം വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ തളിച്ചാല്‍ അവരുടെ കഥ കഴിയും. പിന്നെയാണ് അടുത്ത ഭീകരന്മാര്‍ "ചാഴി" ചാഴിയെ തുരത്താന്‍ നമ്മള്‍ ഈ പയര്‍ പന്തലില്‍ കയറി കഴിഞ്ഞ് സന്ധ്യമയങ്ങുമ്പോള്‍ ഒരു പന്തം ഇതിനടുത്തായി കത്തിച്ചു വയ്ക്കും .. അതില്‍ കുറെ നശിക്കും പിന്നെ "ബിവേരിയ " എന്ന മിത്രകുമില്‍ തളിക്കും ..... പിന്നെ കായ തുരപ്പന്‍ അവരെ തുരത്താന്‍ വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ ധാരാളം. .... ഇത്രയുമോക്കെയാണ് നമ്മള്‍ ചെയ്യ്യേണ്ടത് ...അപ്പോള്‍ എന്തൊക്കെ വലം കൊടുക്കും? വളം ചാണകപ്പൊടി,എല്ലുപൊടി കടലപിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് ഇവ തുല്യം എടുത്തു കൂട്ടിയിളക്കി തടത്തില്‍ ഇട്ടു കൊടുക്കാം ചാരവും ഇടാം. പിന്നെ ചാണകം വെള്ളത്ത്തില്‍ നേര്‍പ്പിച്ചു ചുവട്ടില്‍ ഒഴിക്കാം . എന്താ അപ്പൂ പയര്‍ കൃഷി ചെയ്യാന്‍ തോന്നുന്നുണ്ടോ പ്രോട്ടീന്‍ സമ്പന്നമായ പയറില്‍ വൈറ്റമിന്‍, മിനറല്‍സ്, എന്നിവയുണ്ട് .... ആരോഗ്യത്തിനു നല്ലത് പക്ഷെ ഇങ്ങനെയൊക്കെ വളര്‍ത്തിയാല്‍ ഗുണം ഉണ്ടാവും പക്ഷെ കടയില്‍ പോയി വാങ്ങിയാല്‍ കൊടും വിഷത്തില്‍ കുളിച്ചത് കിട്ടും..... അപ്പു പയര്‍ കൃഷി ചെയ്യണം എന്ന് മനസ്സില്‍ ഉറപ്പിച്ചു ..... ചേട്ടോ,..... അപ്പൂ ... ചായ റെഡി ആക്കി നിങ്ങള്‍ വരൂ .... അമ്മായി അവരെ വിളിച്ചു. .... അപ്പൂ ഇനി ചായ കഴിഞ്ഞാവാംബാക്കി കൃഷി നമുക്ക് കുറച്ചു തടങ്ങള്‍ അധികം ആയില്ലേ അതില്‍ പാവല്‍ നടാം ....... ശെരി അമ്മാവാ അപ്പു വല്യമ്മവനോപ്പം വീട്ടിലേക്കു നടന്നു .................. നടക്കും വഴി വല്യമ്മാവന്‍ പറഞ്ഞു അപ്പൂ പയറില്‍ കൂടുതല്‍ കായ പിടിക്കുക അത് നേരെ മുകളിലോട്ടു പടരുമ്പോള്‍ ആണ് പക്ഷെ നമുക്ക് വിളവെടുപ്പ് പ്രയാസം ആകും. അതിനാല്‍ പടര്താം... പക്ഷെ വെയില്‍ കിട്ടുന്നതിനനുസരിച്ച് കായ്ഫലം കുറയുകയും കൂടുകയും ചെയ്യും അത് ശേരിയാക്കനായി പയറിലയില്‍ മൂന്നു ഭാഗം ഉണ്ടല്ലോ അതില്‍ മധ്യഭാഗം ഇല ഇങ്ങു പോട്ടിചെടുക്കും അത് തോരന്‍ വയ്ക്കാം .ഇങ്ങനെ ഇല കുറയുമ്പോള്‍ കായ കൂടും അതോടൊപ്പം നാലില പരുവം ആകുമ്പോള്‍ നമുക്ക് പയര്‍ ചെടിയുടെ നാമ്പ് നുള്ളാം അതുവഴി ചെടി കരുത്തോടെ വളരുന്നത്‌ കാണാം ... ഹോ വല്യമ്മാവന്‍ ഇതൊക്കെ എങ്ങനെ പഠിച്ചു.? അതിനു ഇത് ക്ലാസില്‍ പോയി പഠിച്ചതല്ല അപ്പൂ മണ്ണില്‍-ചേറില്‍ കാലൂന്നിനിന്നു പഠിച്ചെടുത്ത കാര്യങ്ങളാ നാളെ അപ്പൂം ഇത് മറ്റുള്ളവരെ പഠിപ്പിക്കണം ... ശെരി കൈകഴുകി വരൂ രണ്ടാളും അമ്മായി അകത്തുനിന്നു വിളിച്ചുപറഞ്ഞു രണ്ടാളും കോലായില്‍ വച്ചിരുന്ന വെള്ളം എടുത്തു കൈകാലുകള്‍ കഴുകി വൃത്തിയാക്കി അകത്തേക്ക് കയറി

വിത്തുകള്‍

കൃഷിക്ക് ഉപയോഗിക്കുന്ന വിത്തുകള്‍ തിരഞ്ഞെടുക്കുന്നതിലും പരിചരണം നല്‍കുന്നതിലും നടുന്നതിലും ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം .അറിയും വിധം അത് പറയാം കൂടുതല്‍ നാട്ടറിവുകള്‍ ഇതോടൊപ്പം ചേര്‍ത്തു നമുക്ക് കൂടുതല്‍ മെച്ചപ്പെട്ട റിസള്‍ട്ട്‌ ഉണ്ടാക്കാം. 

1,വിത്തുകള്‍ എപ്പോഴും ഒരു വിളയുടെ ആയുസിന്‍റെ പകുതിയില്‍ വച്ച് എടുക്കണം .അതായതു കായ്ഫലം തുടങ്ങി പകുതി ആകുമ്പോള്‍ ഉള്ള കായകളില്‍ നിന്നും വേണം വിത്തുകള്‍ ശേഖരിക്കേണ്ടത്.

2, ശേഖരിക്കുന്ന വിത്തുകള്‍ ഉണക്കി സൂക്ഷിക്കാം.ചാരം കൊണ്ട് തടവി പാവല്‍,പടവലം. മത്തന്‍,കുമ്പളം, പീച്ചില്‍,തണ്ണിമത്തന്‍ തുടങ്ങിയവ കാലത്ത് 11മണിക്ക് മുന്‍പുള്ള വെയിലില്‍ ഉണക്കണം.

3, പുറം ഈര്‍പ്പം വിട്ടു ഉണങ്ങിയാല്‍ അവ പാകാന്‍ പാകം ആയി , അല്‍പ്പം കൂടി ഉണക്കി കൂടുതല്‍ കാലം സൂക്ഷിക്കാം

4, മുളക്, ചീര,വഴുതന, തക്കാളി, തുടങ്ങിയവയുടെ വിത്തുകള്‍ അരമണിക്കൂര്‍ കുതിര്‍ത്ത ശേഷം നടാവുന്നതാണ്. പരമാവധി 90ദിവസം ഇവയുടെ മികച്ച അങ്കുരണശേഷി ഉണ്ടാവും .അതിനുശേഷം കിളിര്‍ക്കല്‍ ശേഷി കുറഞ്ഞു വരും.

5, ചീര വിത്ത് മണലില്‍ ഇളക്കി വിതറിയാല്‍ എല്ലായിടത്തും ചിതറി വീഴും ഇല്ലെങ്കില്‍ കൂടി ചേരും

6, ചീര വിത്ത് പാകുമ്പോള്‍ അതിനു ചുറ്റും അരിപ്പൊടി ഇട്ടാല്‍ എറുമ്പുകള്‍ അരിപ്പൊടിയുമായി തിരികെ പോകും അല്ലെങ്കില്‍ പലപ്പോഴും ചീരവിത്ത് അവ ചുമന്നുകൊണ്ടു പോകുന്നത് കാണേണ്ടി വരും

7, വിത്തുകള്‍ പാകും മുന്‍പ് സ്യൂടോമോനാസ് ലായനില്‍ കുതിര്‍ത്ത് വച്ചാല്‍ ഫംഗസ് രോഗബാധ ഒരു പരിധിവരെ തടയാം.

8,പാവല്‍,പയര്‍,പടവലം,പീച്ചില്‍, കുമ്പളം, ചുരയ്ക്ക തുടങ്ങിയവ 8 മണികൂര്‍ വരെ കുതിര്‍ക്കും.

9, പയര്‍ വിത്തുകള്‍ റൈസോബിയം കള്‍ച്ചര്‍ ഇല്‍ പരിപാലിച്ചു നട്ടാല്‍ നൈട്രജന്‍ ഫിക്സിംഗ് ബാക്ടീരിയകള്‍ കൂടുതലായി ലഭിക്കും

10, വിത്തുകളുടെ ഉനക്ക് കടുത്താല്‍ കിളിര്‍ക്കില്ല

11, പണ്ടുകാലത്ത് ഭിത്തിയില്‍ ചാണകം എറിഞ്ഞു പിടിപ്പിച്ചു അതില്‍ പാവല്‍ വിത്തുകള്‍ , പടവലം പീച്ചില്‍,കുമ്പളം തുടങ്ങിയവ പതിച്ചു വച്ച് ഉപയോഗിക്കുമായിരുന്നു

12, വിത്തുകള്‍ക്ക് ആ വിത്തിന്‍റെ അത്രയും ആഴം മണ്ണിനടിയില്‍ കിടന്നാല്‍ മതി.അതായത് പാകുമ്പോള്‍ ആഴത്തില്‍ പാകിയാല്‍ കിളിര്‍ക്കാന്‍ പ്രയാസം ആണ്.

13, വിത്തുകള്‍ പാകാന്‍ മണ്ണും മണലും ചകിരിചോരും അടങ്ങിയ മിശ്രിതം ഉപയോഗിക്കാം

14, പാവല്‍, മത്തന്‍, കുംബ്ലം, പടവലം, പീച്ചില്‍, തണ്ണി മത്തന്‍ തുടങ്ങിയവ നേരിട്ട് പാകുന്നതാണ് ഉചിതം

15, മുളക്,വഴുതന,തക്കാളി, ചീര, തുടങ്ങിയവ പാകി കിളിര്‍പ്പിച്ച ശേഷം നടാം

16,വിത്തുകള്‍ പാകും മുന്‍പ് ഒരാഴ്ച മുന്‍പ് മണ്ണില്‍ കുമ്മായം ചേര്‍ത്തു ഇളക്കുന്നതും , വേപ്പിന്‍ [പിണ്ണാക്ക് മിശ്രിതത്തില്‍ ചേര്‍ക്കുന്നതും നല്ലതാണ് .

വെണ്ട

വെണ്ട... 

ഇനങ്ങള്‍ 
1, സല്‍കീര്‍ത്തി- ഇളം പച്ചനിറത്തില്‍ നീളമുള്ള കായ്കള്‍
2, സുസ്ഥിര- മൊസൈക് രോഗപ്രതിരോധ ശേഷിയുള്ള ഇനം 
3, കിരണ്‍ - അരയടി വരെ നീളം ഉള്ള ഇളം പച്ചനിറത്തില്‍ ഉള്ള കായ്കള്‍, മഴക്കാല കൃഷിക് അനുയോജ്യം
4, അരുണ , C.O.1 - നല്ല ചുവപ്പ് നിറമുള്ള കായ്കള്‍
5, ആര്‍ക്ക, അനാമിക, വര്‍ഷ, ഉപഹാര്‍, അര്‍ക്ക അഭയ, അന്ജിത- എന്നിവ മൊസൈക് രോഗത്തിനെതിരെ പ്രതിരോധ ശേഷിഉള്ളതാണ്....

നടീല്‍-
നിലം ഒരുക്കല്‍ - മണ്ണ് നന്നായി കിളച്ചു ഇളക്കുക, വിത്ത് ഇടും മുന്‍പ് പതിനഞ്ചു ദിവസം മുന്‍പ് കുമ്മായം ചേര്‍ക്കണം, ജൈവ വളങ്ങള്‍ അടിവളമായി ചേര്‍ക്കാം. നനയ്ക്കണം 45CM അകലത്തില്‍ ആണ് തൈകള്‍ നടെണ്ടത്. കാലിവളം, കോഴിവളം, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയവ ആണ് നല്ല വളങ്ങള്‍ ചെടികള്‍ വളര്‍ന്നു തുടങ്ങുമ്പോള്‍ തന്നെ വേപ്പെണ്ണ എമല്‍ഷന്‍, വെപ്പ് കാ‍ന്താരി മിശ്രിതം തുടങ്ങിയവ തളിച്ച് കൊടുക്കാം ,

രോഗങ്ങള്‍-നിയന്ത്രനമാര്‍ഗം

മൊസൈക് രോഗം - ഇലഞ്ഞരംബുകളിലെ പച്ചപ്പ്‌ നഷ്ടപ്പെട്ടു മഞ്ഞ നിറം ആകുന്നു . വെള്ളീച്ച ആണ് രോഗവാഹകന്‍. ഇവയെ ചെറുക്കാന്‍ രോഗം വന്ന ചെടികള്‍ പിഴുതു നശിപ്പിക്കണം, രോഗം വരാതിരിക്കാന്‍ വേപ്പെണ്ണ എമല്‍ഷന്‍ അടക്കമുള്ളവ ഉപയോഗിക്കണം.

കീടങ്ങള്‍-
1, തണ്ടുതുരപ്പന്‍,കായതുരപ്പന്
കിളിര്‍ത്തു വരുന്ന തൈകളുടെ ചുവട്ടില്‍ വേപ്പിന്‍ പിണ്ണാക്ക് ഇട്ടുകൊടുക്കുക, വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക.5ML/ Litter,

2, ഇലചുരുട്ടി പുഴു- 5Ml വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു തളിക്കുക. ബിവേറിയ, വെര്‍ട്ടിസീലിയം തുടങ്ങിയ മിത്രകുമിലുകള്‍ ഉപയോഗിക്കാം

3, നീരൂറ്റികുടിക്കുന്ന പ്രാണികള്‍ - മഞ്ഞ കെണി സ്ഥാപിക്കാം, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം

സ്യൂഡോമോണാസ്

ഒരു മിത്ര ബാക്ടീരിയയാണ് സ്യൂഡോമോണാസ്. ബാക്ടീരിയകള്‍, ഒപ്പം കുമിള്‍ (ഫംഗസ്) രോഗങ്ങളെ ചെറുക്കുവാനും വിളകളുടെ വളർച്ച ത്വരിതപ്പെടുത്തുവാനും ഈ മിത്ര ബാക്ടീരിയക്ക് കഴിവുണ്ട്.

എന്താണ് സ്യൂഡോമോണാസ് ചെയ്യുന്നത്....

സ്യൂഡോമോണാസ് ഉൽപാദിപ്പിക്കുന്ന പൈല്യുട്ടിയോറിൻ, ഫീനാസീൻസ്, ഊമൈസിൻ, ട്രോപ്പലാണ്‍, പൈക്കോസയനിൻ തുടങ്ങിയ ആൻറീബയോട്ടിക്കുകൾക്ക് രോഗകാരികളായ അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.
സെടറോഫോർ എന്ന രാസവസ്തു ഉൽപാദിപ്പിച്ച് രോഗാണുക്കൾക്ക് ഇരുമ്പിൻറെ ലഭ്യത കുറച്ച് അവയെ നശിപ്പിക്കുന്നു.
രോഗാണുക്കളുടെ കോശഭിത്തികൾ ലയിപ്പിക്കാൻ കഴിവുള്ള കൈറ്റിനേസ് പോലുള്ള എന്‍സൈം ഉൽപാദിപ്പിക്കുന്നു.
ചെടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഇൻഡോൾ അസറ്റിക് ആസിഡ് സൈറ്റോകൈനിൻ മുതലായ ഹോർമോണുകൾ ഉൽപാദിപ്പിച്ചു തണ്ടിൻറെയും വേരിൻറെയും വളർച്ച ത്വരിതപ്പെടുത്തുന്നു.പ്രധാന രോഗങ്ങളായ നെല്ലിൻറെ പോള രോഗം, ഇലകരിച്ചിൽ, ഷീത്ത് റോട്ട്, കുരുമുളകിൻറെ ദ്രുതവാട്ടം, പൊള്ള് രോഗം, ഇഞ്ചിയുടെ അഴുകൽ, ബാക്ടീരിയൽ വാട്ടം, തെങ്ങിൻറെ ഓലചീയൽ, ഏലത്തിൻറെ അഴുകൽ; റൈസ്ക്ടോണിയ, ഫ്യുസേറിയം എന്നീ കുമിളുകൾ വിവിധ വിളകളിലുണ്ടാക്കുന്ന രോഗങ്ങൾ; ആന്തൂറിയം പോലുള്ള ഉദ്യാനചെടികളിലും വെറ്റില കൊടിയിലും ഉണ്ടാകുന്ന ഇലപ്പുള്ളി രോഗം മുതലായവയ്ക്ക് സ്യൂഡോമോണാസ് വളരെ ഫലപ്രദമാണ്.

പ്രധാനമായും 3 രീതികളിൽ സ്യൂഡോമോണാസ് പ്രയോഗിക്കാം. വിത്ത്/നടീൽ വസ്തു മുക്കിവെക്കുക, ഇലകളിൽ തളിച്ചുകൊടുക്കുക, ചുവട്ടിൽ ഒഴിച്ചുകൊടുക്കുക, നടീൽ വസ്തുക്കളായ മുറിച്ച തണ്ട്, വേര് പിടിപ്പിച്ച തണ്ട് എന്നിവ 25ഗ്രാം സ്യൂഡോമോണാസ് 100 മില്ലി ലിറ്റർ വെള്ളത്തിൽ കലക്കിയുണ്ടാക്കിയ ലായനിയിൽ മുക്കി വെച്ചതിനു ശേഷം നടാം. നെല്ലിൻറെ കാര്യത്തിലാണെങ്കിൽ ഒരു കിലോ വിത്തിന് 10 ഗ്രാം എന്ന തോതിൽ വിത്ത് മുളപ്പിക്കുന്ന വെള്ളത്തിൽ ചേർത്ത് 8 മണിക്കൂർ വെച്ചതിനുശേഷം വിത്ത് മുളപ്പിക്കുക. ഞാറ് പറിച്ചു നടുമ്പോൾ ഞാറിൻറെ വേര് നേരത്തെ പറഞ്ഞ പ്രകാരം (250 ഗ്രാം സ്യൂഡോമോണാസ് 750 മില്ലി ലിറ്റർ വെള്ളത്തിൽ ) മുക്കിവെച്ചതിനു ശേഷം നടാം.ഇലകളിൽ തളിച്ചു കൊടുക്കാനും തടത്തിൽ ഒഴിക്കാനും 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽവീര്യമുള്ള സ്യൂഡോമോണാസ് ലായനി ഉപയോഗിക്കാം . ചെടികൾ തൈ ആയിരിക്കുമ്പോൾ രോഗസാധ്യത കൂടുതലായതിനാൽ 10 ദിവസം മുതൽ 4 ആഴ്ച വരെയുള്ള ഇടവേളയിൽ മഴക്കാലത്ത്‌ തടം കുതിർക്കെ ഒഴിച്ചു കൊടുക്കാം. വളർച്ചയെത്തിയ ചെടികൾക്ക് ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നതോടൊപ്പം ഇലകളിൽ തളിച്ച് കൊടുക്കുകയും ചെയ്യാം. 20 കിലോഗ്രാം ചാണകത്തിന് 1 കിലോഗ്രാം സ്യൂഡോമോണാസ് എന്ന തോതിൽ മണ്ണിൽ ചേർത്തുകൊടുക്കാം.

സ്യൂഡോമോണാസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാസവളങ്ങളോടൊപ്പം കലർത്തി ഉപയോഗിക്കാതിരിക്കുക.
രാസവളങ്ങൾ / രാസവസ്തുക്കൾ ഉപയോഗിച്ചാൽ 15 ദിവസം കഴിഞ്ഞു മാത്രമേ ഇവ ഉപയോഗിക്കാൻ പാടുള്ളൂ.
ചാരം ചേരാത്ത ജൈവ വളത്തോടൊപ്പം ഉപയോഗിക്കാവുന്നതാണ്.
സസ്യ സംരക്ഷണത്തിനുപയോഗിക്കുന്ന രാസ കീട കുമിൾ നാശിനികൾക്കൊപ്പം ഉപയോഗിക്കരുത്.
മണ്ണ് വഴി പകരുന്ന ചീയൽ രോഗങ്ങൾക്ക് മണ്ണിൽ ലായനി ഒഴിക്കുന്നത് കൂടുതൽ ഫലപ്രദമാണ്.
ജീവാണു വളങ്ങളുമായി ചേർത്ത് ഉപയോഗിക്കരുത്.
മണ്ണിൽ ഈർപ്പമുള്ള സമയത്ത് ഉപയോഗിക്കുന്നത് കൂടുതൽ ഫലപ്രദമാണ്.
പാക്കറ്റിൽ പറഞ്ഞിരിക്കുന്ന കാലാവധിക്കു മുമ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക

മുളക്

മുളക്- ഇനങ്ങള്‍... ജ്വാലാമുഖി, ജ്വാലാസഖി, അനുഗ്രഹ, ഉജ്വല, അതുല്യ, സമൃദ്ധി(കാ‍ന്താരി) കൂടാതെ ഒട്ടേറെ വിപണി മൂല്യം ഉള്ളതും, ഫാന്‍സി സ്വഭാവം ഉള്ളതുമായ മുളകുകള്‍ ഇന്നുണ്ട്.

നടീല്‍ സമയം- മേയ്-ജൂണ്‍, സെപ്തംബര്‍ -ഒക്ടോബര്‍ മാസങ്ങള്‍ ഇവ നട്ടു പിടിപ്പിക്കാന്‍ ഉത്തമം.എങ്കിലും ഇപ്പോള്‍ എല്ലാ കാലത്തും ഗ്രോ ബാഗിലും മറ്റും നടാവുന്നതാണ്.

നിലം ഒരുക്കല്‍:നിലം നന്നായി കിളച്ചോരുക്കി അടിവളം ചേര്‍ക്കുക, 
കുമ്മായം ചേര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ ഗ്രോ ബാഗിലും ചട്ടികളിലും വളര്‍ത്താനായി മണ്ണും മണലും ചകിരിചോരും ചേര്‍ത്തു തയാറാക്കുന്ന മിശ്രിതത്തില്‍ ഒരു സ്പൂണ്‍ കുമ്മായം കൂടി ചേര്‍ക്കണം. സ്യോടോമോനാസ് തുടക്കം മുതല്‍ നല്കണം .

വളപ്രയോഗം.
ട്രൈക്കോഡര്‍മ പരിപോഷിപ്പിച്ചു വേപ്പിന്‍ പിണ്ണാക്ക് ചാണക മിശ്രിതം 1:10:90 ചേര്‍ക്കുക, നിശ്ചിത ഇടവേളകളില്‍ 2%വീര്യത്തില്‍ സ്യൂടോമോനാസ് തളിക്കുക. ചാണക വെള്ളമോ ഗോമൂത്രമോ നേര്‍പ്പിച്ചു തളിക്കാം . പാകി കിളിര്‍പ്പിച്ച തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂടോമോനാസ് ലായനിയില്‍ മുക്കി നടാം.

രോഗങ്ങള്‍ പ്രതിരോധ മാര്‍ഗങ്ങള്‍
(1)തൈ ചീയല്‍ - രോഗ കാരണം ഫംഗസ്, പ്രതിരോധം/നിയന്ത്രണം - വെള്ളം ചുവട്ടില്‍ കെട്ടി നില്ക്കാന്‍ പാടില്ല , 20gmസ്യൂടോമോനാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കല്‍ക്കി ഇലകളിലും ചുവട്ടിലും ആഴ്ചയില്‍ ഒരിക്കല്‍ ഒഴിച്ച് കൊടുക്കാം

(2)ബാക്റ്റീരിയല്‍ വാട്ടം - ലക്ഷണം രോഗം ബാധിച്ച ചെടിയുടെ ഇലകള്‍ വാടി പതിയെ ഉണങ്ങി നശിക്കുന്നു. നിയന്ത്രണം- അത്തരം ചെടികള്‍ ഉടന്‍ പിഴുതു നശിപ്പിക്കുക , മട്ടുല്ലവയിലേക്ക് രോഗം പടരാതിക്കാന്‍. സ്യൂടോമോനാസ്

(3) കുറ്റില രോഗം (വഴുതന) രോഗകാരണം ഫൈറ്റോപ്ലാസ്മ , രോഗം പരത്തുന്നത് ഇലച്ചാടികള്‍ - വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം

മുളകിന്‍റെ വൈറസ്‌ രോഗ ബാധ പടര്‍ത്തുന്ന വെള്ളീച്ച, ഇലപ്പെന്‍ എന്നിവയ്ക്കെതിരെ വേപ്പെണ്ണ എമല്‍ഷന്‍, വെര്‍ട്ടിസീലിയം ലക്കാനി, ഗോമൂത്രം നെര്‍പ്പിച്ചത്, കുമ്മായം എന്നിവ ഫലപ്രദമാണ്.
വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ ഇലകളുടെ മുകളിലും അടിയിലും വീഴത്തക്ക വിധം തളിക്കുക

ചീര കൃഷി

ചീര കൃഷി 

വര്‍ഷം മുഴുവന്‍ നമുക്ക് ചീര കൃഷി ചെയ്യാം. മികച്ച ഇനങ്ങള്‍ അരുണ്‍, മോഹിനി, കൃഷ്ണ ശ്രീ, രേണു ശ്രീ , തുടങ്ങിയവയാണ്. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും സാന്നിധ്യം ചീരയെ.മികച്ച ഒരു ഇലക്കറി ആക്കുന്നു. പറമ്പിലോ, ഗ്രോ ബാഗിലോ , ചട്ടിയിലോ ചാക്കിലോ, ഒഴിഞ്ഞ കുപ്പിവെള്ള കുപ്പിയിലോ ഒക്കെ ചീര നടാം. ടെറസ്, ബാല്‍ക്കണി കര്‍ഷകര്‍ക്ക് നന്നായി വളര്‍ത്താന്‍ കഴിയുന്നതാണ്.ചീര. മണ്ണില്‍ നടുമ്പോള്‍ കിളച്ചുഇളക്കി, തവാരണ ഉണ്ടാക്കുക, അതായത് മണ്ണ് ഉയര്‍ത്തി കിളച്ചു ഇളക്കിയ മണ്ണ് ഉദ്ദേശം ഒരു മീറ്റര്‍ വീതിയിലും ആവശ്യാനുസരണം നീളത്തിലും നിരപ്പാക്കുക. അതിലേക്കു ഒരു മണിക്കൂര്‍ സ്യൂഡോമോണാസ് ലായനിയില്‍ കുതിര്‍ത്ത ചീരവിത്ത് പാകം. കൂടി വീഴാതിരിക്കാന്‍ മണല്‍ കലര്‍ത്തി വിതറാം. അപ്പോള്‍ വിത്തുകള്‍ എല്ലാസ്ഥലത്തും വീഴും. ഇതിനു മുകളിലേക്ക് വളരെ നേര്‍ത്ത നിലയില്‍ അല്‍പ്പം പൊടി മണ്ണ് തൂകി കൊടുക്കാം. വെള്ളം തളിക്കുമ്പോള്‍ മണ്ണിളകി തെറിക്കാന്‍ പാടില്ല. മൂന്നാം ദിവസം ചീര കിളിര്‍ത്തു വരും. ആറില പരുവം ആകുമ്പോള്‍ ഗോമൂത്രം നേര്‍പ്പിച്ചു അതായതു പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു മണ്ണ് നനച്ചു കൊടുക്കാം. ആഴചയില്‍ ഒന്ന് എന്ന ക്രമത്തില്‍ ഇത് ചെയ്യാം. ചാണക പൊടി ഉണ്ടെങ്കില്‍ ഇടാം, കടല പിണ്ണാക്ക് കുതിര്‍ത്ത് അതിന്‍റെ തെളി എടുത്തു അഞ്ചിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കാം.
ഇനി ഗ്രോ ബാഗില്‍ ആണെങ്കില്‍ നന്നായി പൊടിഞ്ഞ മണ്ണ് കൊണ്ട് തയാറാക്കിയ പോട്ടിംഗ് മിശ്രിതം ഉപയോഗിക്കണം, ചകരിചോര്‍ ഉപയോഗിക്കാം. ചാണക പൊടിയും ചേര്‍ക്കാം. ഒരു ഗ്രോ ബാഗില്‍ പത്തു പതിനഞ്ച് വിത്തുകള്‍ ഇടുക കിളിര്‍ത് വരുമ്പോള്‍ ശരാശരി നാല് വീതം തൈകള്‍ അകലം നോക്കി നിലനിര്‍ത്തി ബാക്കി പിഴുതെടുക്കം . ആറില പരുവത്തില്‍ പിഴ്തെടുത്തു വേറെ നടാം . ഇതിലേക്ക് മുകളില്‍ പറഞ്ഞ ക്രമത്തില്‍ വളപ്രയോഗം നടത്തം . ഒഴിഞ്ഞ കുപ്പികളില്‍ ഒരു ചീര എന്ന ക്രമത്തില്‍ വളര്തം
.
ചാക്കില്‍ വെര്‍ട്ടിക്കല്‍ ഫാമിംഗ് പരീക്ഷിക്കാം 70% പോട്ടിംഗ് മിശ്രിതം നിറച്ച ചാക്കില്‍ മുകളില്‍ ചീര വിത്ത് പാകാം. ആറില പരുവം ആകുമ്പോള്‍ ഇവയില്‍ നാലോ അഞ്ചോ തൈ നിര്‍ത്തി ബാക്കി പിഴുതെടുക്കുക. ഒരു മൂര്‍ച്ചയുള്ള കത്തി കൊണ്ട് ചാക്കില്‍ പത്തു സെന്റീ മീട്ടര്‍ അകലത്തില്‍ ചെറിയ ഹോള്‍ ഉണ്ടാകി അതുവഴി പിഴുതെടുത്ത ചീര തൈകള്‍ നടാം. ക്രമേണ നന്നായി പരിപാലിക്കുന്ന ചാക്കില്‍ നിന്നും രണ്ടോ മൂന്നോ പിടി ചീര എന്ന ക്രമത്തില്‍ ദിവസം കിട്ടും.
രോഗങ്ങള്‍-പ്രതിരോധം.....
ഇലപ്പുള്ളി രോഗം- 4ഗ്രാം പാല്‍ക്കായം, 3ഗ്രാം മഞ്ഞള്‍ പൊടി, 1ഗ്രാം സോഡാപൊടി എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച മിശ്രിതം അരിച്ചു,ഇലകളുടെ രണ്ടു വശവും വീഴും വിധം തളിച്ച് കൊടുത്താല്‍ .ഇത് വരാതെ നോക്കാം.
ഗോമൂത്രം പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു ഇലകളില്‍ തളിക്കാം.
പച്ച ചീര ഇടകലര്‍ത്തി നടാം.
ഇലതീനി പുഴുക്കള്‍, കൂട് കെട്ടി പുഴു - ഇവയെ പ്രതിരോധിക്കാന്‍ 5ml വേപ്പിന്‍ കുരുസത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു ഇലകളില്‍ തളിക്കാം . ....