Monday, November 2, 2015

Diary Farm Setup

1. ഡയറി ഫാം തുടങ്ങുന്നതിനു മുൻപ്
മാറ്റങ്ങളുടേതായ ഇക്കാലഘട്ടത്തിൽ ഡയറി ഫാമുകൾക്കും കാലാനുസ്രുത മാറ്റങ്ങൾ സ്വാഭാവികമാണ്.ഒരു തൊഴിൽ എന്ന നിലയിൽ ഫാം ആരംഭിക്കുക എന്നത് പലരുടേയും സ്വപ്നമാണ്.ഒട്ടേറെ അന്വേഷണങ്ങൾ ഇക്കാര്യത്തിൽ വരുന്നതുകൊണ്ടാണ് ഇന്നത്തേ സാഹചര്യത്തിൽ കേരളത്തിൽ ഉപജീവന -വരുമാന മാർഗ്ഗമായി ഡയറി ഫാമുകൾ എങ്ങനെ ആരംഭിക്കാം എന്നൊരു പംക്തി തുടങ്ങുന്നത്..
കഴിഞ്ഞ തലമുറയിലുള്ള കേരളിയ വീടുകളിൽ ഒക്കെ വീടിനോടു ചേർന്നുള്ള ഒരു തൊഴുത്ത് അതിൽ നിറയെ പാൽചുരത്തുന്ന പശുക്കൾ ഒക്കെ അഭിമാനത്തിന്റെ പ്രൌഡിയുടെ ,കുടുംബമഹിമയുടെ ഒക്കെ അടയാളമായിരുന്നു.അന്ന് നന്ദിനിയും,ശാന്തയും,ശാലിനിപ്പശുവും ഒക്കെ തൊഴുത്തിൽ നിന്ന് വീട്ടുകാരുടെ ഒക്കെ ഹ്രുത്തിലേക്ക് ഗ്രുഹാതുരത്വം അയവിറക്കുന്ന നനുത്ത സ്നേഹ ബന്ധമായി മാറിയ കാലമായിരുന്നു..ഹോസ്റ്റലുകളിൽ നിന്നും മാസത്തിലൊന്ന് അയച്ചിരുന്ന ഇൻലഡിന്റെ പിൻ പേജിൽ നന്ദിനിക്കു സുഖമാണോ എന്ന് എഴുതിചോദിച്ചിരുന്ന വരുടെ തലമുറ വിടവാങ്ങുന്നു....ഇന്ന് കുട്ടികൾക്ക് പാൽ ,പ്ലാസ്റ്റിക് കവറുകൾ ചുരത്തുന്ന വെളുത്ത ദ്രാവകം!..പശുക്കൾ ഒഴിഞ്ഞ തൊഴുത്തുകൾ ഗ്രാമീണ കേരളത്തിൽ അവശേഷിപ്പുകൾ ആയിക്കൊണ്ടിരിക്കുന്നു.ഒന്നൊ രണ്ടോ പശുക്കളേ പോറ്റുക ദുഷ്കരവും ആയാസഭരിതവും ആവുന്നിടത്ത് പലരും, ആഗ്രഹമുണ്ടെങ്കിലും അതിനു തുനിയുന്നില്ല.എന്നാൽ മാറിവരുന്ന ‘വികസനകാലം’ എന്ന കുതിപ്പുകാലത്തിൽ മനുഷ്യർക്ക് പാൽ, പാൽ അനുബന്ധ ആവശ്യങ്ങൾ ഇരട്ടികളായി വർദ്ധിക്കുന്നു.കമ്പോളത്തിൽ ആവശ്യം കൂടുന്നതിനനുസരിച്ചുള്ള ഉതപാദനം കൂടുന്നുമില്ല.ഉപഭോക്തു നിലവാരത്തിൽ ഉത്പാദകർ ഇടപെടുന്നുമില്ല..കാരണങ്ങൾ പലതാണ്..കേരളം പോലെയുള്ള കൊച്ചു സ്റ്റേറ്റിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വ്യത്യസ്തമാണ്..ഇതു തിരിച്ചറിയാതെ ഏറെ സ്തലസൌകര്യങ്ങൾ നിലവിലുള്ള ചില സ്റ്റേറ്റുകളിലേ കാലി പോറ്റൽ രീതികൾ അതേപടി പറിച്ചു നടാൻ തുടങ്ങുന്നത് തന്നേ വികലമാണ്.പലപ്പോഴും പദ്ധതികൾ വിഭാവനം ചെയ്യുന്ന തലപ്പത്തിരിക്കുന്നവരുടെ പിടിപ്പുകേടോ അജ്ഞതയോ,രാഷ്ട്രീയ മുതലെടുപ്പുകളോ ഒക്കെ ഒരു പ്രദേശത്തേതന്നെ ബുദ്ധിമുട്ടിലാക്കും.അതിനുള്ള നല്ല ഉദാഹരണമാണ് കാലിവളർത്തൽ മേഖല..കാർഷിക ജില്ലകളിൽ പോലും ലാൻഡ് മാഫിയകൾ രാക്ഷസവേഷം ധരിച്ച് കവർച്ച പലപേരിൽ നടത്തുമ്പോൽ പടിയിറങ്ങുന്നത്ത് പാവം കർഷകരും കാലി വളർത്തുകാരും ഒക്കെയാണ്..നാട്ടിലേ കന്നുകാലികളുടെ സംഖ്യതന്നേ താഴേക്ക് കുതിക്കുകയാണ്!..കണക്കുകൾ എന്നും മാധ്യമങ്ങളിൽ നിരക്കുന്നു.അമ്പരപ്പിക്കുന്ന തോതിൽ കന്നുകാലികൾ കുറയുന്നു.പലരും കാലിവളർത്തൽ രംഗം വിട്ടു പോവുകയാണ്..അതിന്റെ സാമൂഹിക ശാസ്ത്രം ഗവേഷണവിഷയമാക്കേണ്ടിയിരിക്കുന്നു..കാർഷിക ആത്മഹത്യനിറഞ്ഞ വയനാട്ടിൽ അന്ന് കാലിവളർത്തിയിരുന്നവർക്ക് പിടിച്ചു നിൽക്കാൻ ആയി എന്നത് ഗൌരവപൂർവം കണക്കിലെടുക്കണം.പക്ഷേ പൊതുവിൽ കർഷകരോടും കാലിവളർത്തൽ കാരോടും സമൂഹവും ഭരണ വർഗ്ഗവും പുലർത്തുന്ന ഒരു തരം നിന്ദ നിറഞ്ഞ പുശ്ചം നമ്മുടെ പരിഷ്ക്രുത കേരളത്തിലും നിലനിൽക്കുന്നു എന്നത് അമ്പരപ്പിക്കുന്നു..മലയാളിയുടെ കാപട്യങ്ങളുടെ കൂട്ടത്തിൽ കൂട്ടിവായിക്കപ്പെടേണ്ടതാണിത്.ഏതൊരു ബിസിനസ്സും തുടങ്ങുമ്പോൾ ചിന്തിക്കുന്നതു പോലെ ഡയറി മേഖലയിലേക്കും ഇറങ്ങുമ്പോൾ അതിന്റെ കമ്പോള സാധ്യതകളും,സാമൂഹിക സാംസ്കാരിക നിലപാടുകളും കൂടി കണക്കിലെടുക്കണം.എന്റെ അച്ചന്റെ തൊഴിൽ ക്രിഷിയാണ് അല്ലെങ്കിൽ കാലിവളർത്തൽ ആണ് എന്ന് പറയാനറയ്ക്കുന്ന മക്കൾ തന്നെ വലിയ ഒരു സാമൂഹിക കാഴ്ചപ്പാടിലേക്കുള്ള വാതിൽ തുറക്കുകയല്ലേ?എന്റെ ബന്ധു ഗുണ്ടയാണ് മദ്യരാജാവാണ് എന്ന് നെഞ്ചു വിരിച്ച് അഭിമാനിക്കുന്ന ചെറുപ്പക്കാർ പെരുകുന്ന സമുഹത്തിൽ ചാണകം മണക്കുന്ന കാലിവളർത്തൽ തൊഴിലായി പറയാൻ അറയ്ക്കുന്നത് അത്ര നിസ്സാരമായി കാണുകയുമരുത്..ഇന്ന് ഡയറി ഫാമുകൾ വലിയ ഒരു പാൽ ഇൻഡസ്ട്രി ആയി മാറുകയാണ്..പ്രൊഡക്ഷൻ യൂണിറ്റുകൾ എന്ന ഉരുക്കളും,എഞിനിയറിങ്ങ സമ്പുഷ്ടമായ ഉപകരണ സംവിധാനങ്ങളും, നിയന്ത്രകൻ എന്ന കർഷകനും ഒട്ടേറെ പുതുമനിറഞ്ഞ ഉത്പന്നങ്ങൾ വിപണിനിറയ്കുന്ന പാൽ മാർക്കറ്റിങ്ങ് തന്ത്രവും ഒക്കെ കൂട്ടി വായിച്ചാൽ .വലിയ ഒരു വ്യവസായമെന്ന വ്യാഖ്യാനത്തിന്റെ പരിധിക്കുള്ളിൽ ഡയറിഫാമുകളും കടന്നു വരുന്നു..ആരീതിയിൽ കാണുകയും അതിന്റെ സാമൂഹിക മാനം ഉയരുകയും ചെയ്യുന്നതിന്റെ തെളിവു തന്നേയാണ് ഒട്ടേറേ നിക്ഷേപകർ ഡയറി മേഖലയിലേക്ക് പണം മുടക്കാൻ തയാറായി മുന്നിട്ടിറങ്ങുന്നത്.ചെറുപ്പക്കാർ പലരും വെള്ളക്കോളർ ജോലികൾ പോലും ഉപേക്ഷിച്ച് കാലിമേയ്ക്കലിലും പാൽ വിൽ‌പ്പനയിലും സംത്രുപ്തികണ്ടെത്തുന്ന പല വാർത്തകളും നാം കേൾക്കുന്നതും ഇതുകൊണ്ടാണ്..പക്ഷേ ആരംഗത്തേക്ക് പണം ഇറക്കും മുൻപ് അതിനേക്കുറിച്ച് വ്യക്തമായ ഒരു മനസ്സിലാക്കൽ നടത്തേണ്ടിയിരിക്കുന്നു.പലപ്പോഴും ഒരു സംരഭകന്റെ മുന്നിൽ തുറന്നിടുന്ന വിവര വിജ്ഞാനം അവരേ അതിൽ നിന്നും അകറ്റുന്നതോ ഭയപ്പെടുത്തുന്നതോ ആയിരിക്കും,ഹൈറ്റെക് ഫാമുകൾ കേരളത്തിൽ തുടങ്ങുക ദുഷ്കരമാണെന്ന് ഒട്ടുമിക്കവർക്കും അറിയാം എന്നാൽ കേരളത്തിന് അനുയോജ്യം എന്ന് പ്രസംഗിച്ച് പൊതുപണം മുടക്കി നടപ്പിലാകാത്ത രീതികൾ കർഷകർക്ക് മുന്നിൽ വരച്ചു വയ്ക്കുന്നത് നാം കണ്ടു കഴിഞ്ഞു.ഒരു വ്യവസായം എന്ന നിലയിൽ കേരളത്തിൽ എങ്ങനെ ഡയറി ഫാം തുടങ്ങാം. എന്നതു വളരെ ബുദ്ധിപൂർവം ആലോചിച്ചു നടപ്പിലാക്കേണ്ട കാര്യമാണ്..കേരളത്തിൽ കടന്നുവരുന്ന നിക്ഷേപകർക്ക് ഡയറിയിങ് എന്ന വ്യവസായത്തിലേക്ക് സ്നെഹപൂർവം കൈപിടിച്ചു നടത്തിക്കുകതന്നെ വേണം..
( CR @ ഡോ.ഫ്രാൻസിസ് സേവ്യർപ്രൊഫെസ്സർ,വെറ്ററിനറി സർവകലാശാലമണ്ണുത്തി,ത്രിശ്ശൂർ.)
2 ഡയറി ഫാം എവിടെ ആരംഭിക്കാം?
ഒരു പുതു സംരംഭം എന്ന നിലയിൽ ഒരു ഡയറി ഫാം തുടങ്ങണമെങ്കിൽ അതു തുടങ്ങുന്ന സ്ഥലവും, പ്രദേശവും വളരെ പ്രാധാന്യമർഹികുന്നു.കേരളത്തിലേ 14 ജില്ലകളിൽ ചിലതു ഇന്നും കാർഷികമേഖലയായി നില നിൽക്കുന്നു എന്നതു മാത്രം മതി ഒരു ഡയറിക്കുള്ള പ്രദേശം തെരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം വെളിപ്പെടുത്താൻ..ഗ്രാമങ്ങൾ ആവും പലപ്പോഴും ഒരു ഡയറി ബിസിനസ്സ് സംരംഭത്തിനു പലരും തിരഞ്ഞു പോവുക.എന്നാൽ കേരളത്തിലേ തിരക്കേറിയ പല നഗരങ്ങളിലും ആരും അറിയാത്ത പശുത്തൊഴുത്തുകൾ നിലനിൽക്കുന്നുണ്ട്.പക്ഷെ അത്തരം തൊഴുത്തുകളുടെ ആയുസ്സ് പുതിയമലിനീകരണ നിയന്ത്രണ( “പൊള്യൂഷൻ കണ്ട്രോൾ”) നിയമങ്ങൾ വന്നതോടെ അവസാനിക്കുകയാണ്..ധാരാളം സ്ഥലം ലഭ്യമായ പ്രദേശങ്ങളിൽ ഡയറി സംരംഭം നന്ന്. പാൽ എന്ന വിപണന വസ്തു അധികം കേടുകൂടാതെ കമ്പോളത്തിൽ എത്തിക്കേണ്ടതുള്ളതിനാൽ ആദ്യമായി ഒരു കമ്പോള സാധ്യതാ പഠനം നടത്തണം. എത്രവേഗം അതു കമ്പോളത്തിൽ എത്തിക്കുവാൻ സാധിക്കുന്നു എന്നതും,കമ്പോളത്തിൽ എത്തുന്നതിനുള്ള റോഡ് ഗതാഗത സൌകര്യം ഉണ്ടോ എന്നതും ഗൌരവപൂർവം പരിഗണിക്കേണ്ട കാര്യങ്ങൾ തന്നേ കേരളം ഒരു ഹർത്താൽ പണിമുടക്കു പ്രദേശം കൂടിയായതിനാൽ പാൽ വണ്ടികൾ വഴിയിൽ കുടുങ്ങുമോ എന്നും അല്പം കടന്നു ചിന്തിക്കണം!..കേരളത്തിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സ്ഥലവിനിയോഗ രീതികൾ പലപ്പോഴും ഒരു ഡയറി ഫാമിനു വിനയാകാറുണ്ട്..ചെറിയ ചെറിയ ഭാഗമായുള്ള ഭൂലഭ്യതയും,ചെറുകിട ഉടമസ്തതയും പലപ്പോഴും വലിയ ഭൂമിലഭ്യതയ്ക്കുള്ള വഴി അടയ്ക്കുന്നു.കേരളത്തിൽ 38863 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണ മുള്ളതിൽ പ്രാവർത്തിക ഭൂലഭ്യത അതിവേഗം കുറഞ്ഞുവരുന്നു.2001ൽ അത് ¼ ഹെക്റ്റർ ആയിരുന്നു എന്നാൽ അതിൽനിന്നും വലിയ ഒരു കുറവ് കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിലേ സ്ഥലലഭ്യതയിൽ പ്രകടമായി. അടുത്തകാലത്തായി തമിഴ്നാട്ടിലും,കർണ്ണാടകയിലും ഒക്കെ വിസ്ത്രുതിയാർന്ന കാലിസ്ഥലം കാ ലിവളർത്തിനു തേടി പലരും പോകുന്നതിന്റെ പൊരുൾ ഇതു തന്നേ.എന്നാൽ മറ്റു സംസ്ഥാനങ്ങളിലും, പുതിയ നിയമങ്ങൾ ഇത്തരം കുടിയേറ്റങ്ങൾക്ക് കടിഞ്ഞാൺ ഇട്ടു തുടങ്ങി..കേരളത്തിൽ നിന്നു പോയി വാങ്ങുമ്പോൾ പുതിയ നിയമങ്ങൾ മനസ്സിലാക്കിവേണം നീങ്ങുവാൻ.കേരളത്തിലാണെങ്കിലും നഗരവളർച്ചയുടേ ഗതിയറിഞ്ഞു നീങ്ങുന്നതാണ് ബുദ്ധി. നഗര, റോഡ്,റയിൽ,വ്യവസായ വികസനം ഒക്കെ അതിവേഗം ബഹുദൂരം ഏതുവഴിക്കു വരും എന്ന് കേരളത്തിൽ പ്രവചിക്കുവാൻ സാധ്യമല്ലാത്ത ഒരു സാഹചര്യം രാഷ്ടീയ ലാൻഡ് ബാങ്കുകൾ വരുത്തുന്നു എന്നതും മനസ്സിലുണ്ടാവണം.കേരളത്തിൽ ‘വാഗമൺ‘ എന്ന പൊതു പുൽമേടുകൾ ഒരു കാലത്ത് ചെറുകിട കാലിവളർത്തൽ ഏർപ്പെട്ടിരുന്നവരുടെ സങ്കേതമായിരുന്നു..എന്നാൽ ഭൂമാഫിയ, റ്റ്യൂറിസവികസന കടന്നുവരവോടെ ചെറുകിട കാലിവളർത്തലുകാരും വങ്കിടഫാമുകളും പടിയിറങ്ങേണ്ടി വരുന്നു..കാലിമേയലിനുള്ള സ്ഥല ലഭ്യതയും ,പുല്ലിന്റെ ക്ഷാമവും,പിടിച്ചു നിൽക്കാനാകാതെ നാടു വിടുന്ന തൊഴിലാളികലൂം ഒക്കെ കാരണങ്ങൾ.കേരളത്തിൽ ഇടുക്കി ,വയനാട്,കണ്ണൂർ,പാലക്കാട് മേഖലകളിൽ ഒക്കെ ക്ഷീരസാധ്യതകൾ ഉണ്ടെങ്കിലും,അതിവേഗം കുതിക്കുന്ന സ്ഥലവില ഡയറി മേഖലയ്ക്ക് വൻ തിരിച്ചടിയാവുന്നു..കേരളത്തിൽ കുതിച്ചുയരുന്ന വിലയും, സ്ഥലം ലഭ്യമാവുന്നതിനുള്ള പ്രയാസവും പലപ്പോഴും നിക്ഷേപകരേ ഡയറി വ്യവസായത്തിൽ നിന്നും അകറ്റുന്നു. സ്ഥലലഭ്യതക്ക് അനുസ്രുതമാവണം നിക്ഷേപതീരുമാനങ്ങൾ എടുക്കുവാൻ.ഇന്ന് പലരും ഡയറി വ്യവസായത്തേ ഒരു പരമ്പരാഗത തൊഴിൽ എന്നല്ല കാണുന്നത്.പലരും ആദ്യമായി ഇതിലേക്ക് കടന്നുവരുന്നവരുമാകും.
നാം കണ്ടെത്തുന്ന ഭൂമി ഫാമിനു ഉപയുക്തമെന്നു തോന്നിയാൽ അതിലുള്ള ജലലഭ്യത,വഴി, ഗതാഗത സാധ്യതകൾ,വിദ്യുചക്തി ലഭ്യത ,പുല്ലു വളർത്താനുള്ള സാധ്യതകൾ ഒക്കെ ഒരു വിശകലനത്തിനു വിധേയമാക്കണം.ഫാമിന്റെ വലിപ്പം പലപ്പോഴും വിവിധ കാര്യങ്ങളേ അടിസ്ഥാനപ്പെടുത്തി നിർണ്ണയിക്കുകയാണ് നന്ന്..പ്രദേശത്തിന്റെ സാമുഹിക സാമ്പത്തിക കാഴ്ച്ചപ്പാട്,എന്തുതരം വിൽ‌പ്പനയാണ് ഉദ്ദേശിക്കുന്നത്?,നന ലഭികുന്നതും നന ലഭിക്കാത്തതുമായ പ്രദേശം എത്ര?.യന്ത്രങ്ങൾ എത്ര ഉപയുക്തമാക്കാം?,ഭൂമിയുടെ ഉപഭോഗ തീവ്രത, എന്നതൊക്കെയാണ് വിദഗ്ധർ വിലയിരുത്തുക.365 ദിവസവും ശ്രദ്ധ വേണ്ടിവരുന്ന ഒരു വ്യവസായമാണ് ഡയറി ഫാമിങ്ങ്..അതിലേ “മാനേജർ“ എന്ന നിലപാടു തറയിൽ നിൽകുന്ന ഒരാൾക്ക് ഒരു ദിനം പോലും ശ്രദ്ധ അവിടെ നിന്നു മാറ്റുവാൻ ആകില്ല.പാലും പാലിൽനിന്നുള്ള മറ്റ് വിൽ‌പ്പന ചരക്കുകളും അതിവേഗം കേടാവുന്നതാകയാൽ അതീവ ശ്രദ്ധ ആവശ്യമുള്ള ഒരു മേഖലതന്നെയാണ് ക്ഷീര വ്യവസായം.
കാലാവസ്താ വ്യതിയാനവും,ഭൂമിയുടെ തീവ്ര കവർന്നെടുക്കലും അതി തീക്ഷ്ണമായി ബാധിക്കുന്ന കേരളം പോലെയുള്ള ഒരു സംസ്താനത്ത് ഒരു ഡയറി ഫാം തുടങ്ങൽ വരും കാലങ്ങളിൽ അത്ര സുകരമാവില്ല. ഇന്ന് കാലാവാസ്തയും മണ്ണും,ജലവും ഭാവിയിൽ എങ്ങനെ യാവും എന്ന് ശാസ്ത്രീയ സ്താപനങ്ങൾക്ക് നിർണ്ണയിക്കുവാനാകും.ആക്കുളത്തേ സെന്റർ ഫോർ ഏർത് സയ്ൻസ്,പീച്ചിയിലേ വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്,കാർഷിക സർവകലാശാല,വെറ്റിനറി സർവകലാശാല,കുന്നമംഗലത്തുള്ള ജല വിഭവ ഇൻസ്റ്റിറ്റ്യൂട്, കേരളാ ലാൻഡ് യൂസ് ബോർഡ്,സർക്കാർ മ്രുഗസംരക്ഷണവകുപ്പ് എന്നിവയിലൊക്കെ ലഭ്യമായ വിവരങ്ങൾ ഒരു സംരഭകന് ലഭ്യമാണ്.വിവരാവകാശ നിയമം വന്നതിനാൽ 30 ദിനത്തിൽ കർഷകന് ആവശ്യ വിവരങ്ങൾ ഔദ്യോഗികമായി ലഭ്യമാകും.വിവരശേഖരണവും,അതുമുൻ നിർത്തിയുള്ള ഒരു അപഗ്രഥനവും ഡയറി ഫാം തുടങ്ങുന്ന ഇടത്തേക്കുറിച്ച് ഒരു മുൻ ധാരണനൽകും,,,
3 ഫാമിനുള്ള ആനുകൂല്യങ്ങൾ ഇന്ന് കേരളത്തിൽ
ഡയറി ഫാം തുടങ്ങാനുള്ളിടം കണ്ടെത്തിക്കഴിഞ്ഞാൽ കഴിയുന്നത്ര ആനുകൂല്യങ്ങൾ എങ്ങനെ ലഭ്യമാക്കാം എന്നു ചിന്തിച്ചു തുടങ്ങാം.കേരളത്തിൽ മ്രുഗസംരക്ഷണ വകുപ്പ്.കേഎൽഡീ എം എം ബോർഡ്,ക്ഷീരവികസനവകുപ്പ്,ഗ്രാമവികസന വകുപ്പ് എന്നിവിടങ്ങളിൽ ഒക്കെ അതാതു കാലത്തേ ആനുകൂല്യങ്ങൾ ,സബ്സിഡികൾ,പ്രോജക്റ്റുകൾ എന്നിവയേക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ അറിയാൻ സാധിക്കും.ബാങ്കുകൾ വഴി ലഭിക്കാവുന്ന എല്ലാ സൌകര്യങ്ങളും അവരുടെ വെബ് സൈറ്റുകളിൽ നിന്നും അറിയാൻ കഴിയും.പലപ്പോഴും ധനപരമായി സഹായിക്കുന്ന സ്താപനങ്ങൾക്ക് സമഗ്രമായ പ്രോജക്റ്റ് റിപ്പോർട്ടുകൾ വേണ്ടി വരും.ഒരു ക്ഷീര പദ്ധതിക്ക് വേണ്ടി എങ്ങിനെ പ്രോജക്റ്റ് റിപ്പോർട്ട് തയാറാക്കാം എന്ന് വരും ലക്കങ്ങളിൽ വിശദമാക്കാം.ഡയറി ബിസിനസ്സ് ആരം ഭിക്കുന്ന ഓരോ കർഷകനും അതിനേക്കുറിച്ചുള്ള ഒരു സമഗ്ര വിവരം മനസ്സിലാക്കുന്നത് ആ ബിസിനസ്സ് വിജയത്തിന്ന് ആവശ്യമാണു താനും.
കേരളത്തിൽ 2012 -2017 ൽ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ സബ്സിഡിയും അനുബന്ധ വിഷയങ്ങളും പഞ്ചായത്ത് നിയമത്തിൽ വിശദമായി നൽകുന്നുണ്ട്.ജീ.ഓ.എം.എസ്.നം.248/2012 തീയതി 29.09.2012 പുതുക്കിയ മാർഗരേഖ നൽകുന്നു.ക്രിഷിയും മ്രുഗസംരക്ഷണവും എന്ന ഭാഗത്ത് ഇതു വിശദമാക്കുന്നു.പശു ,എരുമ,ആട് എന്നിവയ്ക്ക് 50% സബ്സിഡി ലഭിക്കാം.ഇവയേ വളർത്തുവാൻ സന്നദ്ധതയുള്ള കുടുബങ്ങൾ ആയിരിക്കണം,വാർഷിക വരുമാനം 25000 രൂപയിൽ കവിയാത്തവർക്ക് മുൻഗണന ലഭിക്കും.കോപ്പറേറ്റീവ് സംഘം പോലെയുള്ള പലകുടും ബങ്ങൾ ചേർന്നുള്ള സംരംഭങ്ങൾക്ക് എതു പ്രയോജനപ്രദമാകും എന്നുള്ളതുകൊണ്ടാണ് ഗ്രാമപഞ്ചായത്തുകളിൽനിന്നുള്ള സബ്സിഡികളേക്കുറിച്ച് ഇതിൽ പരാമർശിക്കുന്നത്.വൻ കിട പ്രോജക്റ്റുകൾക്ക് കാർഷിക ബാങ്കുകളും,നബാർഡിന്റെ പ്രോജക്റ്റുകൾക്കും ഒക്കെ പിൻബലമേകാനാവും.അതാതു ബാങ്കുകളുടെ വെബ് സൈറ്റുകളിൽ നോക്കിയാൽ എല്ലാ വിവരങ്ങളും ലഭ്യമാവും.പൊതുവിഭാഗത്തിൽ പെട്ട ഒരു വ്യക്ത്തിക്ക് വിലയുടെ 50% എന്ന പരിധിക്ക് വിധേയമായി കറവയുള്ള പശുക്കളേ ,എരുമകളെ വാങ്ങുന്നതിന് ഒന്നിന് പരമാവധി 15000 രൂപയും,ആടുകളേ വാങ്ങുന്നതിന് 10 കിലോഗ്രാം മുതൽ തൂക്കമുള്ള പെണ്ണാട് ഒന്നിന് പരമാവധി 3000 രൂപയും സബ്സിഡി നൽകാവുന്നതാണ്. പട്ടിക ജാതിപട്ടിക വർഗ്ഗ വ്യക്തിക്ക് ഇത് യധാക്രമം 20000 രുപയും,4000 രൂപയും സബ്സിഡി നൽകാവുന്നതാണ്.ഞാൻ ഇത് ഇവിടെ വിവരിക്കാൻ കാരണം ഇതേ നിർദ്ദേശത്തിൽ പരിധിക്കുള്ളിൽ നിന്നുകൊണ്ടു തന്നേ വ്യക്തിഗത സംരഭകർക്ക് ഒന്നിലധികം ക്ഷീര ഉരുക്കളേ വാങ്ങുവാൻ സബ്സിഡി നൽകാം എന്ന് ഇതിൽ വിശദമാക്കുന്നതുകൊണ്ടാണ്. ഗ്രൂപ്പ് സംരഭങ്ങളിൽ കുറഞ്ഞത് അഞ്ചു പേരെങ്കിലും വേണമെന്നും നിബന്ധനയുണ്ട്.ഒരു യൂണീറ്റ് എന്ന നിലയിൽ ഇതിനേ കണക്കാക്കുന്നു. യൂണിറ്റുകൾ ഒരിടത്തുതന്നേ ഉരുക്കളേ വളർത്തണമെന്നു നിർബ്ബന്ദമില്ല.പക്ഷേ പൊതുവായ വിപണണ സൌക ര്യം യൂണിറ്റുകൾക്ക് ഉണ്ടാവണം.ഗ്രൂപ്പ് സംരംഭങ്ങൾക്കുള്ള സബ്സിഡിത്തുക വ്യത്യസ്തമാണ്.അതാതു കാലങ്ങളിൽ സർക്കാർ അനുവദിക്കുന്ന എല്ല്ലാ സബ്സിഡികളും,സൌജന്യങ്ങളും ഒക്കെ വാങ്ങിയെടുക്കാൻ പലപ്പോഴും കേരളത്തിലേ ക്ഷീര സംരംഭകർ മടിക്കുന്നു എന്നത് ഒന്നുകിൽ അതിനേക്കുറിച്ച് അറിവു ലഭിക്കാത്തതുകോണ്ടോ,അതുമല്ലെങ്കിൽ ഇത്തരം സർക്കാർ സൌകര്യങ്ങൾ ലഭ്യമാക്കുവാൻ ഉള്ള വഴി ദുഷ്കരമെന്നു കരുതുന്നതു കൊണ്ടോ ആവാം.മറ്റു സംസ്താനങ്ങളിൽ നമ്മുടെ അത്ര വിദ്യാഭ്യാസമൊന്നും ഇല്ലാത്ത സംരംഭകർ ഇത്തരത്തിലുള്ള എല്ലാ സൌജന്യങ്ങളും സൌകര്യങ്ങളും വളരെ അധികം ഉപയോഗപ്പെടുത്തുന്നതായി കണ്ടിട്ടുമുണ്ട്! വായ്പാ ബന്ധിത പ്രോജക്റ്റുകളിൽ അതതു പഞ്ചായത്തുകൾ സബ്സിഡിതുക ബാങ്കിൽ അടക്കണമെന്നുണ്ട്.അങ്ങനെയല്ലാത്ത സംഗതികളിൽ നിർവഹണ ഉദ്യോഗസ്തന്റെ അനുമതിയോടുകൂടി സംരംഭകനു നേരിട്ടോ പഞ്ചായത്ത് തല പർചേസിംഗ് കമ്മറ്റിക്കോ ക്ഷീര ഉരുക്കളേ വാങ്ങുവാനുള്ള അനുവാദവും ഇതിലുണ്ട്. പർചേസിംഗ് കമ്മറ്റി ഇടപെടുമ്പോൾ ഗുണഭോക്തു വിഹിതം പഞ്ചായത്തിൽ അടയ്ക്കണം എന്നുമുണ്ട്.കുറഞ്ഞത് മൂന്നു വർഷം ഇവയേ വളർത്തണമെന്ന് ഒരു കരാർ വയ്ക്കുകയും കൂടു നിർമ്മാണം,തീറ്റച്ചിലവ്,കടത്തുകൂലി,ഇൻഷുറൻസ് തുക എന്നിവ പ്രോജക്റ്റിന്റെ ഭാഗമാക്കരുത് എന്നേയുള്ളൂ.
ഡയറി ഒരു വ്യവസായം എന്ന നിലയിൽ കാണുന്നവരും വൻ കിട ഡയറി ആലോചിക്കുന്നവരും ബാങ്കുകൾ വഴി വായ്പ ലഭ്യമാക്കുകയാണ് നല്ലത്.കേന്ദ്രസർക്കാരിന്റെ പലവിധ പദ്ധതികൾ “നബാർഡിലൂടെ “വിവിദ്ധ കാർഷിക പദ്ധതികൾ ആയി ക്ഷീര വ്യവസായത്തിൽ അതതു കാലങ്ങളിൽ എത്തുന്നുണ്ട്.ദീർഘകാല ധന നിക്ഷേപങ്ങൾ ഇ മേഖലയിൽ നടത്തുമ്പോൾ ഒരു പ്രൊഫെഷണൽ സഹായം സ്വീകരിക്കുന്നത് ആണ് ശരിയായ രീതി.ഉദാ.നബാർഡിന്റെ “ഡയറി ഓണ്ട്രപ്യൂണർഷിപ്പ് ഡവലപ്മെന്റ് സ്കീം“കേന്ദ്ര സർക്കാർ സ്കീം ആയിരുന്നു.വകയിരുത്തുന്ന തുകയുടെ 10 ശതമാനം മാത്രം സംരംഭകൻ മുടക്കിയാൽ മതി എന്നത് വലിയ ഒരു സഹായം തന്നെ.മ്രുഗസംരക്ഷണ വകുപ്പും,ക്ഷീര വികസന വകുപ്പും മുൻ കൈ എടുക്കണ്ട ഒരു പദ്ധതിയാണ് ഇത്.ഇത്തരത്തിൽ ഉള്ള സർക്കാർ സൌജന്യങ്ങൾ ഡയറി സംരംഭകർ യധാസമയത്ത് അറിയുകയും വേണം’.സംരഭകരുടെ അടുത്തുള്ള കാർഷിക ബാങ്കുകളിലും സർക്കാർ സ്കീമുകളേക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാവും.
4 ഫാം തുടങ്ങുന്നതിനുള്ള നിയമങ്ങൾ
ഒരു ഡയറിഫാം തുടങ്ങുവാൻ ഉള്ള സ്തലവും മുടക്കുവാനുള്ള പണവും കണ്ടെത്തുന്നതാണ് നാം ഇതുവരെ കണ്ടത്.എന്നാൽ കേരളം പോലെ ഉള്ള ഒരു കൊച്ചു സംസ്ഥാനത്ത് അടുത്തടുത്ത് വീടുകളും ,ജലാശയങ്ങളും ഒക്കെ ഉണ്ടാവുക സാധാരണം.തന്മൂലം ഒട്ടേറെ നിബന്ധനകൾ ഒരു ഡയറിഫാം തുടങ്ങുന്നതുമായി ബന്ധപ്പെട്ട്നിർമ്മിച്ച്നടപ്പാക്കിവരുന്നു..പഞ്ചായത്തിലും,മുനിസിപ്പാലിറ്റികളിലും,കോർപ്പറേഷനുകളിലും ഒക്കെ വിവിധ നിയമങ്ങൾ നിലവിൽ ഉണ്ട്.തന്മൂലം എല്ലാ നിയമങ്ങളേക്കുറിച്ചും ഒരു അവബോധം ഉണ്ടാവുക എന്നതും പ്രധാനപ്പെട്ടൊരു കാര്യമാണ്..
പലപ്പോഴും നാം കമ്പോളസാധ്യത പഠിച്ചശേഷമാവും ഒരു ഫാം സ്താപിക്കുവാൻ ഒരുമ്പെടുക.ഫാം എന്നു പറയുമ്പോൾ ഒട്ടേറെ ജീവനുള്ള മ്രുഗങ്ങൾ,അവയുടെ വിസർജ്യങ്ങൾ,അതിന്റെ ദുർഗന്ധം,മ്രുഗങ്ങൾ ഉണ്ടാക്കുന്ന ശബ്ദങ്ങൾ,ഫാം പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന ശബ്ദങ്ങൾ,വണ്ടികൾ വരുന്നതും പോവുന്നതും,കറവക്കാർ മുതൽ പാൽ വണ്ടികൾ വരെ അസമയങ്ങളിൽ ആവുമല്ലോ ഫാമിലേക്കു വന്നു പോവുക.സ്വാഭാവികമായി അടുത്തുള്ള താമസക്കാർ അലോസോരപ്പെടുവാനുള്ള സാധ്യത ഏറെയാണ്.പലപ്പോഴും ഇത്തരം അലോസരം ആകും വഴക്കുകളും,കേസുകളും ഒക്കെ തുടങ്ങിവയ്ക്കുവാൻ കാരണമാവുക.എന്നാൽ മനുഷ്യവാസം ഇല്ലാത്ത പ്രദേശം ആവട്ടേ എന്നു കരുതിയാൽ അതു പ്രാവർത്തികവുമല്ല.നല്ലനിലയിൽ നടന്നുവരുന്ന ചില ഫാമുകൾ നിയമ വഴികളിലൂടെ പൂട്ടിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടവരുടെ ദയയ്ക്കുവേണ്ടി യാചിക്കുന്ന കർഷകരുടെ ശോചനീയ അവസ്ത കേരളത്തിൽ പലയിടങ്ങളിലും കാണാം.
പഞ്ചായത്ത് പ്രദേശമെങ്കിൽ ഒരു ലൈസൻസ് എടുത്തുവേണം ഫാം നിർമ്മിക്കുവാൻ.1994 ലെ പുതുക്കിയ പഞ്ചായത്ത് രാജ് നിയമത്തിലേ 232 -മത് വകുപ്പുപ്രകാരം ,അഞ്ചിലധികം പശുക്കളേയോ കാളകളേയോ,പോത്തിനേയോ ഒക്കെ വളർത്തണമെങ്കിൽ ഇന്നത്തേ സാഹചര്യത്തിൽ പഞ്ചായത്ത് ലൈസൻസ് എടുത്തേ മതിയാകൂ..മറ്റു വളർത്തു മ്രുഗങ്ങൾക്കും ഇത്തരം നിബന്ധനകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.ആടുകൾ വളർത്തുവാൻ 20 എണ്ണത്തിനുമേൽ പഞ്ചായത്ത് ലൈസൻസ് ആവശ്യമാണ്.5 പന്നികൾ 25 മുയലുകൾ,100 കോഴികൾ എന്നിവയ്ക്കൊക്കെ വളർത്തുവാൻ ഇത്തരം ലൈസൻസ് വേണം.ഗ്രാമപ്പഞ്ചായത്ത് സക്രട്ടറി ആണ് ലൈസൻസ് നൽകുക.കെട്ടീടനിർമ്മാണ നിയമങ്ങൾ അനുസരിച്ചു മാത്രമേ ഡയറിയും പണിയാവൂ..ഇതിനും പഞ്ചായത്ത് മുനിസിപ്പൽ ചട്ടങ്ങൾ നോക്കണം.അടുത്തുള്ള താമസക്കാരുടെ അനുമതിപത്രവും പലപ്പോഴും വേണ്ടിവരും..ഇതു നിയമാനുസ്രുതം ചെയ്യുകയാണ് ദീർഘകാല ഡയറി ബിസിനസ് നടത്തുവാൻ അഭികാമ്യം.മാത്രമല്ല വൈദ്യുതി കണക്ഷൻ ലഭിക്കുവാനും കുടിവെള്ള ലഭ്യത ഉണ്ടാക്കുവാനും സാധാരണ അപേക്ഷ നൽകി നിയമാനുസ്രുതം അവ ലഭ്യമാക്കണം.പലപ്പോഴും കെട്ടിടത്തിനു നമ്പർ ഇട്ടശേഷമേ ഇതൊക്കെ ലഭ്യമാവുകയുമുള്ളു.അടുത്തുള്ള ജനവാസ പ്രദേശത്തു നിന്നുള്ള അകലം വളരെ പ്രധാനപ്പേട്ടതാണ്.അനുമതി പത്രം ലഭികുവാൻ പലപ്പോഴും ഇതും,ജലസ്രോതസ്സുകളിൽ നിന്നുള്ള അകലവും നോക്കാറുണ്ട്.ചാണകവും മൂത്രവും ഒക്കെ ഒഴുകി പരന്ന് കുടിവെള്ള സ്രോതസ്സുകളേ മലിനമാക്കാതിരിക്കുവാൻ ആണ് ഇങ്ങനെ കർശന നിലപാടെടുക്കുന്നത്. ആധുനിക മാർഗ്ഗങ്ങളിലൂടെ മലിനീകരണ നിയന്ത്രണം സാധ്യമാണു താനും.നിയമങ്ങൾ എന്നു കേൾക്കുമ്പോൾ അതു എങ്ങനെ ലംഘിക്കാം എന്നു പലരും ചിന്തിച്ചേക്കാം..അതിനു അല്പം “കൈമടക്ക് “കൊടുത്താലോ എന്നും, എളുപ്പ വഴി തേടാം.കൈക്കൂലി നിയമലംഘനത്തിനുള്ള മാർഗ്ഗമായി പലരും സ്വീകരിക്കാറുമുണ്ട്.കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ നമ്മൾ തന്നെ യാണ് സ്രുഷ്ടിച്ചെടുക്കുന്നത്.ഉദ്യോഗസ്തർ പലപ്പോഴും സ്തലം മാറി പ്പോവുകയും ഫാം നല്ല ഒരു കൈക്കൂലികേന്ദ്രമായി തുടരുകയും ചെയ്യും!.ക്ഷീരനുള്ളോരകിടിൻ ചുവട്ടിലും ചോരതന്നേ കൊതുകിന്നു കൌതുകം എന്നപ്പോലെ വഴിവിട്ട ഫാമുകൾ കൈക്കൂലിക്കുള്ള അകിടായി പണം ചുരത്തും.നിയമമനുസരിച്ച് തന്നേ നിർമ്മാണം നടത്തിയാൽ ഒട്ടേറെ പ്രശ്നങ്ങൾ മാറിപ്പോവും.
സംസ്താന പൊള്യൂഷൻ കണ്ട്രോൾ നിയമങ്ങൾ ആണ് അടുത്തത്.പൊള്യൂഷൻ നിയമങ്ങൾ ഒട്ടേറെയുണ്ട്.എന്നാൽ ചിലതെങ്കിലും കർഷകദ്രോഹകരമായി ചിലപ്പ്പോൾ ഉപയോഗിക്കാം.എങ്കിലും നല്ല ഒരു ബയോഗ്യാസ് പ്ലാന്റും,അതിലേ സ്ലറി ഉപയോഗപ്പെടുത്തി “തുമ്പൂർ മുഴി രീതിയിലുള്ള ചിലവുകുറഞ്ഞ എയ് റോബിക് കമ്പോസ്റ്റിങ്ങ് സംവിധാനവും ഉണ്ടെങ്കിൽ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാം.ബയോഗ്യാസ് പ്ലാന്റിലേ മീതെയ്ൻ വാതകം പലരീതിയിലും ഉപയോഗപ്പെടുത്താം.ഫാമിലേ ചൂടുവെള്ള നിർമ്മിതിക്ക് കത്തിക്കുവാനുള്ള ഇന്ധനമായും,ഒരു ജെനറേറ്റർ വാങ്ങി പരിഷ്കരിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ഫാമിലേ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുകയുമാവാം.അല്പം പോലും ദുർഗന്ധമോ,ശല്യമോ,ജല മലിനീകരണമോ ഉണ്ടാക്കാതെ ഒരു ഫാമിലേ മാലിന്യങ്ങൾ കൈകാര്യം ചെയ്യാം. സംസ്താന പൊള്യൂഷൻ കണ്ട്രോൾ ബോർഡ് ഓഫ്ഫീസ് കണ്ടു പിടിക്കുകയും അവിടെനിന്ന് കഴിയുമെങ്കിൽ വിവരാവകാശനിയമ പ്രകാരം എന്തൊക്കെ രേഖകൾ സൂക്ഷിക്കണമെന്ന് എഴുതി വാങ്ങി അതേ രീതിയിൽ നിയമങ്ങൾ പാലിച്ചാൽ ഭാവിയിൽ നിയമപ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത നന്നേ കുറയും.
5 ഒരു ഫാമിനുള്ള പശുക്കളേ എങ്ങനെ കണ്ടെത്താം?
പശുവാണ് ഒരു ഡയറിഫാമിന്റെ നെടും തൂണ്.നല്ല പശുക്കളേ ലഭിക്കുക എന്നത് ഇന്നു കേരളത്തിൽ ദുഷ്കരമാണുതാനും.പൊതുവേ ഡയറിഫാം നടത്തുന്നവർ തന്നേ ഒരു തലമുറയ്ക്കുള്ള ഉരുക്കളേ ഉരുത്തിരിച്ചെടുക്കുകയാണ്, നമ്മുടെ നാട്ടിൽ. ആദ്യമായി ഏതു ജനുസ്സ് വേണം എന്നതു തന്നേ പ്രധാനം.ജനുസ്സുകളേക്കുറിച്ച് നല്ല ഉൾക്കാഴ്ച്ചയുള്ള വിവര ശേഖരം ലഭ്യമാണ്.നാടൻ ജനുസ്സുകളോട് നാളിതു വരേയുള്ള പുശ്ചവും,അവഗണനയും ഒക്കെ ഇന്ന് മാറിവരുന്നു പക്ഷേ നല്ല നാടൻ ജനുസ്സുകൾ അപ്രത്യക്ഷമായിരിക്കുന്നു.നമുക്കിന്നുള്ള വിദേശജനുസ്സുകൾ ജേർസി,ഹോൾസ്റ്റീൻ ഫ്രീഷ്യൻ,ബ്ര്ൺസ്വിസ്എന്നിവതന്നേ.സർക്കാരിന്റെ\നയരൂപീകരണത്തിലൂടെയാണ് നമ്മുടെ നാടൻ ഇനങ്ങളേ നന്നാക്കിയെടുക്കുവാൻ 1960 കളിൽ വിദേശജനുസ്സുകൾ നാട്ടിലെത്തിയത്.ജനുസ്സ് ഏങ്ങനെ എന്നു നിശ്ചയിക്കുന്നതിനു മുൻപുതന്നേകാലികളുടെ ലഭ്യതയേക്കുറിച്ച് പറയട്ടേ,,പൊതുവിൽ കാലികളേ ഒരു ചന്തയിൽനിന്ന് ആണ് വാങ്ങുന്നതെങ്കിൽ അവയുടെ ലക്ഷണങ്ങളും നിങ്ങളുടെ മനസ്സിലേ കുറേ സങ്കൽ‌പ്പങ്ങളും എത്രയേറെ ഒന്നിക്കുന്നുവോ അപ്പോൾ അതു സ്വീകാര്യമാവും.പലപ്പോഴും കബളിപ്പിക്കപ്പെടലുകൾക്ക് വിധേയമായാൽ തിരികെയെത്തി മടക്കിനൽകൽ അസാധ്യമാകും.പല പ്രോജക്റ്റുകളിലും നിർകർഷിക്കും പ്രകാരം തമിഴ്നാട്ടിലും,കർണ്ണാടകത്തിലും ഒക്കെ കാലി വാങ്ങി ധനം കാലിയാകുന്ന കർഷകർ ഒട്ടേറെ..ഇനത്തേക്കുറിച്ച് അതുമല്ലെങ്കിൽ ശാരീരിക പ്രത്യേകതകളേക്കുറിച്ച് ഒക്കെ നല്ല നോട്ടത്തിൽ ഒരു വിവരം ഒക്കെ ലഭിക്കുമെങ്കിലും,പാലുല്പാദനത്തിലും,പ്രജനനശേഷിയിലും ഒക്കെ കബളിപ്പിക്കപ്പെടാം..പാലുൽ‌പ്പാദനം അതുപോലെ എത്രാമത്തേ പ്രസവം എന്നതൊക്കെ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ തന്നേയാണ്..ഇത്തരത്തിൽ അന്യ നാട്ടിലേ കാലി ച്ചന്തകളേ ആശ്രയിക്കുമ്പോൾ സാധിക്കുമെങ്കിൽ ഒരു മ്രുഗഡോക്ടറുടെ സഹായം ഉണ്ടെങ്കിൽ നന്നായിരിക്കും.ഉരുക്കളുടെ വയസ്സു നിർണ്ണയിച്ച് മറ്റു പ്രജനന തകരാറുകൾ ഒക്കെ പരിശോധിച്ച് പശുക്കളേ വാങ്ങിവരാനാകും..പക്ഷെ ഇതിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്.സർക്കാർ ഫാമുകളിലും, യൂണിവേർസിറ്റിപോലെയുള്ള ഗവേഷണ ഫാമുകളിലും ഒക്കെ പശുക്കളൂടെ സം,പൂർണ്ണ ചരിത്രം ആലേഖനം ചെയ്യുന്ന രീതി നിലവിൽ ഉണ്ട്.കർണാലിലേ നാഷണൽ ഡയറി ഇൻസ്റ്റിറ്റ്യൂട്ട് പോലെയുള്ള സ്താപനങ്ങൾ പലപ്പോഴും നല്ല ഉരുക്കളേ തന്നേ പുറത്തേയ്ക്ക് ലേലം ചെയ്തു നൽകാറൂണ്ട്.അപ്പോൾ പശുക്ക്ക്കളുടെ മുഴുവൽ രേഖകളും ലഭ്യമാവുകയും ചെയ്യും.
രണ്ടാമത്തേ കറവയിലൂള്ള പശുക്കളേ വേണം തിരഞ്ഞെടുക്കാൻ.പശുക്കളുടേ വയസ്സ് നിർണ്ണയിക്കാമെങ്കിൽ ഏതാണ്ട് കറവയുടേ നിലപാട് മനസ്സിലാക്കാനാവും.നമ്മുടെ നാട്ടിലേ മിക്ക സങ്കരയിനം കാലികളും ആദ്യ അഞ്ചു പാൽ ചുരത്തൽ കാലത്താണ് എറ്റവും നല്ല ഉത്പാദനം കാട്ടുക.പ്രസവിച്ച് ഒരു മാസം മുതൽ രണ്ടുമാസം വരേയുള്ള കാലത്ത് പശുക്കളേ തിരഞ്ഞെടുക്കാം,നാട്ടിൻപുറങ്ങളിൽ പലദിവസങ്ങളായി പ്പോയി കറവകണ്ട് പശുക്കളേ വാങ്ങുന്നരീതിയാണുള്ളത്.എത്ര ലിറ്റർ പാലുണ്ട് എന്ന് രാവിലേയും വൈകിട്ടും ഉള്ള കറവയിൽ നിന്ന് മനസ്സിലാക്കാം.പാൽ ഏറേ ചുരത്തിക്കുവാണുള്ള ചെപ്പടി വിദ്യകൾ ഒക്കെ പല പശുക്കച്ചവടക്കാർക്കും അറിയാം.സൌ മ്യതയ്യുള്ള നല്ല ഡയറി ലക്ഷണങ്ങൾ ഉള്ള പശുവിനേ വേണം നോക്കി വാങ്ങാൻ.ശാന്തശീലരായ പശുക്കൾ കൂടുതൽ പാൽ ചുരത്തും.പ്രസവിച്ച് മൂന്നു മാസം വരെ പരമാവധ് പാൽ ചുരത്തൽ കാലം കാണാം.നല്ല കാലാവസ്തനിലനിക്കുമ്പോൾ വേണം പശുക്കളേ വാങ്ങി വണ്ടികളിൽ യാത്രചെയ്യാൻ.ഗവ്യജനുസ്സുകൾ എന്നു പറയുമ്പോൾ തന്നേ ഒരു നല്ല പശുവിന്റെ ചിത്രം നമ്മുടെയൊക്കെ മനസ്സിൽ കടന്നുവരും.ജനുസ്സിനാനുപാതികമായിട്ടൂള്ള ശരീര ലക്ഷണങ്ങൾ ഉണ്ടാവണം.ദൂരെ നിന്നു നോക്കിയാൽ ശരീരം ഒരു ആപ്പ് ആക്രുതിയിൽ ആയാൽ നന്ന്.തലയിണപോലെ യുള്ളതോ ചതുരത്തിലുള്ളതോ ആയ ശരീര ആക്രുതി ഗവ്യജനുസ്സിനുണ്ടാവില്ല.ശരിക്കുപറഞ്ഞാൽ ആകർഷകമായ ഒരു പാൽചുരത്തൽ വ്യക്തിത്വം എന്നു പറയാം.നല്ല പൊരുത്തമുള്ള ശരീരഭാഗങ്ങൾ ഇത്തരം ഒരു ആകർഷകത്വം നൽകും.ഇന്ത്യൻ ജനുസ്സുകൾക്ക് അയഞ്ഞു തൂങ്ങി ക്കിടക്കുന്ന ചർമ്മം ഗവ്യവ്യക്തിത്വം തന്നേ.വലിപ്പമുള്ള വയറ് കൂടുതൽ തീറ്റ കഴിക്കുവാനുള്ള കഴിവല്ലേ?കൂടുതൽ തീറ്റ കൂടുതൽ പാൽ എന്നല്ലേ.അകിടിന്റെ രൂപഘടനയാണ് മറ്റൊരു പ്രധാന കാര്യം.വാലിന്റെ കടമുതൽ പൊക്കിൾ സ്താനം വരേ ഒരു നീണ്ട അകിടാണ് വേണ്ടത്,അകിടിൽ കല്ലിപ്പോ, മുറിവോ, നിറവ്യത്യാസങ്ങളോ ഉണ്ടാവരുത്.അകിടുവീക്കം വന്ന ഉരുക്കളിൽ കല്ലിപ്പ് സാധാരണം.അതുപോലെ നീർക്കെട്ട്,പാലിൽ രക്തത്തിന്റെ അംശം എന്നിവയൊക്കെ ഒഴിവാക്കപ്പെടേണ്ടതുതന്നേ.അകിടിലേ ചർമ്മത്തിൽ രക്തധമനികൾ തെളിഞ്ഞു പടലമായി കാണണം.മുലക്കാമ്പുകൾ ഒരേ തരത്തിൽ നല്ല സ്താന ബോധത്തിൽ നിലയുണ്ടാവണം.പലപ്പോഴും മുലക്കാമ്പുകളുടെ നീളം ജനുസ്സ് അനുസ്സരിച്ച് വ്യത്യാസപ്പെടും.എങ്കിലും നല്ല യോജിപ്പുള്ള മുലക്കാമ്പുകൾ തുല്യ അകലത്തിൽ നാലു കാണ്ഡങ്ങളിൽ ഉണ്ടാവണം.നാലിൽ കൂടുതൽ മുലക്കാമ്പുകൾ നന്നല്ല.വാലുനീണ്ടതും വാലിന്നടിയിൽ മിനുമിനുത്ത രോമങ്ങൾ നിറഞ്ഞ വീതിയുള്ള പ്രതലവും നല്ലലക്ഷണം തന്നേ.നല്ല നട, നല്ല ഉരുക്കൾക്ക് ഉണ്ടാവും.ഇത്തരത്തിൽ ഒട്ടേറേ ശരീര പ്രത്യേകതകൾ ഉള്ള പശുക്കളേ വേണം തിരഞ്ഞെടുക്കാൻ.നാട്ടിൻ പുറങ്ങളിൽ തിരക്കിനടന്ന് ഒട്ടേറെ സൂക്ഷ്മതയോടെ വേണം കറവ മാടുകളേ വാങ്ങുവാൻ,എന്നാൽ ഡയറി ഫാം വൻ തോതിൽ തുടങ്ങുമ്പോൾ ഇവ്വിധത്തിൽ കറവപ്പശുക്കളേ വാങ്ങൽ ബുദ്ധിമുട്ടാകും,,,
6 വൻ കിട ഫാമുകളും പാൽ ജനുസ്സുകളും
ഇന്ന് സർക്കാർതലത്തിൽ വൻ കിട ഡയറിഫാമുകൾ തുടങ്ങുന്നതിനേ പ്രൊത്സാഹിപ്പിച്ചു തുടങ്ങിയിരിക്കുന്നു.ചെറുകിടഫാമുകൾ നിലനിൽ‌പ്പിനായി ബുദ്ധിമുട്ടുന്നുമുണ്ട്.തൊഴിലാളി ലഭ്യതയുടെ പ്രശ്നങ്ങളും,നല്ല ഉരുക്കളുടെ ലഭ്യതക്കുറവും,തീറ്റയുടെ വിലക്കൂടുതലും ലഭ്യതക്കുറവും ഒക്കെ അവരേ അലട്ടുന്നു.വ്യാവസായിക അടിസ്താനത്തിൽ ഉരുക്കളേ തിരഞ്ഞെടുക്കുന്നതിനും ചില മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതുണ്ട്.
കേരളത്തിൽ വ്യാവസായിക അടിസ്താനത്തിൽ തുടങ്ങുവാൻ കുറഞ്ഞത് 20 മുതൽ 25 വരെ കാലികൾ ഉണ്ടാവണം.ഇത് പകുതിവീതം പശുക്കളും എരുമകളും ആണെങ്കിൽ നന്ന്.വികസിപ്പിക്കുമ്പോൾ 50 :50 അനുപാതത്തിലേക്ക് പോകാം.പ്രധാനമായും കമ്പോള നിലപാടുകൾ അനുസരിച്ച് ആണ് എണ്ണം നിജപ്പെടുത്തുക.സാധ്യതാ പഠനങ്ങൾ പ്രയോജനപ്പെടുത്തണം.മലയാളിയുടെ ആരോഗ്യബോധം ഇന്ന് കൊഴുപ്പുകുറഞ്ഞ പാലിലേക്ക് അവരുടെ ഇഷ്ടങ്ങളേ കൂട്ടിക്കൊണ്ടു പോയിരിക്കുന്നു.ഇടത്തരം കുടുംബങ്ങൾ പലപ്പോഴും കൊഴുപ്പുമാറ്റിയ പാലാണ് ഉപയോഗിക്കുക. എന്നാൽ സ്താപനങ്ങൾ,ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഒക്കെ കൊഴുപ്പു കൂടിയ പാൽ വേണ്ടിവരും.അതിന് എരുമപ്പാൽ തന്നേ നന്ന്.എരുമകളുടെ പാലിൽ ഏഴു ശതമാനം (ശരാശരി) കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.പശുക്കളിൽ 3.5 മുതൽ 5 ശതമാനം വരേയാണ് കൊഴുപ്പ്. സൊസൈറ്റികളിൽ പലിലേ കൊഴുപ്പുകൂടി കണക്കിലെടുത്താണ് പാലിന്റെ വില നിശ്ചയിക്കുക.തൻ മൂലം കൊഴുപ്പ് പ്രധാനപ്പെട്ട ഒരു ഘടകം തന്നേ.സങ്കരയിനങ്ങൾ ആണ് നമ്മുടെ കാലവസ്തയിൽ നല്ല സ്തിര ഉതപാദകർ.പ്രധാനമായും ഹോൾസ്റ്റീൻ സങ്കരയിനവും ജേർസി സങ്കരയിനവും ആണ് നമ്മുടെ കർഷകർ വാങ്ങുവാൻ ഇഷ്ടപ്പെടുന്നത്.ജേർസിപശുക്കൾ വളരെ ചെറുതായതിനാൽ അതിന്റേതായ ഗുണങ്ങൾ ഉണ്ട്.മാത്രമല്ല ജേർസിക്ക് 5 ശതമാനം കൊഴുപ്പ് പാലിലുണ്ട്.തന്മൂലം കൊഴുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജേർസി സങ്കരയിനങ്ങളിൽ കുറവാണ്..എന്നാൽ ഹോൾസ്റ്റീൻ സങ്കര വർഗ്ഗം വലുപ്പമേറിയവയും,പാലേറെയുള്ളവയും തന്നേ.എന്നാൽ എച്. എഫ് .പാലിൽ; ശുദ്ധ ജനുസ്സിൽ പോലും 3.5 ശതമാനമേ കൊഴുപ്പുള്ളൂ.ഇത് പലപ്പോഴും കർഷകരേ വെട്ടിലാക്കുന്നു,സങ്കരയിനത്തിന്റെ പാലിൽ 3.5 ശതമാനത്തിൽ കുറവ് കൊഴുപ്പുമായി സൊസൈറ്റികളിൽ പാൽ അളന്നാൽ വിലകുറവേ കിട്ടു..മാത്രമല്ല പാലിൽ മായം ചേർക്കൽ നിയമമനുസരിച്ചും ഇത്തരം പാൽ പ്രശ്നമുണ്ടാക്കാം.ഇതൊക്കെയാണെങ്കിലും ധാരാളം ഹോൾസ്റ്റീൻ സങ്കരയിനങ്ങൾ വ്യാവസായികടിസ്താനത്തിൽ തുടങ്ങുന്ന ഫാമുകളിൽ ഉപയോഗിച്ചു വരുന്നു.നല്ല മെരുക്കമുള്ളവയും,പരിപാലിക്കാൻ പ്രയാസം കുറഞ്ഞവയും ആയ സങ്കര ഇനം പശുക്കളെ അവയുടെ രണ്ടാം കറവയിൽ വേണം വാങ്ങുവാൻ.
ഇനി എരുമകളെ ഉപയോഗപ്പെടുത്തി വൻ ഫാമുകൾ തുടങ്ങുന്നതിനും സാധ്യത നിലനിൽക്കുന്നു.എരുമപ്പാലിൽ ഏഴു ശതമാനം കൊഴുപ്പ് ഉണ്ടെന്നു കണ്ടല്ലോ.പാ ൽ പ്പൊടിയും,മറ്റു പാലുൽ‌പ്പന്നങ്ങളും ഒക്കെ സാധാരണനിർമ്മിക്കുക എരുമപ്പാലിൽ നിന്നു തന്നേ. ഇന്ത്യൻ ജനുസ്സുകൾ ആയ “മുറ“ ജനുസ്സ്, ഗുജറാത്തിൽ നിന്നുള്ള “മെഹ്സാന“ജനുസ്സ് എന്നീ ഇനങ്ങൾ കേരളത്തിനു യോജിച്ചവയാണ്..ഇവ വളരെ വേഗം നമ്മുടെ കാലവസ്തയും പരിസരങ്ങളുമായി ഇണങ്ങുകയും ചെയ്യും.പ്രാദേശികമായി ഉള്ള എരുമകളേ വാങ്ങുന്നത് പലപ്പോഴും പ്രതീക്ഷിച്ച ഉതപാദനം നൽകിയെന്നു വരില്ല.എരുകൾക്ക് ഒട്ടേറെ ഗുണങ്ങൾ ഉണ്ട്.പലപ്പോഴും നാംഅവയ്ക്കുനേരെകണ്ണടയ്ക്കുകയാണ്.കാലന്റെവാഹനമെന്നും,കറുപ്പെന്നും,പോറ്റാൻപ്രയാസകരമെന്നും ഒക്കെ ഒട്ടേറെ തെറ്റിദ്ധാരണകൾ എരുമകൾക്കു ചുറ്റും ഉണ്ട്.എന്നാൽ ഇതു പലതും വ്യാജ പ്രചരണങ്ങൾ തന്നേ. മാത്രമല്ല ആരോഗ്യത്തിനു ഗുണകരമായ “ബീറ്റാകേസിൻ“ ഘടകമാണ് എരുമപ്പാലിൽ അടങ്ങിയിരിക്കുന്നത്..കൂടുതൽ നാരുള്ള തീറ്റകൾ കഴിക്കുന്നതിനാൽ തീറ്റച്ചിലവും,തീറ്റകിട്ടാനുള്ള ബുദ്ധിമുട്ടൂം എരുമപരിപാലനത്തിൽ നന്നേ കുറവാണ്. അത്രയൊന്നും ഗുണകരമല്ലാത്ത തിറ്റ പോലും എരുമകൾ പാലാക്കി മാറ്റും. രണ്ടുമൂന്നു ചില്ലറ പ്രശ്നങ്ങൾ മാത്രമേ എരുമകൾ പരിപാലനത്തിൽ ഉണ്ടാക്കൂ.പ്രായപൂർത്തിയാകാൻ കാലതാമസം എടുക്കും എന്നതും, ചർമ്മത്തിൽ വിയർപ്പു ഗ്രന്ധികൾ കുറവായതിനാൽ തണുപ്പിക്കാനുള്ള സൌകര്യം നൽകണമെന്നതും,മദിലക്ഷണങ്ങൾ തീരെ കുറവേ പുറത്തുകാട്ടൂ എന്നതും എരുമകളൂടെ ദോഷ വശങ്ങൾ എന്നു പറയാം.എന്നാൽ ശാസ്ത്രീയ പരിപാലന മാർഗ്ഗങ്ങൾ അവലംബിച്ചാൽ ഇപ്രശ്നങ്ങൾ അതിവേഗം പരിഹരിക്കാനും ആവും.മുറ എരുമകൾ അവയുടെ വളർച്ചയുടേ 16 മുതൽ 18 മാസത്തിൽ ആദ്യ കിടാവിനേ നൽകും,
ഇന്ത്യൻ ജനുസ്സുകൾക്ക് ,ഇന്ന് പ്രിയമേറിവരുന്നു,വെചൂർ പോലെയുള്ള തനതു നാടൻ ജനുസ്സുകളുടെ പാലിന്റെ ഗുണങ്ങൾ ഗവേഷകർ പുറത്തു വിട്ടുകഴിഞ്ഞു. പാലിലേ ബീറ്റാകേസീനുമായി ബന്ധപ്പെട്ട് നല്ല വാർത്തകൾ ശാസ്ത്രലോകം ഇന്ത്യൻ ജനുസ്സുകൾക്ക് ചാർത്തിക്കൊടുത്തു.തനത് നാടൻ ജനുസ്സിന്റെ പാലിന് ലിറ്ററിനു 75 രൂപയിലധികം ഇന്നു നൽകുന്ന കാര്യം ശുഭോദർക്കമാണ്.ആയുർവേദത്തിൽ ഇന്ത്യൻ ജനുസ്സുകളുടെ പാൽ മാഹാൽമ്യം വിശദമാക്കുന്നുണ്ട്.പരമ്പരാഗത ജനുസ്സുകൾ ഉൾപ്പെടുത്തി വ്യാവസായികാടിസ്താനത്തിൽ ഫാം തുടങ്ങാനും പല സംഘടിത പ്രസ്താനങ്ങളും മുന്നോട്ടുവരുന്നുണ്ട്.രണ്ടു തരത്തിലായാലും പശുക്കളേ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് നാം വിശദമായി കണ്ടത് .ഇനി ഏതൊക്കെ ജനുസ്സുകൾ ആവാം എന്നു കൂടി ശ്രദ്ധിക്കുക നന്ന്.കാരണം ഓരോ ജനുസ്സിനും അതിന്റേതായ ധാരാളം പ്രത്യേകതകൾ ഉണ്ട്.കാലാവസ്താ മാറ്റവും,സാമൂഹിക സാമ്പത്തിക ക്രമങ്ങളീലേ അതിവേഗ മാറ്റവും ഒക്കെ പാലും പാലുൽ‌പ്പന്നത്തിന്റെ കമ്പോള നിലപാടുകളിളും വൻ മാറ്റങ്ങൾ വരുത്തുന്നുണ്ട്.കമ്പോളാധിഷ്ടിത അവലംബ രീതികൾ തന്നേ ഇവിടെയും വിജയത്തിന്റെ വഴി തുറന്നു തരിക.
7 ഗവ്യജനുസ്സിലേ ഇത്തിരിക്കുഞ്ഞൻ “ഗിന്നിസ്സ് വെച്ചൂർ“
പണ്ട് വളരെ പണ്ട്..കേരളത്തിലേ ഓരോ വീടിനും ഓരോ തൊഴുത്ത്, ആഡ്ഡ്യത്വത്തിന്റെ ലക്ഷണമായി കാരണവന്മാർ കരുതിയിരുന്നു..അന്ന് ,തൊഴുത്തുകൾ നിറയേ തലയിളക്കി വാൽ വീശി സ്നിഗ്ധമധുരമായ പൈമ്പാൽ ചുരത്തിഎല്ലാവരുടെയുംസ്നേഹംനുകർന്ന്ഒട്ടേറെ“നന്ദിനി“പ്പശുക്കളും,തുള്ളിക്കളിക്കുന്ന കിടാക്കളും,നാണിച്ചുനിൽക്കുന്ന കിടാരികളും ഒക്കെ വിലസിയിരുന്ന കാലം..ഇന്ന് അതൊക്കെ ഓർമ്മയുടെ പിന്നാം പുറങ്ങളിലേക്ക് നീക്കി മാറ്റപ്പെട്ടിരിക്കുന്നു... അസ്തമിച്ചുപോയ ഒരു പ്രക്രുതിബന്ധത്തിന്റെ നന്മയുടെ ഒക്കെ കാലം അതിനേ പഴഞ്ചൻ എന്നു വിളിക്കാൻ വരട്ടേ....1960 കളിൽ നമ്മുടെ ആർത്തി പാഠത്തിന്റെ അദ്യ സർക്കാർ തീരുമാനമായി എല്ലാ നാടൻ കന്നുകാലികളുടെയും കുലം മുടിക്കാൻ കാളകളുടെ പ്രജനനശേഷി ഇല്ലാതാക്കാൻ “മഹത്തായ “വരിയുടക്കൽ മഹാമഹം ആരംഭിക്കുന്നു..നാടൻ കാളകളുടെ കഴുത്തിലേ മണികിലുക്കം വും ഗ്രാമയാത്രകളും ഇല്ലാതാക്കിയ വിഡ്ഡി ത്തീരുമാനങ്ങളിൽ ഒന്ന്!!!...അന്യം നിന്നു പോയ ഒട്ടേറെ നൽഗുണസമ്പന്നാരായ നാടൻ ഇനങ്ങൾ....അതിൽ ഒന്നാണ് നാമിന്നു “ബയോഡൈവേർസിറ്റി“ എന്നൊക്കെ മേനിപറയുന്ന വെചൂർ പശുക്കൾ...രേഖകൾ പ്രകാരം ഇന്ന് ഇന്ത്യയിലൂള്ള 30 ജനുസ്സുകളിൽ( NBAGR 2012)അവസാന കണ്ണി.... ഭാരതസർക്കാർ (ICAR 2013) കണക്കു പ്രകാരം 26 ഇന്ത്യൻ ജനുസ്സുകളിൽ പ്രധാനി...ഫൂഡ് & അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ വീക്ഷണത്തിൽ നന്മനിറഞ്ഞ കുഞ്ഞൻ ജനുസ്സ്...വിശേഷണം എന്തായാലും വെച്ചൂർ പശുക്കൾ ഇന്ന് മലയാളികൾക്കെല്ലാം വേണ്ടപ്പെട്ട ഒരു ഗവ്യവർഗ്ഗം....എന്താണ് വെച്ചൂർ പശുക്കൾ എന്ന കുള്ളൻ പശുക്കളുടെ പ്രത്യേകതകൾ?....ലോകത്തേറ്റവും ചെറിയ ഗവ്യജനുസ്സ് എന്ന ഗിന്നിസ് ബുക്ക് ഖ്യാതി വെച്ചൂരിനു സ്വന്തം.സ്വാഭാവികമായും ചെറിയ ശരീരത്തിനു കുറച്ചു ഭക്ഷണം മതിയാകുമല്ലോ....പശുവളർത്തലിൽ 70 ശത്മാനത്തിലധികം ചിലവ് തീറ്റച്ചിലവാണെന്നിരിക്കേ തീറ്റച്ചിലവു തീർത്തും കുറവുള്ള ഇനം നന്നല്ലേ?..91 സെന്റീമീറ്റർ ഉയരവും 100 മുതൽ 110 കിലോഗ്രാം ശരീരഭാരവും ഉള്ള ചെറിയ ശരീരത്തിൽ നിന്ന് 1.5 മുതൽ 3 ലിറ്റർ വരേ നറും പാൽ ചുരത്തിയാൽ പോരേ? നമ്മുടെചെറിയ കുടും ബങ്ങളിൽ അരമുതൽ ഒരുലിറ്റർ വരെ പാൽ നിത്യവും ആവശ്യം വരുമ്പോൾ ഇത്രയും പോരേ?1960 കാലഘട്ടം വരെ കേരളത്തിൽ ,പ്രത്യേകിച്ച് കോട്ടയം,ആലപ്പുഴ എറണാകുളം ജില്ലകളിൽ തൊഴുത്തു നിറഞ്ഞു നിന്ന് ചുരത്തിയിരുന്ന ഇനം ആയിരുന്നു വെച്ചൂർ പശുക്കൾ എന്ന ചെറിയ ഇനം.. ലിറ്ററുകണക്കിൽ പാൽചുരത്തുന്ന സങ്കര ഇനങ്ങൾ വർഷം തോറും അകിടുവീക്കം മുതൽ കുളമ്പുരോഗം വരെയുള്ളരോഗ ഭീഷണിയിൽ കർഷ്കന്റെ മനസ്സിലും പണത്തിലും തീകോരിയിടുമ്പോൾ പാവം വെച്ചൂർ പോലെയുള്ള നാടൻ ഇനങ്ങൾ ഇത്തരം രോഗങ്ങളോട് ജന്മനാ പ്രതിരോധശേഷി പ്രകടിപ്പിക്കുന്നു,,,വലിയ വിലകൊടുക്കുന്ന പ്രതിരോധ വാക്സിനുകൾ ഒന്നും നാടൻ വർഗ്ഗത്തിനു ആവശ്യം വരുന്നുമില്ല..ചിലവ് അവിടെയും കുറയുന്നു...വെച്ചൂർ ഇനങ്ങൾ, കണ്ടാൽ എങ്ങനെയുണ്ട്?, എന്നു മറന്ന മലയാളിക്ക് “വെചൂർ കൺസർവേഷൻ ട്രസ്റ്റ്“ തുടങ്ങി വിഞാനവ്യാപനം കൂടി നടത്തുന്ന ചിലർ കേരളത്തിൽ ഉണ്ട് എന്നുള്ളത് സന്തോഷകരം തന്നേ..ഇളം ചുവപ്പ്,കറുപ്പ്,ചാരനിറം ഒക്കെ വെചൂർ പശുക്കളുടെ ശരീരത്തിനുണ്ട്..നേർത്തു ചെറിയ കൊമ്പുകൾ..വശങ്ങളിലേക്ക് നീണ്ടുനിൽക്കുന്ന കുഞ്ഞൻ ചെവികൾ..കൺപീലികൾ നേർത്ത ബ്രൌൺ മുതൽ കറുപ്പു വരെ നിറം,,,അധികം തൂങ്ങിയാടാത്ത കഴുത്തിൻ ഘടന. മുകളിലേക്ക് ഉയർന്ന പൂഞ്ഞ .തീർത്തും ചെറിയ കാലുകൾ ഇത്രയൊക്കെ പോരെ എന്ന് വെച്ചൂർ പ്രേമികൾ...ജൈവവൈവിധ്യത്തിൽ താല്പര്യമെടുത്ത് ഒട്ടേറെപ്പേർ വെച്ചുരിനേ കേരളത്തിൽ സംരക്ഷിക്കുന്നുമുണ്ട്...ഹിന്ദു ദിനപ്പത്രത്തിന്റെ റൂറൽ എഡിറ്ററും അതിപ്രശസ്തമായ “നീറോസ് ഗസ്റ്റ്“ എന്ന ഉള്ളു പൊള്ളിക്കുന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവും ആയ ശ്രീ സായ്നാഥഉം ഒത്ത് അടുത്തിടെ നടത്തിയ ഒരു സന്ദർശനത്തിൽ അദ്ദേഹം വെച്ചുരിന്റെ മഹിമകൾ ദേശീയ ദിനപ്പത്രത്തിൽ തുടർച്ചയായി എഴുതിയിരുന്നു..അതിൽ നാടനുനേരെ നമ്മുടെ അവഞ നമ്മുടെ തന്നേ ദയനീയമായ മാനസിക അവസ്തതുറന്നു കാട്ടുകയാണ് എന്നദ്ദേഹം ശക്തമായി പറഞ്ഞിരുന്നു...വൈദേശികം എല്ലം അതിഗംഭീരം എന്ന വൈകല്യത്തിൽ നിന്ന് മലയാളി രക്ഷനേടുക എളുപ്പമാണോ? മേയാൻ ഇടം ഉണ്ടെങ്കിൽ അതുകൊണ്ട് പരുഷാഹാര ലഭ്യത സാധ്യമാവുന്ന വേറെ ഏതു ജനുസ്സുണ്ട് ഭാരതത്തിൽ,,ഒരു വീടിന്റെ അടുക്കളയിൽ പാഴാക്കുന്ന കഞ്ഞിവെള്ളം മുതൽ അരിക്കാടിവരെ കുടിച്ച് വളരുന്ന ഏത് ഇനം ഉണ്ടാവും?,,തീറ്റച്ചിലവ് നന്നേ കുറവ്....കഴിക്കുന്ന തീറ്റക്ക് ആനുപാതികമായി ചുരത്തുന്ന പാൽ നോക്കിയാൽ അതിലാഭകരം.സങ്കരക്കാർക്ക് പലേറെ ചുരത്താൻ നാം പാടുപെട്ടു നൽകുന്ന മേൽത്തരം വളർത്തുപുല്ലും,ദിനേന പെരുകിക്കൊണ്ടേയിരിക്കുന്ന വിലക്കെടുത്തിയിൽ പെടുന്ന കാലിത്തിറ്റയും ഒക്കെ കണക്കുകൂട്ടിയാൽ ചുരത്തുന്ന പാലിനു നാം കൊടുക്കുന്ന വില അമിതം തന്നേ...വെച്ചൂരിന്റെ പാലിന്റെ സാധ്യത കേരളത്തിലേ ക്ഷീരമേഖലയുടെ വെള്ളിനക്ഷത്രം ആകും തീർച്ച....ഒട്ടേറെ ഗവേഷണങ്ങൾ നാട്ടിലും വിദേശത്തും നടത്തി പ്രസിദ്ധീകരിച്ച ഗവേഷണലേഖനങ്ങൾ അടിസ്താനമാക്കി വെച്ചൂരിന്റെ പാൽ മാഹാൽമ്യം ഒരു ലക്കമായി എഴുതുക തന്നെവേണം ..അടുത്തത് അതാകട്ടേ...
8,
ഒരു ഡയറി ഫാം ഉണ്ടാവുന്നത് ഇങ്ങനെ :
ഫാം നിർമ്മിതിയിൽ വിദേശജനുസ്സുകൾ
നമ്മുടെനാട്ടിൽ ഒരു ഡയറീഫാം ആരംഭിക്കുന്നതിന് ആദ്യ ഉരുക്കൾ വിദേശകാലിജനുസ്സുകൾ എന്നു തന്നേയാകും.കാരണം ഒരു ബിസിനസ്സ് എന്ന നിലയിൽ മുടക്കുന്ന മുതലിന് ലാഭം ഉണ്ടായേ പറ്റൂ.ഏറ്റവും കൂടുതൽ പാലുതരുന്ന ഉരുക്കൾ ആണല്ലോ ഫാമിന്റെ അടിസ്താനം.ഇന്നോളം സങ്കര ഇനങ്ങളിൽ നമുക്ക് നിയമപരമായും ശാസ്ത്രീയമായും ലഭ്യമായത് മൂന്നു ജനുസ്സുകൾ ആയിരുന്നു,ജേർസി,ഹോൾസ്റ്റീൻ ഫ്രീഷ്യൻ,ബ്രൌൺ സ്വിസ്സ് എന്നീ വിദേശ ജനുസ്സുകൾ ആയിരുന്നു സങ്കര ഇന നിർമ്മിതിയിൽ നാം ആശ്രയിച്ച്ത്.ഇതിൽ തന്നേ ബ്രൌൺ സ്വിസ്സ് എന്ന ഇനം സുനന്ദിനി എന്ന നാടൻ ജനുസ്സിന്റെ നിർമ്മിതിക്ക് അടിസ്താനമാവുകയുണ്ടായെങ്കിലും നമ്മുടെ ക്ഷീര കർഷ്കർക്ക് അത് സ്വീകാര്യ് മാവാത്ത ഒരു അവസ്ത ഉടലെടുക്കുകയുണ്ടായി.കേരളത്തിൽ കാലം മാറിയതോടെ ജേർസിക്കും ഹോൾസ്റ്റീൻ ഫ്രീഷ്യനും(ഇവയേ എച് എഫ് എന്നു ചുരുക്കി വിളിക്കുന്നു) ഫാമുകൾക്ക് അനുയോജ്യമെന്ന നിലയിൽ പ്രചാരം കിട്ടുകയും ചെയ്തു.ഇത്തരം വിദേശജനുസ്സിന്റെ സങ്കരക്കുട്ടികൾ നമ്മുടെ കാലാവസ്തയുമായി നന്നായി ഇണങ്ങുകയും നന്നായി ദീർഘകാലം പാൽ ചുരത്തുകയും ചെയ്തു പോന്നു.
ജേർസി എന്ന ജനുസ്സ് നന്നേ ചെറിയ ഗവ്യജനുസ്സാണ്.ജേർസിദ്വീപുകളിൽ ജന്മം കൊണ്ട ഇ ചെറിയ ജനുസ്സ്, പാലിലെ കൊഴുപ്പിന്റെ കാര്യത്തിൽ മുന്നിലാണ്.ഏറ്റം കൊഴുപ്പുള്ള ഒരു ജനുസ്സ് ആയതിനാൽ ഫാമുകൾക്ക് ഏറെ ഇഷ്ടം ഇവരേ .നമ്മുടെ നാട്ടിലും പാലിലെ കൊഴുപ്പിനനുസ്രുതമായിട്ടാണല്ലോ പാൽ വില.മാത്രമല്ല ചെറിയ ശരീരമുള്ള ജനുസ്സായതിനാൽ തീറ്റച്ചിലവു കുറവ് എന്ന് പറയാറുണ്ട്.ഇത് ഒരു താരതമ്മ്യ പറച്ചിൽ ആണ്.പാലുല്പാദനത്തിനനുയോജ്യമായുള്ള നല്ല തീറ്റക്രമം ജേർസി പശുക്കൾക്കും വേണം.ശാസ്ത്രീയ തീറ്റക്രമം തന്നെ അനുവർത്തിക്കണം.ജെർസിക്ക് ധാരാളം ഗുണങ്ങൾ ഉള്ള ജനുസ്സു തന്നേ.ശരീരത്തിന്റെ വലിപ്പകുറവ് അവരുടെ തൊഴുത്തുകളുടെ നിർമ്മിതിയിൽ ലാഭം ഉണ്ടാക്കാം.കുറഞ്ഞ തറയളവ് അത്തരം ഫാമുകളുടെ പ്രത്യെകതയാണ്.വളരെ ശാന്ത സ്വഭാവക്കാരയതിനാൽ കൈകര്യം ചെയ്യുക വളരെ എളുപ്പമാണ്.ശാന്തതയുള്ള ജനുസ്സ് എന്ന പേർ ഇവർക്കുണ്ട്. തന്മൂലം കൈകാര്യം ചെയ്യുവാൻ എളുപ്പമുള്ള ജനുസ്സ് എന്ന് ഖ്യാതിനേടി.ബ്രിട്ടീഷ് ഭരണകാലം മുതൽ ജേർസി ജനുസ്സുകളേ സങ്കര വർഗ്ഗ നിർമ്മിതിക്ക് ഇറക്കുമതി ചെയ്തുപോന്നു.ഇന്നും കേരളത്തിലും തമിഴ് നാട്ടിലും കർണ്ണാടകത്തിലും ഒക്കെ ജേർസി സങ്കരയിനങ്ങൾ ധാരാളമായുണ്ട്.നല്ല സങ്കരയിനം ജെർസി ഒരു നല്ല ഫാം തുടങ്ങാൻ ഉപയോഗിക്കാം.
ജേർസിയുടെ രൂപഭാവങ്ങൾ പ്രത്യേകതകൾ നിറഞ്ഞവയാണ്.തല ചെറുതും നെറ്റിയിലും മുഖത്തും രണ്ടു കുഴികൾ ഉള്ളവയും ആണ്.വലിയ കണ്ണുകൾ വിടർന്ന് ഭംഗിയുള്ളതും അല്പം പുറത്തേക്ക് തള്ളിനിൽക്കുന്നതും ജേർസിയുടെ പ്രത്യേകത തന്നേ.വളഞ്ഞകൊമ്പുകൾ മുകളിലേക്ക് ഉയർന്ന് അകത്തേക്ക് അഗ്രം ചേർന്നും നില്ക്കും.ശരീര വർണ്ണം മൺനിറമാണ്. ചുവന്ന രോമം മഞ്ഞയിൽ കലർന്നും കാണാറുണ്ട്,ചുരുക്കമായി കറുപ്പും.ശരീരഭാരം 300 മുതൽ 400 കിലോഗ്രാം വരെ കാണാറുണ്ട്.സങ്കരയിനങ്ങളിൽ ഇതു കുറവായിരിക്കും.ഒരു ഗവ്യജനുസ്സിനു വേണ്ട എല്ലാ ശരിര ലക്ഷണങ്ങളൂം ജെർസിക്കുണ്ട്.നല്ല അകിടും നീണ്ട വാലും രോമം നിറഞ്ഞ വാൽകുടന്നയും ഒക്കെ.ശരീര പ്രത്യേകതകളിവയേ നല്ല ഗവ്യലക്ഷണങ്ങളാൽ സമ്പന്നമാക്കിയിരിക്കുന്നു.ശുദ്ധ ജനുസ്സുകളേക്കാൾ സങ്കര ജനുസ്സാണ് നമ്മുടെ നാറ്റിനു നന്ന്.ശുദ്ധ ജനുസ്സ് വേനൽച്ചൂടിൽ പ്രശ്നകാരികൾ ആകാം.അതല്ലയെങ്കിൽ ഫാമിന് അകം താപനിലയും ആർദ്രതയും നിയ്ന്ത്രിക്കാനുള്ള സംവിധാനം ഒരുക്കേ ണ്ടിവരാം.ഏതു വ്യവസായത്തിലും മുതൽ മുടക്കു കുടുന്നത് ആശാസ്യമല്ലല്ലോ.ഗവ്യജനുസ്സുകളിലേ ഇത്തിരിക്കുഞ്ഞനാണ് ജേർസി ജനുസ്സ് എന്നതു ലോകം അംഗീകരിച്ചിരിക്കുന്നു.നിലവിലുള്ള ജേർസി ജനുസ്സിലും ചെറിയ “ഡ്വാർഫ്” ജേർസികളും ഇന്ന് പ്രചാരം നേടിയിട്ടുണ്ട്.എന്തായാലും പാലിൽ ഏറ്റവും കൂടുതൽ കൊഴുപ്പുള്ളതിനാൽ പാൽ വില നന്നായി ലഭിക്കും.പാൽ അധിഷ്ഠിത വിഭവങ്ങൾ ഉണ്ടാക്കി കമ്പോളത്തിൽ ഇറങ്ങാനാണ് താല്പര്യ മെങ്കിലും ജേർസി ഉരുക്കൾ ഫാമിൽ ഉണ്ടാവുക നന്ന്...
വലിപ്പമേറിയ ജനുസ്സുകൾ വേണ്ടവർ ആദ്യം കൈ വയ്ക്കുക ഹോൾസ്റ്റീൻ ഫ്രീഷിൻ എന്ന ഹോളണ്ടിന്റെ ജനുസ്സ് ആണ്.ലോകമെമ്പാടും വ്യവസായിക ഡയറിഫാമിനു തയാറാകുമ്പോൾ ഉപയോഗിക്കുന്ന ജനുസ്സ് ആണ്.ഏറെ വലിപ്പമുള്ള എച്.എഫ്.എന്ന ജനുസ്സ് പക്ഷേ പാലിൽ ശരാശരി 3.5 ശതമാനം കൊഴുപ്പു മാത്രമേ നൽകുകയുള്ളു.കേരളം പോലെ യുള്ളിടങ്ങളിൽ കൊഴുപ്പധിഷ്ഠിത വില ആണ് ഉള്ളതെന്നതിനാൽ പാലിനു വിലലഭിക്കുവാൻ പ്രശ്നങ്ങൾ നേരിടാം.സങ്കരയിനങ്ങളേ വളർത്തുന്നവർ എല്ലാം ഏതെങ്കിലും ഒരവസരത്തിൽ പാലിൽ കൊഴുപ്പുകുറയുന്നതിനാൽ വിഷമിച്ചിട്ടുണ്ടാവുമല്ലോ.പലകാരണങ്ങളാൽ കൊഴുപ്പുകുറയാമെന്നിരിക്കിലും ജന്മ പ്രത്യേകതയിൽ അതുണ്ടാവുന്നത് ഇ ജനുസ്സിൽ ആണ്.ദ്രവക്ഷീര കമ്പോളം ലാക്കാക്കി പ്രവർത്തിക്കുന്ന ഫാമുകളിൽ കൂടുതൽ പാലുമായി ഹോൾസ്റ്റീൻ ഫ്രീഷിൻ ഉണ്ടാവും.
വെളുപ്പിൽ വലിയ കറുപ്പ് അടയാളങ്ങൾ ഉള്ള ശരീരം മാത്രം മതി ഹോൾസ്റ്റീൻ ഫ്രീഷിൻ ജനുസ്സിനേ തിരിച്ചറിയാൻ.ജനന ശരീര ഭാരം 40 കിലോഗ്രാം വരേ എത്താമെന്നും,പൂർണ്ണവളർച്ചയിൽ 550 മുതൽ 600 കിലോഗ്രാമ്ം വരേ ഉണ്ടാവുമെന്നും ശുദ്ധ ജനുസ്സ് രേഖകൾ പറയുന്നു.ധാരാളം പാൽ ചുരത്തുന്ന ഹോൾസ്റ്റീൻ ഫ്രീഷിൻ ജനുസ്സിന് ശരീരവലിപ്പവും തൂക്കവും അനുസരിച്ചുള്ള ശാസ്ത്രീയ തീറ്റക്രമങ്ങളും അനുവർത്തിക്കേണ്ടതുണ്ട്.നമ്മുടെ നാട്ടിൽ ഏറെ പാൽചുരത്തുന്ന സങ്കര ജനുസ്സുകൾ പലപ്പോഴും അകിടുവീക്കത്തിനു വിധേയമാകാറുണ്ട്.സങ്കരയിനം ഹോൾസ്റ്റീൻ ഫ്രീഷിനുകൾക്ക് അകിടുവീക്കം കൂടുതൽ ആണെന്ന് ഫാം ഉടമകൾ പറയാറുണ്ട്.പരിപാലനച്ചിലവു കൂടിയ ജനുസ്സ് ആണ് ഹോൾസ്റ്റീൻ ഫ്രീഷിൻ.പല പടിഞ്ഞാറൻ രാജ്യങ്ങളിലും വിശാലമായ മേച്ചിലിടങ്ങളിൽ നടന്നു മേയുന്ന പശുക്കൾ ഇ വമ്പൻ ജനുസ്സു തന്നേ.
ആദ്യകാലങ്ങളിൽ കേറലത്തിൽ ശ്രദ്ധേയമായ ഒരു ജനുസ്സ് ആയിരുന്നു ബ്രൌൺ സ്വിസ്സ് എന്ന സ്വിസ്സ്സർലാൻഡ് ജനുസ്സ്.മലയോരങ്ങളിലേ ഇഷ്ടജനുസ്സ് എന്നഖ്യാതിയിൽ അവ നിലനിന്നിരുന്നു.ഇറച്ചിക്കും പാലിനും ഉതകുന്ന ജനുസ്സ് എന്ന ധാരണയിൽ അവയ്ക്ക് നല്ല സ്വീകരണവും ആയിരുന്നു.വലിയ ശരീരവും,രോമാവ്രുതമായ ചർമ്മവും,തടിച്ച മേനിയും ഒക്കെ ക്ഷീരകർഷകർക്ക് പ്രിയമുള്ളതായിരുന്നു.എങ്കിലും മേച്ചിലിടങ്ങളുടെ ലഭ്യതക്കുറവും,മറ്റു പരിപാലന പ്രശ്നങ്ങളും,മറ്റു ഗവ്യജനുസ്സുകളുമായി പാൽചുരത്താനുള്ള കഴിവു മാറ്റുരക്കുമ്പോളും ഒക്കെ നമ്മുടെ കാലാവസ്തയിൽ സ്വിസ്സ് ബ്രൌണുകൾ പിന്നിലായിപ്പൊയി എന്നു വേണം കരുതാൻ.എന്തായാലും പല സർക്കാർ പ്രജനന പദ്ധതികളിൽ നിന്നൊക്കെ സ്വിസ്സ് ബ്രൌണിന്റെ പടിയിറങ്ങൽ കാണേണ്ടിവന്നു.എങ്കിലും നല്ല ഗവ്യജനുസ്സ് എന്ന നിലയിൽ ഇ ജനുസ്സ് ലോകപ്രശസ്തരാണ്...
10 ഡയറി ഫാമിനനുയോജ്യമായ മഹിഷ ജനുസ്സുകൾ:
എരുമകൾ എന്നും ഡയറി സംരഭകരുടെ പ്രിയ മ്രുഗം ആണ്. ഏറ്റവും നല്ല ഉദാഹരണം അമുൽ എന്ന വിശ്വപ്രസിദ്ധ നാമവും ഡോ.വീ.കുര്യൻ എന്ന ഇന്ത്യയുടെ പാൽക്കാരനുമാണ്!.ഗുജറാത്തിൽ തുടങ്ങിയ അമുൽ ക്ഷീരവിപ്ലവത്തിലേ പ്രധാന ഉരുക്കൾ നല്ല ഇന്ത്യൻ എരുകൾ തന്നേയായിരുന്നു.കേരളത്തിലും മറ്റ് തെക്കൻ സംസ്താനങ്ങളിലും അത്ര വിപുലമായിട്ടല്ലെങ്കിലും ധാരാളം എരുമളേ പാൽ ആവശ്യത്തിനും,പണിയെടുപ്പിക്കുന്നതിനുള്ള പോത്തുകളേ ലഭ്യമാക്കുന്നതിനും ഉപയോഗപ്പെടുത്തിയിരുന്നു.കുട്ടനാടു പോലെയുള്ള വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ധാരാളം നാടൻ എരുമകൾ ഒരു കാലത്ത് കണ്ടിരുന്നു.പശുക്കളേ അപേക്ഷിച്ച് പാലിൽ കൊഴുപ്പിന്റെ അംശം 7 ശതമാനം വരെ എരുമപ്പാലിൽ കണ്ടു വരുന്നു.കൊഴുപ്പേറെയുള്ള പാലായതിനാൽ വിലകൂടുതൽ ലഭിക്കും.മാത്രമല്ല പാൽ അധിഷ്ഠിത ഉത്പന്നങ്ങൾ കൊഴൂപ്പേറിയ എരുമപ്പാലിൽ നിന്നു തന്നേ ഉണ്ടാക്കുകയാണ് ലാഭകരവും.മേന്മയേറിയ യൂറോപ്പിയൻ കാലിജനുസ്സുകളുമായി താരതമ്മ്യപ്പെടുത്തിയാൽ എരുമകൾക്ക് ഒട്ടേറെ നന്മകൾ ഉണ്ടെന്നുകാണാം.ലോകത്തിന്നുള്ള മഹിഷജനുസ്സുകളിൽ ഇറ്റലിയിൽ നിന്നും,ഇൻഡോനേഷ്യയിൽ നിന്നും,ഇന്ത്യയിൽ നിന്നുമൊക്കെയുള്ളവ തന്നേ ഇന്നും വിശ്വപ്രസിദ്ധർ..കറുത്തമേനിയഴക് പലപ്പോഴും എല്ലാ ജനുസ്സുകൾക്കും കണ്ടുവരുന്നു.കറുപ്പിനോട് സാംസ്കാരിക സൌന്ദര്യ സങ്കൽ‌പ്പങ്ങൾ പലപ്പോഴും പുറം തിരിഞ്ഞു നിൽക്കുന്നത് എല്ലാമേഖലയിലും കാണാം.അതു എരുമളേ സംബന്ധിച്ചും ശരിയെന്നു കാണാം.ബോധപൂർവം വെളുപ്പിനഴക് എന്ന് സങ്കൽ‌പ്പം ബോധമണ്ഡലത്തിൽ കോറിയിട്ട മേലാള സംസ്കാരം കറുപ്പിനേ വെറുപ്പിന്റെ മേഖലയിൽ നിർത്തിയപ്പോൾ സ്വാഭാവികമായും കറുത്ത മ്രുഗങ്ങളും അവഞയുടെ തലങ്ങളിൽ തളയക്കപ്പെട്ടു എന്നു വേണം കരുതാൻ.വേദങ്ങളിൽ പോലും കാലന്റെ വാഹനമായി ഭീകരരൂപം കെട്ടിയാടിച്ചു നമ്മൾ..ആ സാംസ്കാരിക അയിത്തത്തിൽ നിന്നും പാവം എരുമകൾ ഇന്നും രക്ഷപ്പെട്ടിട്ടില്ല!.എന്നാൽ എണ്ണക്കറുപ്പിന്റെ വശ്യസൌന്ദര്യമുള്ള എരുമകൾക്ക് കറുപ്പുനിറം കാലാവസ്താ വ്യതിയാനങ്ങളിൽ നിലനിൽ‌പ്പിന്റെ സുഖ തലങ്ങൾ തന്നേ നൽകുന്നു എന്നറിയുക!...ഹരിയാന പഞാബ് പാക്കിസ്താൻ മേഖലകളിൽ ഒക്കെ എരുമകൾ ഐശ്വര്യ പൂർവമായ ഒരു ക്ഷീരജീവനത്തിന്റെ അടരുകൾ വിടർത്തുന്ന പ്രിയജീവികൾ തന്നെയായി നിലനിൽക്കുന്നു.സ്ത്രീകളും കുട്ടികളും ഒക്കെ നോക്കി പോറ്റുന്ന ശാന്തശീലരായ ഉരുക്കൾ ആയി വടക്കേ ഇന്ത്യയിൽ ഇന്നും എരുമകൾ ധാരാളം.ഇന്ത്യൻ ജനുസ്സുകൾ പാൽചുരത്താൻ വിരുതേറെയുള്ളവതന്നേ.ദൌർഭാഗ്യവശാൽ നമ്മുടെ നാട് മിക്കപ്പോഴും തനതു മ്രുഗങ്ങളുടെ ഗുണങ്ങൾ തിരിച്ചറിയാൻ വൈകുന്നവർ തന്നേ..നമ്മുടെ ദുശ്ശീലങ്ങളിലെ ഒരു അടരാണിത്!..ഭാരതത്തിലേ മഹിഷ ജനുസ്സുകൾ ലോകത്തിന്നുള്ളതിൽ ഏറെ മെച്ചപ്പെട്ട പാൽ മ്രുഗങ്ങൾ എന്നത് നാം തിരിച്ചറിഞ്ഞേ മതിയാവൂ..
എന്താണ് എരുമകളുടെ നന്മകൾ എന്നോ? ഗുണമേന്മയുള്ള പാൽ തന്നേ ആദ്യത്തേ നന്മ.കൂടുതൽ കൊഴുപ്പും,മറ്റു ഗുണങ്ങളും നിറഞ്ഞ എരുമപ്പാൽ ചായക്കും മറ്റ് പാൽ അധിഷ്ഠിത ഭക്ഷണവസ്തു നിർമ്മിതിക്കും ഏറെ പ്രിയം..എരുമകൾ പശുക്കളെപ്പോലെ ഭക്ഷണക്കാര്യത്തിൽ നിർബ്ബന്ധമുള്ളവരേയല്ല.എല്ലാത്തരം പുല്ലുകളും,കളകളും,ജലസസ്യങ്ങളും ഒക്കെ വയർ നിറയേകഴിക്കുന്നവരാണ് എരുമകൾ..ഇതുകൊണ്ടാണ്ട് പല തിരക്കുള്ള നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ ഒക്കെ എരുമത്തൊഴുത്തുകൾ കാണുന്നത്..വീട്ടിലേ കാളിവെള്ളവും,കഞ്ഞിവെള്ളവും,അൽ‌പ്പം പിണ്ണാക്കും,പച്ചക്കറി അവശിഷ്ടങ്ങളും,എന്തിന് നഗര മാലിന്യങ്ങളിലേ ഭക്ഷ്യയോഗ്യമായ ഭാഗം വരേ തിന്ന് ധാരാളം പാൽ ചുരത്തുന്ന എരുമകളും,ചായക്കടകൾക്ക് മുന്നിൽ വെളുപ്പാൻ കാലത്ത് തെളിച്ച് നിർത്തി പാൽകറന്നുകൊടുത്തിരുന്ന നഗരപ്പാൽക്കച്ചവടക്കാരനും ഒക്കെ നമുക്ക് പരിചിതരായിരുന്നു.ഗുണം കുറഞ്ഞ ഭക്ഷണ വസ്തുക്കൾ പോലും ആഹരിച്ച് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ തീണ്ടാതെ എരുമകൾ സസുഖം ജീവിച്ചു പോന്നു.വയലേലകളിലും,കായലോരത്തും,പുഴയരികിലും ഒക്കെ നന്നായി മേഞ്ഞു ജീവിക്കുവാൻ ഇവർക്ക് വിരുതേറും..പറയത്തക്ക രോഗ പീഠകൾ ഒന്നും എരുമകളേ ബാധിക്കാറുമില്ല,പശുക്കളുമായി താരതമ്യം ചെയ്താൽ..അത്തരത്തിൽ നോക്കിയാൽ 70 ശതമാനത്തിലധികം തീറ്റച്ചിലവു വരുന്ന നമ്മുടെ ഗവ്യ പരിപാലന മേഖലയ്ക്ക് തികച്ചും യോജിച്ച ഉരുക്കൾ എരുമകൾ എന്ന് പറയേണ്ടിവരും.എന്നാൽ ഏതു നന്മയ്ക്കും ഒരു മറുവശം ഉണ്ടാകുമല്ലോ...എരുമകൾ അത്ര വികാര ജീവികൾ അല്ല എന്ന് പൊതുവേ പറയാറുണ്ട്..ഇത് മുഴുവൻ ശരിയുമല്ല. പിറവികൊടുക്കുന്ന കിടാക്കളേ പരിചരിക്കുന്ന കാര്യത്തിൽ എരുമകൾ പിന്നിലാണ്.മാത്രു സ്നേഹം കുറവ് എന്ന് ..തന്മൂലം കിടാക്കളുടെ മരണം കൂടുതൽ ആണെന്ന് പലർക്കും പരാതിയുണ്ട്.എന്നാൽ ഇതിന് മറ്റൊരു വശമുണ്ട്,എരുമയുടെ കിടാക്കൾ അതിവേഗം അധികം പാൽ അകിടിൽ നിന്ന് ഊറ്റിക്കുടിക്കാൻ മിടുക്കരാണ്.സ്വാഭാവികമായും കർഷകർ കുട്ടിയേ കുടിപ്പിക്കാൻ വിമുഖരാകും,അതിനാൽ പോഷകദാരിദ്രവും,ആഹാരക്കുറവും കിടാക്കളുടെ മരണത്തിനു കാരണമെന്ന് ഒരു നിഗമനവും ഉണ്ട്.പലപ്പോഴും എരുകളേ ചുരത്തിക്കുവാൻ വൈക്കോൽ നിറച്ച ഒരു കിടാവു ബൊമ്മ പലരും ഉപയോഗിക്കുന്നുമുണ്ട്.എന്നാൽ വ്യാവസായിക അടിസ്താനത്തിൽ വളർത്തും മ്പോൾ ജനനസമയത്തു തന്നേ കിടാക്കളേ തള്ളയിൽ നിന്ന് അകറ്റുന്ന രീതി അവലംഭിക്കുന്നതിനാൽ ഇതൊരു പ്രശ്ന മാകുന്നില്ല.വ്രുത്തികുറഞ്ഞ ഗവ്യ മ്രുഗം എന്നൊരു ധാരണയും നിലവിൽ ഉണ്ട്.സ്വേദഗ്രന്ധികൾ നന്നേ കുറവുള്ള ചർമ്മമായതിനാലും,രോമാവ്രുതമല്ലാത്ത ശരീരമായതിനാലും നന്നേ ചൂടു കൂടിയ കാലാവസ്തയിൽ മഹിഷങ്ങൾ വെള്ളത്തിൽ ഇറങ്ങിക്കിടക്കുകയോ,ചേറിലോ ചെളിയിലോ ഒക്കെ പൂണ്ടു കിടക്കുകയോ ഒക്കെ ചെയ്യാറൂണ്ട്.ഇത് അവരുടേ ശരീര താപ നില സുഖകരമാക്കാനുള്ള പ്രക്രുതിനൽകിയ വിദ്യയാണ്.ചേറിൽ നടക്കുവാനുള്ള കുളമ്പിന്റെ ഘടനയും ജല സ്നേഹവും നിലനിൽ‌പ്പിന്റെ ഒരു ഭാഗ മാണിവർക്ക്.വലിയ വ്യവസായിക ഫാമുകളിൽ സ്പ്രിങ്ക്ലറ് ഉപയോഗിച്ച് ശരീരം തണുപ്പിച്ചു കൊടുക്കുകയാണ് ചെയ്യുക. നനഞ്ഞ ചാക്ക് വലിയ ചൂടു കാലങ്ങളിൽ എരുമയുടെ മീതേ ആവരണം പോലെ ഇടുന്ന കർഷകരും ഉണ്ട്.ശരീര താപനില നിയന്ത്രിക്കുവാനുള്ള ശാസ്ത്രീയ രീതികൾ ഇന്ന് ലഭ്യമായതിനാൽ തികച്ചും വ്രുത്തിയുള്ള ആവാസസ്താനം എരുമകൾക്ക് നൽകുവാനാകും.
മറ്റൊരു കാര്യം എരുമകൾ മദിലക്ഷണങ്ങൾ പശുക്കളേപ്പോലെ തീക്ഷ്ണമായി പ്രകടിപ്പിക്കുന്നവരല്ല എന്നതാണ്.ഒരു വ്യവസായിക ഫാം സംരഭത്തിൽ ഇത് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാക്കാം.പ്രധാനമായും വേനൽ ക്കാലങ്ങളിൽ ആണിതു സംഭവിക്കുക.നല്ല നിരീക്ഷണവും സ്വഭാവ മാറ്റങ്ങളും ഒക്കെ കണ്ടാൽ മദി എന്ന് തീർച്ചയാക്കാം.പല ശാസ്ത്രീയ രീതികളും ഇന്ന് മദി കന്റു പിടിക്കാനും,മദി ചക്ര പരിപാലന മരുന്നുകളും ഒക്കെ ഒരു വിദഗ്ദന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കിയാൽ പരിഹരിക്കാവുന്ന കാര്യമാണിത്.മദി കണ്ടാൽ ക്രുത്യ സമയത്തു തന്നേ ഇണചേർക്കുക.എരുകളിലും ക്രുത്രിമ ബീജധാനം നന്ന്.വേനൽ പരിചരണത്തിൽ അല്പം കൂടുതൽ ശ്രദ്ധ വേണമെന്നത് എരുമകൾക്കുള്ള പോരായ്മതന്നേ...
ഇന്ത്യൻ ജനുസ്സുകളിൽ ഏറെ പ്രീതി മുറാ ജനുസ്സ് ,സൂർത്തിജനുസ്സ്,മേഹ്സാന ജനുസ്സ്,എന്നിവയ്ക്കാണ്.മുറാ എരുമകൾ ഭാരതത്തിൽ മിക്ക പ്രദേശങ്ങളിലും നന്നായി വളരുകയും നന്നായി പാൽ ചുരത്തുകയും ചെയ്യും,തല ചെറുതും ചുരുണ്ടു കുറുകിയ കൊമ്പുകളുമാണിവയ്ക്ക്.സൂർത്തി മേഹ്സാന ജനുസ്സുകൾ ഗുജറാത്തിന്റെ മഹിഷ ശേഖരത്തിലേ പ്രധാനികൾ ആണ്.ജാഫറാബാദി,നീലി രവി എന്നിങ്ങനെ പ്രാദേശിക പ്രസിദ്ധിയുള്ള ജനുസ്സുകളുമുണ്ട്.ജനുസ്സുകളേ എങ്ങനെ തിരിച്ചറിയാം എന്നതും നല്ല ക്ഷീര ഉരുക്കളേ കണ്ടറിയുക എന്നതും എരുമകളേ ഫാമിലേക്ക് തിരഞ്ഞെടുക്കുവാൻ ആവശ്യമാണ്.പശുക്കളെയും എരുമകളേയും കലർത്തി ഉരുക്കളേ നിറച്ച ഫാമുകൾ ധാരാളമുണ്ട്.നമ്മുടെ കാലാവസ്തയിൽ എരുമകളും നല്ല ഗവ്യ മ്രുഗങ്ങൾ തന്നേ...
.11 ഫാമിലേക്കുള്ള യാത്ര..
നാം ഇതുവരെ ഫാം തുടങ്ങുന്നതിനുള്ള വിവിധ നല്ല ജനുസ്സുകളേക്കുറിച്ചും അവയുടെ ഗുണമേന്മ്മയേക്കുറിച്ചും ഒക്കെ അറിഞ്ഞു കഴിഞ്ഞു.പല പ്രദേശങ്ങളിൽ നിന്നും നല്ല ഗവ്യഗുണമുള്ള പശുക്കളേ തിരഞ്ഞെടുത്തുകഴിഞ്ഞാൽ അവയേ ഫാമിലെത്തിക്കുക എന്ന പ്രയാസകരമായ ബാദ്ധ്യതകൂടി ഉണ്ട്.എങ്ങനെ പശുക്കളേ ഫാമിൽ എത്തിക്കാം?അടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് തീർച്ചയായും കാൽനടയായി ഉരുക്കളേ കൊണ്ടുവരുന്നതു പോലെയല്ല ഒരു ഫാമിനാവശ്യമുള്ള പശുക്കളേയോ എരുമകളേയോ ഒന്നിച്ചു കൊണ്ടുവരുന്നത്.പ്രധാനമായും രണ്ടാം കറവയിൽ തുടക്കമിടുന്ന വേളയിൽ കിടാവിനേയും കൂട്ടി വേണമല്ലോ യാത്രനടത്തുവാൻ.ചെറിയദൂരം ഒക്കെ ചെറിയവണ്ടികളിൽ കൊണ്ടുവരുന്നതുപോലെയുമല്ല ഉരുക്കളേ യാത്രചെയ്യിക്കുക.നമ്മുടെ നാട്ടിൽ നിലവിലുള്ള നിയമങ്ങൾ നാം അനുസരിക്കുകതന്നേ വേണം.ഫാമിലേക്കുള്ള ട്രക്ക് അല്ലെങ്കിൽ ലോറി, യാത്രയിൽ ഒക്കെ ധാരാളം നിയമങ്ങൾ നോക്കുകതന്നേ വേണം.ഇതറിയാതെ ഇറങ്ങിത്തിരിച്ചാൽ വഴിൽ നിയമപാലകരും മറ്റും ഇടപെട്ടെന്നിരിക്കും.കർഷകൻ ആണ് തന്മൂലം ദ്രോഹിക്കല്ലേ എന്നൊന്നും പറയുകയല്ല വേണ്ടത്.
പാൽ ചുരത്തുന്ന ഉരുക്കളേ വണ്ടിയാത്രയിൽ ശ്രദ്ധിച്ചില്ല എങ്കിൽ പാൽ ഉത്പാദനത്തേ അതു ബാധിക്കുകയും ചെയ്യും.അറവു മാടുകളേ കൊണ്ടു പോകുന്നതു പോലെ അശ്രദ്ധയോടെ കറവമാടുകളേ ആരും കൊണ്ടു പോകാറില്ല.മാട്ടിൻ കൂട്ടവുമായുള്ള യാത്രയിൽ ആദ്യം ശ്രദ്ധിക്കേണ്ടതു 1960ലേ എസ്.പീ.സീ.യേ ആക്റ്റ് ആണ്...നിയമപരമായി ക്രൂരതയില്ലാതെ എങ്ങെനെ മ്രുഗങ്ങളെ വണ്ടികളിൽ കൊണ്ടു പോകാം എന്ന് ഇ നിയമം പറയുന്നു.കേന്ദ്ര സർക്കാരിന്റെ ആനിമൽ വെൽഫെയർ ബോർഡ് ആണ് ഇക്കാര്യങ്ങളിൽ നിർദ്ദേശങ്ങൾ നൽകുന്നതും,നടപ്പിലാകുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതും.സംസ്താനത്തിന്നകത്തും നിയമങ്ങൾ പാലിച്ചു തന്നേ വേണം പശുക്കളേ വാഹനത്തിൽ കൊണ്ടുപോകാൻ.സംതാനത്തിന്നു പുറത്തുനിന്നു വരുന്ന ഉരുക്കൾക്ക് കൂടുതലായി ചില രേഖകളും,ചെക്പോസ്റ്റുകളിലേ പരിശോധനയും ഒക്കെ വേണ്ടിവരും.
പലപ്പോഴും ഫാമുടമകൾ ചോദിക്കുന്ന ഒരു ചോദ്യം എത്ര ഉരുക്കളേ ഒരു വണ്ടിയിൽ കയറ്റാം എന്നാകും.വണ്ടികൾ പലവിധമുണ്ടല്ലോ..പെട്ടി ഓട്ടോറിക്ഷമുതൽ നാഷണൽ പെർമിറ്റ് ട്രക്കുകൾ വരേ. തന്മൂലം എത്ര ഏണ്ണം എന്നു പറയുന്നതിനേക്കാൾ ഉരുക്കൾ സുഖകരമായി ഇൽക്കുന്നതിന് എത്ര സ്തലം വേണം എന്നു പറയുകയാകും നന്ന്.എളുപ്പ വഴി നാം വാങ്ങുന്ന ഡയറി ഉരുക്കളുടെ ഏകദേശ ശരീര ഭാരത്തേ അനുസരിച്ചുള്ള വാഹന സ്തലം നൽകുക എന്നതു തന്നേ.നിൽക്കാൻ വേണ്ട സ്തലം തന്നേ ഒരു സ്ക്വയർ മീറ്റർ മുതൽ രണ്ടു സ്ക്വയർ മീറ്റർ വരെയാകാം.200 കിലോഗ്രാം ശരീരഭാരം ഉള്ള പശുക്കൾക്ക് ഒരു സ്ക്വയർ മീറ്ററ് നിക്കാനുള്ള ഇടം നൽകണം.200 മുതൽ 300 കിലോഗ്രാം ഉള്ളവയ്ക്ക് ഒന്നേകാൽ സ്ക്വയർ മീറ്ററും,300 മുതൽ 400 കിലോഗ്രാം ശരീരഭാരമുള്ള വയ്ക്ക് ഒന്നര സ്ക്വയർ മീറ്ററും, 400 നു മേൽ ശരീരഭാരാമുള്ളവയ്ക്ക് രണ്ട് സ്ക്വയർ മീറ്ററും ഉണ്ടാവണം.
വാഹനങ്ങളുടെ ഉള്ളകം നീളം വീതി ആളന്നാലും തറവിസ്തീർണ്ണം കണക്കാക്കി എത്ര പശുക്കളേ കയറ്റാം എന്നു തീരുമാനിക്കാം.6.9 നീളവും 2.4 വീതിയും ഉള്ള ഉള്ളകം ഉള്ള ട്രക്കുകളിൽ 16.56 സ്ക്വയർമീറ്റർ തറയളവുള്ളതിനാൽ 200 കിലോഗ്രാം ഭാരമുള്ള 16 ഓളം പശുക്കളേ കയറ്റാം.200 മുതൽ 300 കിലോഗ്രാം ശരീരഭാരമുള്ളവയെങ്കിൽ 14 എണ്ണവും,300 മുതൽ 400 വരെയാണു ഭാരമെങ്കിൽ 12 എണ്ണവും 400 മേൽ ശരീര ഭാരമുള്ളവ 8 എണ്ണവും വലിയ വണ്ടികളിൽ ആവാം.എന്നാൽ 5.6 നീളവും 2.3 വീതിയും ഉള്ള വാഹന ഉള്ളിൽ 12.88 സ്ക്വയർ മീറ്റർ തറയളവിൽ മേൽ പ്പറഞ്ഞ ശരീര ഭാര അനുപാതത്തിൽ 12,10,8,6 എന്നിങ്ങനെ കയറ്റാം.4.16 നീളവും 1.9 വീതിയുമുള്ള വാഹനത്തിൽ 7.9 സ്ക്വയർ മീറ്റർ ഉള്ളളവും 8,6,6,4 ക്രമത്തിൽ ശരീരഭാരത്തിനനുസരിച്ച് ഉരുക്കളേ നിറയ്ക്കാം.2.9 നീളം,1.89 വീതിയുള്ള വാഹനങ്ങളിൽ 5.5 സ്ക്വയർ മിറ്റർ കിട്ടുകയും 200 കിളോഗ്രം ശരീരഭാരമുള്ള 5 പശുക്കൾ നിക്കുമ്പോൾ,300 കിലോഗ്രാം ഉള്ള 4 എണ്ണവും 400 കിലോഗ്രാം ശരീരഭാരമുള്ള 4 എണ്ണവും,വമ്പൻ ശരീരമുള്ള 400 മേൽ ഭാരമുള്ള രണ്ടെണ്ണവും കയറ്റാം.ഇത് ഒരു പലവിധ വാഹനങ്ങൾ ഉള്ളതിനാൽ കണക്കുകൂട്ടാൻ എളുപ്പവഴിക്കു പറഞ്ഞു എന്നേയുള്ളു.
വണ്ടികളുടെ തറ തടിയാണ് നന്ന്..നനവും ചെളിയും ഒക്കെ മാറ്റി അണുനാശിനികൾ തളിച്ച് ശുദ്ധിയാക്കി വേണം ഫാമിനുള്ള പശുക്കളേ കയറ്റുവാൻ.മഴയും വെയിലും കൊള്ളതെ സംരക്ഷിക്കുന്ന ഉള്ളകം വേണം.മുളകളോ റ്റ്യൂബുകളോ ഒക്കെ ഉപയോഗിച്ച് തിരിച്ച് സുരക്ഷിതമായി കയറുകൊണ്ട് ബന്ധിക്കുക.അഴിചുവിട്ട് വണ്ടികളിൽ മ്രുഗ്ഗങ്ങളേ കൊണ്ടുപോകാറില്ല.വഴിയുടെ ഇടതു വശത്തേക്ക് തലവരും പോലെ കെട്ടുകയാണ് നന്ന്.വണ്ടികൾ അമിതവേഗത്തിൽ പായുന്നതും നിരോധിച്ചിട്ടുണ്ട്.രാത്രികാല യാത്രകൾ ആണ് നന്ന്;ചൂടുകാലത്ത് പ്രത്യേകിച്ചും.ദൂരം കൂടുതൽ ഉള്ള യാത്രയിൽ തീറ്റയും വെള്ളവും ഒക്കെ നൽകുവാൻ നിർത്തിയിടുന്നതും ആവശ്യമാണ്.ആവശ്യമുള്ള തീറ്റയും വെള്ളവും കരുതുക തന്നേ വേണം.എന്തായാലും യാത്ര പരിചിതമല്ലാത്ത പശുക്കൾ തുടക്കത്തിൽ പ്രശ്നകാരികൾ ആകുമെങ്കിലും കുറച്ചു കഴിഞ്ഞാൽ ശാന്തരാവുന്നതുകാണാം.പാലുല്പാദനത്തേ കുറച്ചു ദിവസങ്ങളിലേക്ക് ഇത്തരം യാത്ര ബാധിക്കാം.പരിഭ്രമം കുറയ്ക്കാനുള്ള മരുന്നുകൾ ഇന്ന് ലഭ്യമാണ്.പശുക്കൾക്കൊപ്പം പശുക്കുട്ടികളും പലപ്പോഴും യാത്രയിൽ കണ്ടേക്കാം.അവയ്ക്കും പ്രത്യേക സൌകര്യങ്ങൾ ഒരുക്കുകതന്നേ വേണം.
യാത്രാരേഖകൾ കൂടെ കരുതണം.വണ്ടികൾക്കുള്ള രേഖകൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെന്റുകൾ നിർകർഷിക്കുന്നുണ്ടെങ്കിലും,വാഹനത്തിനുള്ളിലേ ഉരുക്കൾക്ക് ചില സർട്ടിഫികറ്റുകൾ ഉണ്ടാവണം.പുറം സംതാനങ്ങളിൽ നിന്നും വരുന്ന ഉരുക്കൾക്ക് വെറ്ററിനറി കൌൺസിൽ രെജിസ്റ്റ്ര്രേഷനുള്ള ഒരു സർജന്റെ ആരോഗ്യസർട്ടിഫികറ്റ് ഉണ്ടാവണം.ഇതു അതിർത്തിയിലുള്ള ചെക്പോസ്റ്റുകളിൽ ചോദിക്കും.ചില പകർച്ചവ്യാധികൾക്കുള്ള വാക്സിനേഷനുകൾ എടുത്തിരിക്കണം.അതിന് അടുത്തുള്ള മ്രുഗാശുപത്രികളിൽ സൌകര്യമുണ്ട്.മൂന്ന് ആഴ്ച മുന്നേ എങ്കിലും ഇത്തരത്തിൽ ഉള്ള കുത്തിവയ്പ്പുകൾ എടുക്കുകയാണ് വേണ്ടത്.മാത്രമല്ല യാത്രയിൽ മറ്റു കൊടുക്കൽ വാങ്ങൽ രസീതുകൾ ഉണ്ടാവണം.സ്വന്തം ആവശ്യത്തിനു കൊണ്ടുവരുന്നവയുക്കും ഇത്തരത്തിൽ ഒരു രേഖ പലപ്പോഴും മറ്റു പ്രശ്നങ്ങൾ അകറ്റും.ഇൻഷുറൻസും,മറ്റു യാത്രാ അനുമതികളും വാങ്ങേണ്ടിവരും.രേഖകളേക്കുറിച്ചുള്ള വ്യക്തമായ അറിവ് അനാവശ്യ വിവാദങ്ങൾക്കും കൈക്കൂലി ഇടപാടുകൾക്കും വിരാമമിടും.നിയമപരമായ രീതിയിൽ ഉരുക്കളേ കൊണ്ടുവരുവാൻ ഇന്നത്തേ നിയമങ്ങൾ അനുസരിച്ച് എളുപ്പമാണ്.ഫാമിലെത്തിയാലും യാത്രചെയ്തു വന്ന പശുക്കളേ വിശ്രമിക്കുവാൻ വിടുകയും തീറ്റക്രമങ്ങളുമായി പരിചയിക്കുവാൻ ശ്രദ്ധിക്കുകയും വേണം.പാലുല്പാദനം ആദ്യദിനങ്ങളിൽ അല്പം കുറഞ്ഞാലും വേഗം തന്നേ നല്ല നിലയിലേക്ക് എത്തി ച്ചേരുന്നതായി കാണാം. വ്യക്തിപരമായ വിദഗ്ധ പരിചരണം ഇദിനങ്ങളിൽ നൽകിയാൽ മാത്രം മതി...

Sunday, February 22, 2015

ഗ്രോബാഗുകളിലെ കൃഷി

ഗ്രോബാഗുകളിലെ കൃഷി ഇപ്പോള്‍ തരംഗമാണ്. വിഷമയമില്ലാത്ത പച്ചക്കറി സ്വന്തമായി കൃഷി ചെയ്തുണ്ടാക്കണം എന്ന മലയാളിയുടെ ആഗ്രഹമാണ് ഈ തരംഗമുണ്ടാക്കിയത്. എന്നാല്‍ പലരും കരുതുന്നത് ഗ്രോബാഗുകളില്‍ വെള്ളം നനക്കുന്നതു കൊണ്ടു മാത്രം നല്ല വിളവു കിട്ടുമെന്നാണ്. ഗ്രോബാഗില്‍ വളര്ത്തുനന്ന ചെടികള്ക്കു വേണ്ടത് പ്രത്യേക പരിചരണമാണ്. ഗ്രോബാഗുപയോഗിച്ചുള്ള കൃഷിയില്‍ ഏറ്റവും മികച്ച വിളവ് നേടാന്‍ ആഗ്രഹിക്കുന്നവര്ക്കാ യി ലളിതമായ ഒരു പദ്ധതിയാണ് ജോണ്‍ ഷെറി തയാറാക്കിയിരിക്കുന്നത്. കൃഷി ഓഫിസര്‍ കൂടിയായ ജോണ്‍ ഷെറി സ്വന്തം വീട്ടുമുകളില്‍ 50 ഗ്രോബാഗുകള്‍ ഉപയോഗിച്ച് തോട്ടമുണ്ടാക്കി മൂന്നുകൊല്ലമായി നടത്തിയ പരീക്ഷണകൃഷിയിലൂടെയാണ് ഈ സിലബസ് തയാറാക്കിയത്. ഗ്രോബാഗില്‍ നൂറുമേനി വിളയിക്കാന്‍ ആഗ്രഹിക്കുന്നവര്ക്ക് ഈ പാഠ്യപദ്ധതി പഠിക്കാന്‍ കൂടാം
എവിടെ കിട്ടും?
കൃഷി ഭവനില്‍ നിന്നും വെജിറ്റബിള്‍ ആന്റ്േ ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിചലില്‍ നിന്നും സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും ഗ്രോബാഗുകള്‍ കിട്ടും. പോട്ടിങ്ങ് മിശ്രിതത്തില്‍ തൈ പിടിപ്പിച്ചാണ് ഗ്രോബാഗുകള്‍ നല്കുാന്നത്. കൃഷിഭവനുകളില്‍ നിന്ന് സബ്സിഡിയോടെ വാങ്ങുന്പോള്‍ 25 ഗ്രോബാഗുകള്‍ 500 രൂപക്ക് കിട്ടും. വെജിറ്റബിള്‍ ആന്റ്ട ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്സിനലിന്റെബ ഹരിത നഗരി പദ്ധതി പ്രകാരം 25 ബാഗുകള്ക്ക്ി വില 2500 രൂപയാണ്
മട്ടുപ്പാവില്‍ കൊണ്ടുപോകും മുന്പ്
ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കുന്നത് നന്നല്ല. ആദ്യത്തെ രണ്ടാഴ്ച നേരിട്ട് സൂര്യപ്രകാശം വീഴാത്ത ഭാഗത്ത് ബാഗുകള്‍ സൂക്ഷിക്കണം. തൈകളിലെ വേരുകള്‍ ശരിക്ക് മണ്ണിലുറക്കാന്‍ ഇത് സഹായിക്കും. ഈ സമയത്ത് രണ്ടുനേരം വെള്ളം ഒഴിച്ചാല്‍ മാത്രം മതിയാകും. പ്രത്യേക വളപ്രയോഗം ആവശ്യമില്ല.
മട്ടുപ്പാവില്‍ നിരത്തുന്പോള്‍
ലീക്ക് ഒഴിവാക്കാന്‍ തട്ടില്‍ പെയിന്റ്് ചെയ്യുന്നത് നല്ലതാണ്. ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കരുത്. രണ്ട് ഇഷ്ടികകള്ക്കു മുകളില്‍ വയ്ക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ് ഒഴുക്കിന് ഇഷ്ടികകള്‍ തടസ്സമാകുകയും അരുത്. ഇതിനായി ചരിവുള്ള ദിശയിലേക്ക് തിരിച്ചായിരിക്കണം ഇഷ്ടികകള്‍ വയ്ക്കേണ്ടത്. ബാഗുകള്‍ തമ്മില്‍ രണ്ടടി ദൂരവ്യത്യാസം ഉണ്ടാകണം.
ബാഗുകള്‍ വച്ചു കഴിഞ്ഞാല്‍
ചെടികളുടെ ചുവട്ടില്‍ കരിയിലകള്‍ വച്ച് പുതയിടണം. പുതയിടുന്നതിന്റെത ഗുണങ്ങള്‍ പലതാണ്. ചെടിക്കൊഴിക്കുന്ന വെള്ളം ബാഷ്പമായി പോകില്ല. ചെടിയുടെ വളം തിന്നാല്‍ കളകള്‍ വരില്ല. അള്ട്രാട വയലറ്റ് രശ്മികള്‍ മണ്ണില്‍ പതിച്ച് വേരുകള്‍ കേടാകുകയുമില്ല.
എന്താണീ സിലബസ് ?
ഗ്രോബാഗില്‍ ദിവസവും രണ്ടു നേരം വെള്ളമൊഴിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതു കൂടാതെ ചെയ്യേണ്ട കാര്യങ്ങളാണ് ഈ സിലബസില്‍. അതിനായി ആഴ്ചയിലെ ഏഴു ദിവസവും ഉള്പ്പെയടുന്ന കലണ്ടറാണ് ജോണ്‍ ഷെറി തയാറാക്കിയത്.
തിങ്കളാഴ്ച
തിങ്കളാഴ്ചത്തെ താരം ജൈവ വളമാണ്. ഇത് എളുപ്പത്തില്‍ വീട്ടില്ത്തടന്നെ ഉണ്ടാക്കാം.ഈ വളം ഉണ്ടാക്കാന്‍ വെറും നാലു സാധനങ്ങള്‍ മതി. 1. പത്ത് കിലോ പച്ചച്ചാണകം 2.ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക് 3.ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് 4.ഒരു കിലോ എല്ലു പൊടി ഇവ ചേര്ത്ത്് വെള്ളമോ ഗോമൂത്രമോ ചേര്ത്ത്ി വലിയൊരു പാത്രത്തില്‍ അടച്ചു വയ്ക്കുക. ഓരോ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം. വളം പുളിക്കുന്നതിന്റെവ നല്ല ഗന്ധം ഉണ്ടാകും. വളം തയാറാകുന്നതിന്റെം സൂചനയാണിത്. നാലു ദിവസം ഇങ്ങനെ സൂക്ഷിക്കണം. നാലാം ദിവസം വളം തയാര്‍
ഈ വളമാണ് തിങ്കളാഴ്ചകളില്‍ ഉപയോഗിക്കേണ്ടത്. ഒരു കപ്പ് വളം പത്ത് കപ്പ് വെള്ളത്തില്‍ ചേര്ത്ത് ചെടിയുടെ ചുവട്ടില്‍ ഒഴിക്കുക. ബാഷ്പീകരിച്ച് വളം നഷ്ടമാകാതിരിക്കാന്‍ വൈകിട്ട് ഒഴിക്കുന്നതാണ് നല്ലത്
ചൊവ്വാഴ്ച
ചൊവ്വാഴ്ച ഒഴിവു ദിവസമാണ്. വെള്ളമൊഴിക്കല്‍ അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട.
ബുധനാഴ്ച
ബുധനാഴ്ചത്തെ പ്രത്യേകത സ്യൂഡോമോണസ് ഫ്ളൂറസന്സ്് ആണ്. ഇത് ഒരു മിത്ര ബാക്ടീരിയയാണ്. കടകളില്‍ വാങ്ങാന്‍ കിട്ടും. ഒരു കിലോ പൗഡറിന് ഏതാണ്ട് 70 രൂപ വിലവരും. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ ചുവട്ടില്‍ ഒഴിക്കണം. ദ്രവരൂപത്തിലും സ്യൂഡോമോണസ് ലഭിക്കും. വില 250 ഗ്രാമിന് 90 രൂപ വരും. ദ്രവരൂപത്തിലുള്ള സ്യൂഡോമോണസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ച് മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. ചെടികളുടെ ആരോഗ്യം കൂട്ടാനും, വേരിന്റെറ വളര്ച്ചള വര്ധിിപ്പിക്കാനും, മണ്ണിലെ മൂലകങ്ങള്‍ വലിച്ചെടുക്കാന്‍ വേരുകള്ക്ക്ച കഴിവു നല്കാിനും സ്യൂഡോമോണസിനാകും. ഇലപ്പുള്ളി രോഗം, വാട്ടുരോഗം, കുമിള്‍ രോഗം എന്നിവയെ ചെറുക്കുകയും ചെയ്യും
സ്യൂഡോമോണസ് ഉപയോഗിക്കുന്നതിന് മുന്പ് ഒരു സ്പൂണ്‍ കുമ്മായം ബാഗിനോട് ചേര്ത്ത് വിതറണം. മാസത്തില്‍ ഒരിക്കല്‍ ഇത് ചെയ്താല്‍ മതി.
വ്യാഴാഴ്ച
വ്യാഴാഴ്ച വേപ്പിന്‍ സത്ത് കൊണ്ടുള്ള കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്. അസാഡിറാക്സിന്‍, നിംബെസിഡിന്‍, ഇക്കോ നീം പ്ലസ് തുടങ്ങിയ പേരില്‍ ഇത് കടകളില്‍ കിട്ടും. 100 മില്ലിക്ക് 50 രൂപക്കടുത്ത് വില വരും. ഇതില്‍ രണ്ട് മില്ലി ഒരു ലിറ്ററില്‍ ചേര്ത്ത് ഇലകളുടെ അടിഭാഗത്ത് തളിക്കുക
വെള്ളിയാഴ്ച
വെള്ളിയാഴ്ച പ്രയോഗിക്കേണ്ടത് ഫിഷ് അമിനോ ആസിഡ് ആണ്. ഇതുണ്ടാക്കാന്‍ ഒരു പാടുമില്ല. ഒരു കിലോ മത്തിയും ഒരു കിലോ ശര്ക്കതരയും ചേര്ത്ത് പാത്രത്തില്‍ നന്നായി അടച്ച് സൂക്ഷിക്കുക. ഇടക്ക് തുറക്കരുത്. 15 ദിവസം കഴിയുന്പോള്‍ വൈനിന്റെഅ മണമുള്ള ദ്രാവകം കാണാം. അരിച്ചെടുത്ത ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മില്ലി ചേര്ത്ത് തളിക്കുക കീടനിയന്ത്രണത്തിന് ഫിഷ് അമിനോ ആസിഡ് ഫലപ്രദമാണ്. കൂടാതെ പൂക്കളുണ്ടാകാനും ഫലത്തിന് വലിപ്പം, നിറം, മണൡ എന്നിവയുണ്ടാകാനും സഹായിക്കും
ശനിയാഴ്ച
വിശ്രമദിവസമാണ് ശനിയാഴ്ച. വെള്ളം നന മാത്രം മതി
ഞായറാഴ്ച
സിലബസിലെ അവസാന ദിവസമാണ് ഞായര്‍. ഇത് സ്നേഹ ദിവസമാണ്. ചെടികളുമായി സംസാരിക്കാനും സ്നേഹം പങ്കുവയ്ക്കാനും അല്പ സമയം മാറ്റിവയ്ക്കുന്നു. എനിക്ക് നല്ല വിളവ് തരണം , ഞാന്‍ നിന്നെ നന്നായി പരിപാലിക്കാം എന്ന് ചെടികളോട് പറഞ്ഞാല്‍ ഫലമുണ്ടാകുമെന്നാണ് ജോണ്‍ ഷെറി വിശ്വസിക്കുന്നത്
ഈ സിലബസില്‍ പറഞ്ഞ വളവും കീടനാശിനികളും ഉണ്ടാക്കാന്‍ 500 രൂപയേ ചിലവു വരൂ. ഈ സിലബസ് കൃത്യമായി പാലിച്ചാല്‍ മികച്ച വിളവെടുപ്പ് ജോണ്‍ ഷെറി ഉറപ്പു തരുന്നു. വീട്ടില്‍ മാത്രമല്ല ജോലി ചെയ്യുന്ന ചൂര്ണിപക്കര കൃഷിഭവനിലും , ചൂര്ണിസക്കര പഞ്ചായത്തിലെ 300 കൃഷിത്തോട്ടങ്ങളിലും ഈ സിലബസ് പ്രയോഗിച്ച് വിജയിപ്പിച്ചുണ്ട്
കൂടുതല്‍ സംശയങ്ങള്ക്ക് ജോണ്‍ ഷെറിയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ് ജോണ്‍ ഷെറി കൃഷി ഓഫിസര്‍
ചൂര്ണിടക്കര കൃഷി ഭവന്‍ എറണാകുളം ഫോണ്‍ 9447185944

Saturday, February 21, 2015

പുകയില കഷായം

പുകയില കഷായം തയ്യാറാക്കുന്ന വിധം ആണ് ഈ വീഡിയോയിൽ വിവരിക്കുന്നത്
ഇതു കാണുകയും കൂടുതൽ പേരിലേക്ക് ഏതിക്കുക
ജൈവകീടനിയന്ത്രണത്തിനുപയോഗിക്കുന്ന ഒരു ലായനിയാണ് പുകയിലക്കഷായം. പുകയിലയും സോപ്പുമാണ് ഇതിലെ പ്രധാന ചേരുവകൾ. ചൈനയിൽ പണ്ട് കാലങ്ങളിൽ കൊയ്തുകഴിഞ്ഞ പാടങ്ങളിൽ പുകയിലത്തണ്ട് കുത്തി നിർത്തിയശേഷം വെള്ളം കയറ്റിയിട്ട് തണ്ടുതുരപ്പൻ പുഴുക്കളെ നശിപ്പിക്കുന്ന രീതി പ്രചാരത്തിലുണ്ടായിരുന്നു. പുകയില കൃഷിയുള്ള സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന പുകയിലത്തണ്ടുകളൾ കീടനിയന്ത്രണത്തിനായി ഉപയോഗിക്കാം.
ഏഫിഡുകൾ, മുഞ്ഞ, മിലി മൂട്ട, തണ്ടുതുരപ്പൻ പുഴു, ഇലപ്പേൻ തുടങ്ങിയ തുടങ്ങിയ നീരൂറ്റികുടിക്കുന്ന കീടങ്ങളെ പുകയില കഷായം ഉപയോഗിച്ച് നിയന്ത്രിക്കാം.
ഉണ്ടാക്കേണ്ട വിധം
------------------------------
500 ഗ്രാം പുകയില ഉപയോഗിക്കുമ്പോൾ
-----------------------------------------------------------
500 ഗ്രാം പുകയില ചെറു കഷണങ്ങളായി അരിഞ്ഞ് 4.5 ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ കുതിര്‍ത്ത് വെയ്ക്കുക. 120 ഗ്രാം അലക്ക് സോപ്പ് മറ്റൊരു പാത്രത്തില്‍ ചീളുകളായി അരിഞ്ഞ് വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില കഷായത്തില്‍ നല്ലവണ്ണം ഇളക്കി ഒഴിക്കുക.പുകയിലയുടെ സത്ത് ചെടികളിൽ നന്നായി ഒട്ടിപ്പിടിയ്ക്കാൻ വേണ്ടിയാണ് ബാർ സോപ്പ് ഉപയോഗിക്കുന്നത്. പച്ചക്കറികളിൽ ഉപയോഗിക്കുമ്പോൾ സോപ്പിന്റെ അളവ് ഇരട്ടിയാക്കുന്നത് എളുപ്പം ചെടിയിൽ പറ്റിയിരിക്കാൻ സഹായിക്കും.
ഇങ്ങനെ തയ്യാറാക്കിയ പുകയില കഷായംകീടബാധയുടെ തീവ്രതയനുസരിച്ച് 6-7 ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചാണ് തളിക്കേണ്ടത്.നല്ല വെയിലുള്ളപ്പോഴാണ് പുകയില കഷായവും സത്തും ചെടികളിൽ തളിയ്ക്കേണ്ടത്. നിക്കോട്ടിന്റെ വിഷവീര്യം നന്നായി പ്രകടമാവാൻ വെയിൽ ആവശ്യമാണ്

ജീവാമൃതം

ജീവാമൃതം ഉണ്ടാക്കുന്ന രീതി 
-- -- -- -- -- -- -- -- -- -- -- -- -- 
( ഒരേക്കര്‍ സ്ഥലത്തേക്ക് ആവശ്യമുള്ള കൂട്ട് ) ശ്രീ സുഭാഷ് പാലേക്കര്‍ജിയുടെ പരിസ്ഥിതി സൌഹ്യദ ചെലവില്ലാ പ്രകൃതി കൃഷി എന്ന പുസ്തകത്തില്‍ നിന്ന് 
( 1 ) നാടന്‍ പശുവിന്‍റെ ചാണകം 10 കിലോ ( ഏറ്റവും പുതിയത് ആണു നല്ലത് നാടന്‍ പശുവിന്‍റെത് ആവശ്യത്തിനു ലഭ്യമല്ലെങ്കില്‍ നാടന്‍ കാളയുടെതോ എരുമയുടെതോ 5 കിലോ വരെ ഉപയോഗിക്കാം ( 2 ) നാടന്‍ പശുവിന്‍റെ മൂത്രം 5 - 10 ലിറ്റര്‍ ( ലഭ്യത കുറവാണെങ്കില്‍ നാടന്‍ കാളയുടെതോ എരുമയുടെതോ മനുഷ്യന്‍റെതോ പകുതി അളവ് ഉപയോഗിക്കാം ) ( 3 ) കറുത്ത ശര്‍ക്കര ( വല്ലം ) 1 കിലോ ( മധുരമുള്ള ഏതെങ്കിലും പഴത്തിന്‍റെ ചാറു 1 കിലോ / ചെറുതായി നുറുക്കിയ കരിമ്പിന്‍ കഷണങ്ങള്‍ 10 കിലോ / നല്ല പോലെ വിളഞ്ഞ നാളികേരത്തിന്‍റെ വെള്ളം 1 ലിറ്റര്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം ) ( 4 ) ഇരട്ട പ്പരിപ്പ് പയര്‍ വര്‍ഗത്തില്‍ ഏതെങ്കിലും ഒന്നിന്‍റെ മാവ് 1 കിലോ ( കടല / തുവര / മുതിര / ഉഴുന്ന്തുടങ്ങിയവ ( കിളിര്‍പ്പിച്ചു കല്ലില്‍ അരച്ചത് ചേര്‍ത്താല്‍ ഏറ്റ വും നന്ന് ) ( 5 ) കൃഷി സ്ഥലത്തെ വളം ചേര്‍ ക്കാത്ത ഭാഗത്തെ മണ്ണ് ഒരു പിടി ( 6 ) ക്ലോറിന്‍ ചേരാത്ത വെള്ളം - 200 ലിറ്റര്‍ ...........ജീവാമൃതം ഉണ്ടാക്കുന്നത്‌ തികച്ചും ലളിതമായ ഒരു കാര്യമാണ് ഇതിനായി 200 ലിറ്റര്‍ വെള്ളം കൊളളുന്ന ഒരു ബാരല്‍ ( drum ) ആവശ്യമാണ് അതില്‍ മുക്കാല്‍ ഭാഗം വെള്ളം എടുത്തത്തിനു ശേഷം ചാണകം , മൂത്രം , മധുര പദാര്‍ത്ഥം ഏതാണോ ഉപയോഗിക്കുന്നത് അത് , പയര്‍ മാവ് കൃഷിയിടത്തിലെ മണ്ണ് ഇവ ചേര്‍ത്ത് ഒരു തടിക്കഷണം കൊണ്ട് നല്ലപോലെ യോജിപ്പിക്കുക ഒരു ചണച്ചാക്ക് കൊണ്ട് മൂടി തണലില്‍ വെക്കണം 2 ദിവസം രാവിലെയും വൈകിട്ടും ഘടികാര ദിശയില്‍ 2 മിനിറ്റ് ഇളക്കി കൊടുക്കണം മൂനാം ദിവസം ജീവാമൃതം ഉപയോ ഗിക്കുന്നതിനു പാകമായിരിക്കും ഇത് 5 ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം . 200 ലിറ്റര്‍ വെള്ളത്തിലേക്ക്.10 കിലോ ചാണകം നിക്ഷേപിക്കുമ്പോള്‍.നാം 300 ലക്ഷം കോടി ജീവാണുക്കളെയാണു നിക്ഷേപിക്കുന്നത് പുളിക്കല്‍പ്രക്രിയ ആരംഭിക്കുമ്പോള്‍ ഓരോ 20. മിനിറ്റിലും ഇവയുടെഎണ്ണം ഇരട്ടിയായിക്കൊണ്ടിരിക്കും രണ്ടുദിവസത്തെ പുളിക്കല്‍ പ്രക്ക്രിയ പൂര്‍ത്തിയാകുമ്പോള്‍ 200 ലിറ്റര്‍ ജീവാമൃതത്തിലുഉള്ള സൂക്ഷ്മ ജീവികളുടെ എണ്ണം അനന്തമായിരിക്കും...........ജീവാമൃതം ഒഴിച്ചു കൊടുക്കുമ്പോള്‍ മണ്ണില്‍ ഈര്‍പ്പം ഉണ്ടായിരിക്കുവാന്‍ പ്രത്യേകം ശ്രെദ്ധിക്കണം സൂര്യന്‍ ഉച്ചക്ക് 12 മണിക്ക് നില്‍ക്കുമ്പോള്‍ മരത്തിന്‍റെ നിഴല്‍ എവിടെയാണോ അതിനോടു ചേര്‍ന്ന് ആ നിഴലിനു പുറത്താണ് ഒഴിച്ചു കൊടുക്കേണ്ടത് ( ഉച്ചക്കല്ല ഒഴിക്കേണ്ടത് ) ജീവാമൃതം പ്രയോഗിക്കുന്ന ഭാഗങ്ങളില്‍ പുതയിടല്‍ നിര്‍ബന്ധ മാണ് 200 ലിറ്റര്‍ ജീവാമൃതം ജലസേചനത്തിനുള്ള വെള്ളത്തോടൊപ്പം ചേര്‍ത്ത് 1 ഏക്കറി ല്‍ ഉപയോഗിക്കാം

Friday, February 20, 2015

വെണ്ട കൃഷി

വെണ്ട കൃഷി.
=======================
വെണ്ടകൃഷിക്ക് ഏററവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്.
ഒക്ടോബര്‍ - നവംബര്‍, ഫിബ്രുവരി - മാര്ച്ച് , ജൂണ്‍ - ജൂലയ് എന്നീ സമയങ്ങളില്‍ വെണ്ട കൃഷി ആരംഭിക്കാവുന്നതാണ്.
നടാനുള്ള സ്ഥലം നന്നായി കിളച്ച ശേഷം അമ്ലത്തം ക്രമീകരിക്കാന്‍ അല്പ്പം കുമ്മായം ഇട്ടുകൊടുക്കണം. അടിവളമായി ചാണകപ്പൊടിയും നല്ക്ണം. അല്പ്പം ഉയരത്തില്‍ വാരമെടുത്തു ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്ത്ത വിത്തുകള്‍ മണ്ണില്‍ നേരിട്ട് നടാവുന്നതാണ്. വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 cm ഉം ചെടികള്‍ തമ്മില്‍ 45 cm ഉം അകലം വേണം.
കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ കൂട്ടിച്ചേര്ത്തc മിശ്രിതം ചെടിക്ക് നല്കായവുന്നതാണ്. വളം നല്കുന്നതിന് മുന്പ് ചെടിയും മണ്ണും നനയ്ക്കേണ്ടതാണ്. വേപ്പിന്‍ കുരു കഷായം കീടനാശിനിയായി ഉപയോഗിക്കാം.
ആര്ക്ക അനാമിക, കിരണ്‍, അരുണ, സുസ്ഥിര എന്നിവയാണ് കേരളത്തില്‍ കൃഷി ചെയ്യുന്ന വേണ്ടയിനങ്ങള്‍.

കുറ്റിപ്പയര്‍

കുറ്റിപ്പയര്‍:
===============================
പയര്‍ , ചിലയിടങ്ങളില്‍ അച്ചിങ്ങ എന്നും അറിയപ്പെടുന്ന മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പച്ചക്കറിയാണ്. തുടക്കക്കാര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന പയര്‍ ഇതു കാലാവസ്ഥയിലും നന്നായി വളരും. പയര്‍ പലയിനങ്ങള്‍ ഉണ്ട്, കുറ്റി പയര്‍ , ഭാഗികമായി പടരുന്നവ, വള്ളി പയര്‍ . നമുക്ക് ആദ്യം കുറ്റിപയര്‍ പരിചയപ്പെടാം. ഇവര്‍ക്ക് പടര്‍ന്നു കയറാന്‍ പന്തലും താങ്ങും ഒന്നും വേണ്ട. ഭാഗികമായി പടരുന്ന കുറ്റിപയര്‍ ഇനങ്ങള്‍ ആണ് കനകമണി, കൈരളി, വരൂൺ, അനശ്വര തുടങ്ങിയവ. ഇതില്‍ തന്നെ കനകമണി ആണ് എനിക്ക് ഏറെ പ്രിയം. വലുപ്പമുള്ള കായകള്‍ , കൂടുതല്‍ കാലം വിളവ്‌ , അധികം പരിപാലനം ആവശ്യമില്ല ഇതൊക്കെ ആണ് മേന്മകള്‍ . ഗ്രോ ബാഗ് / ചട്ടി / പ്ലാസ്റ്റിക്‌ ചാക്ക് ഇവയിലൊക്കെ പയര്‍ കൃഷി ചെയ്യാം.
വിത്ത് പാകി ആണ് തൈകള്‍ മുളപ്പിക്കുക. വിത്ത് നേരിട്ട് തടങ്ങളില്‍ പാകുകയും ചെയ്യാം. വിത്ത് പാകി പറിച്ചു നടുകയാണെങ്കില്‍ , മുളച്ചു രണ്ടാഴ്ച്ച കഴിഞ്ഞ ശേഷം മാറ്റി നടാം. ആരോഗ്യമുള്ള തൈകള്‍ മാത്രം നടുക. ഇനി നേരിട്ടാണെങ്കില്‍ തടങ്ങളില്‍ 3-4 വിത്തുകള്‍ ഇടുക, വളര്‍ന്നു വരുമ്പോള്‍ ആരോഗ്യമുള്ള മാത്രം നിര്‍ത്തുക. നടുന്നതിന് മുന്‍പ് വിത്തുകള്‍ അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. വിത്തുകള്‍ വേഗം മുളക്കാന്‍ ഇത് സഹായിക്കും. വിത്തുകള്‍ പാകുമ്പോള്‍ അധികം ആഴത്തില്‍ ആകരുത്. തടത്തില്‍ നനവ്‌ ഉണ്ടാകണം. രാവിലെയും വൈകുന്നേരവും ചെറുതായി നനച്ചു കൊടുക്കാം. വിത്ത് പാകിയ ശേഷം ഒരു ഓലമടല്‍ പകുതി വെട്ടി ഇട്ട് തടം സംരക്ഷിക്കാം.
താഴെ നിലത്താണ് നടുന്നതെങ്കില്‍ തടം എടുക്കണം, മണ്ണ് നന്നായി കിളച്ചു അടിവളം ആയി ഉണങ്ങിയ ചാണകപ്പൊടി ,എല്ലുപൊടി കൂടെ ഒരു ചെടിക്ക് 100 ഗ്രാം എന്ന കണക്കില്‍ വേപ്പിന്‍ പിണ്ണാക്കും ഇടാം. വേനല്‍ക്കാലത്ത് വെള്ളം തടത്തില്‍ സംരക്ഷിക്കാന്‍ ഇവിടെ നേരത്തെ സൂചിപ്പിച്ച സി പോം ഇടുന്നതും നല്ലതാണ്. വൈകുന്നേരം വേണം പയര്‍ പറിച്ചു നടാന്‍ . രണ്ടു നേരവും മിതമായി നനക്കാം. നട്ടു കഴിഞ്ഞു കുറച്ചു ദിവസത്തേക്ക് വളം ഒന്നും വേണ്ട. മുകളില്‍ സൂചിപ്പിച്ച സി പോം ഉണ്ടെകില്‍ അത് തന്നെ ധാരാളം. ചെടി വളര്‍ന്നു ഒരു രണ്ടു-മൂന്നു ആഴ്ചക്ക് ശേഷം കടല പിണ്ണാക്ക് കൊടുക്കാം. ചെടി ഒന്നിന് 50-100 ഗ്രാം , കുറച്ചു വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് (ഉറുമ്പിനെ അകറ്റാന്‍ ) ചെടിയുടെ ചുവട്ടില്‍ നിന്നും ഒരടി മാറി (ചെടിയുടെ വേരുകള്‍ മുറിയാതെ) മണ്ണ് മാറ്റി ഇട്ടു കൊടുക്കാം. പയറിനു ചെയ്യാവുന്ന ഏറ്റവും മികച്ച വളം ആണിത്. രണ്ടാഴ്ച്ച കൂടുബോള്‍ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. ഫിഷ്‌ അമിനോ ആസിഡ്, കടല പിണ്ണാക്ക് (ഒന്ന് രണ്ടു പിടി) വെള്ളത്തില്‍ 2-3 ദിവസം ഇട്ടു പുളിപ്പിച്ചതിന്റെ തെളി നേര്‍പ്പിച്ചത് ഒക്കെ വളമായി നല്‍കാം. കൃത്യമായ ഇടവേളകളില്‍ ഇവ നല്‍കുക.
കീടബാധ - മുഞ്ഞയുടെ ആക്രമണം ഉണ്ടാകാറുണ്ട് , പുളിയുറുമ്പ് പ്രയോഗം നടത്താം. തണ്ട് തുരപ്പന്‍ , ഇതിനെ പ്രതിരോധിക്കുന്നത് തന്നെ നല്ലത്. തടത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിടുക, ഇടയ്ക്ക് വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക. കാ പൊഴിച്ചില്‍ – ചെടിയുടെ ആരോഗ്യക്കുരവ് കൊണ്ടും ചൂട് കൊണ്ടും കായ പൊഴിയാം. കീടങ്ങള്‍ അകറ്റാന്‍ ഗോമൂത്രത്തില്‍ കാന്താരി മുളക് അരച്ചത്‌ ചേര്‍ത്ത് നേര്‍പ്പിച്ചത് സ്പ്രേ ചെയ്യാം.
ടിപ് – കായകള്‍ അധികം മൂക്കുന്നതിനു മുന്‍പ് പറിക്കുക, വിളയാന്‍ നിര്‍ത്തിയാല്‍ കായഫലം കുറയും.

ഫിഷ്‌ അമിനോആസിഡ്

ഒരുവളര്‍ച്ചാ ത്വരകമായ ഫിഷ്‌ അമിനോആസിഡ് നമുക്ക് വളരെയെളുപ്പം തയാറാക്കാം. പച്ചമത്തിയും ശര്‍ക്കരയും ചേര്‍ത്ത് പുളിപ്പിക്കുന്ന പ്രക്രിയയാണ് ഇതിനുവേണ്ടി അവലംബിക്കുന്നത്. ഒരു കിലോഗ്രാം പച്ചമത്തി നന്നായിമുറിച്ചു ചെരുകഷ്ണങ്ങള്‍ ആക്കുക. നല്ല കറുത്ത ശര്‍ക്കര/ ഉപ്പുചെരാത്ത ശര്‍ക്കര ഒരു കിലോ നന്നായി പൊടിക്കുക. ഇവ രണ്ടും നന്നായി കൂട്ടിയിളക്കി വായുകടക്കാത്ത ഒരു ക്യാനില്‍ എടുത്തു അടച്ചു വക്കുക. ഇവ ഇടയ്ക്ക് നന്നായി കുലുക്കികൊടുക്കുക. എന്നാല്‍ ഫെമെന്‍ടേശന്‍ന്‍റെ ഫലമായി ഉണ്ടാകുന്ന വായു ക്യാനിന്റെ അടപ്പ് തുറന്നു കളയണം. എന്നാല്‍ ഇത് വല്ലപ്പോഴും മതി. ഏതാണ്ട് 20മുതല്‍ 40 ദിവസം വരെ ആകുമ്പോള്‍ പച്ചമത്തി പൂര്‍ണമായും അഴുകിചേര്‍ന്നത്പോലെ കാണും അപ്പോള്‍ ഇവ എടുത്തു ഒരു നെറ്റ് ഉപയോഗിച്ച് ഫിഷ്‌അമിനോആസിഡ് അരിച്ചെടുക്കാം. മിച്ചം വരുന്ന മത്സ്യാവഷിഷ്ടങ്ങള്‍ നല്ല വളമാണ്.

ഇനി ഇങ്ങനെ അരിച്ചെടുക്കുന്ന ഫിഷ്‌ അമിനോ ആസിഡ് ഒരു കുപ്പിയില്‍ അടച്ചു സൂക്ഷിക്കാം. ഇതില്‍ നിന്നും രണ്ടു മില്ലി (2ml ) ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു നമുക്ക് ചെടികളുടെ ഇലകളില്‍ തളിക്കാം. എന്നാല്‍ 5ml ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചെടികളുടെ ചുവട്ടില്‍ ഒഴിച്ച്കൊടുക്കാം..... ഇത് ആറുമാസം വരെ ഉപയോഗിക്കാം. അതുകഴിഞ്ഞാല്‍ ഗുണം കുറയും ഉപയോഗം ദോഷം ചെയ്യില്ല,. ചെടികള്‍ക്ക് ഇത് ആഴ്ചയില്‍ ഒരുതവണ വീതം നല്‍കാം.

എഗ്ഗ് അമിനോആസിഡ്

എഗ്ഗ് അമിനോആസിഡ് 
തയാറാക്കാന്‍ 15കോഴിമുട്ടകള്‍ അവ മുങ്ങി കിടക്കത്തക്ക വിധം ചെറുനാരങ്ങനീരില്‍ ( ഏകദേശം 1കിലോ ചെറുനാരങ്ങാ വേണ്ടി വരും) ഇട്ടു ഒരു ഭരണിയില്‍/ മണ്‍കുടത്തില്‍ 15-20ദിവസം വക്കുക. അതിനുശഷം മുട്ടയും നീരും ചേര്‍ത്ത് നന്നായി ഇളക്കുക. അതിന്‍റെകൂടെ 500ഗ്രാം ശര്‍ക്കര ഉരുക്കിയത് ചേര്‍ക്കുക. നന്നായി ഇളക്ക്കുക. 

2Ml ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് പച്ചക്കറികള്‍ക്കും , 5Ml ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് വഴയ്ക്കും ആഴ്ചയില്‍ ഒരുതവണ വീതം നല്‍കാം ... നല്ല ഒരു വളര്‍ച്ചാ ത്വരകം ആണ് എഗ്ഗ് അമിനോആസിഡ്

കപ്പ കൃഷി

കപ്പ കൃഷി
മികച്ച ഭക്ഷ്യയോഗ്യമായ ഒരു കിഴങ്ങാണ് മരച്ചീനി. സസ്യത്തിന്റെ വേരാണ് കിഴങ്ങായി മാറുന്നത്. യൂഫോർബയേഷ്യ (Euphorbiacea) എന്ന സസ്യകുടുംബത്തിലെ അംഗമായ മരച്ചീനിയുടെ ശാസ്ത്രീയനാമം മാനിഹോട്ട് എസ്കുലാൻറാ (Manihot esculanta) എന്നാണ്. ഇവയെ തെക്കൻ കേരളത്തിൽ കപ്പ എന്നും മധ്യകേരളത്തിൽ പല പ്രദേശങ്ങളിലും കൊള്ളി എന്നുമാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ cassava എന്നു പറയുന്നു. എങ്കിലും കപ്പയുടെ പൊടിയ്ക്കു പറയുന്ന tapioca എന്ന പേരാണ് കേരളത്തിൽ പ്രചാരം നേടിയത്.
ജലം വാര്‍ന്നു പോകുന്ന മണ്ണാണ്‌ കപ്പ കൃഷിക്ക്‌ അനുയോജ്യം. മണ്ണ്‌ ഇളക്കി കൂനകൾ ഉണ്ടാക്കിയാണ്‌ സാധാരണ കൃഷി ചെയ്യാറ്‌. ചിലയിടങ്ങളില്‍ തടം ആയി നട്ട ശേഷം പിന്നീടു മണ്ണ് ചുവട്ടിലേക്ക്‌ അടുപ്പിച്ചു കൊടുക്കുന്ന പതിവുണ്ട് . വെള്ളം കെട്ടിനിൽക്കാത്ത മണൽക്കൂട്ടുന്ന നിലങ്ങളിൽ ചെടി നന്നായി വളരുന്നു. കപ്പത്തണ്ട് 15cm നീളത്തിലുള്ള ചെറുതുണ്ടുകളാക്കി മുറിച്ച് മണ്ണിൽ കുഴിച്ച് വച്ചാണ് വളർത്തുന്നത്. ഓരോ തണ്ടും ഇനം അനുസരിച്ച് വളരുവാന്‍ വേണ്ട അകലത്തിൽ വേണം നടാൻ. നാല് മുതൽ പത്ത് മാസം കൊണ്ട് പാകമാകുന്ന ഇനങ്ങള്‍ ഇന്ന് ഉണ്ട് . കപ്പയുടെ പ്രധാന ശത്രു പെരുച്ചാഴി അല്ലെങ്കിൽ എലി വർഗ്ഗത്തിൽ പെട്ട ജീവികളാണ്. പന്നി ശല്യം ചെയ്യാറുണ്ട്.
ടെറസ് കൃഷി
വേണമെങ്കില്‍ കപ്പ ടെറസ്ലും വളരും. ഗ്രോ ബാഗിലോ ചാക്കിലോ നട്ടാല്‍ മതി സാധാരണ പരിചരണം മതി. കൂടുതല്‍ വെള്ളം ഒഴിക്കരുത്.
വളം . ജൈവ വളങ്ങള്‍ ഇഷ്ടപ്പെടുന്ന കപ്പ ചാണകം ഇട്ടാല്‍ കയ്ക്കും എന്ന് പറയുന്നു. ഞാന്‍ ചാണകം ഇടാറുണ്ട്, കൈചിട്ടില്ല. എങ്കിലും കപ്പ കൃഷിയില്‍ എന്നെ ഏറെ സഹായിക്കുന്നത് കോഴിവളം ആണ്. തണ്ടില്‍ മുറ്റത്തെ തടം ആകെ ഞാന്‍ കോഴിവളം കൊടുക്കാറുണ്ട്. നേന്ത്ര കപ്പ എന്നോ ജമ്പോ കപ്പ എന്നോ ഒക്കെ വിളിക്കാവുന്ന ചിത്രത്തില്‍ കാട്ടിയിരിക്കുന്ന കപ്പയ്ക്ക് 50കിലോയില്‍ അധികം ആണ് തൂക്കം
മരച്ചീനിയുടെ പ്രധാന ഇനങ്ങൾ
ശ്രീവിശാഖം,ശ്രീസഹ്യ, ശ്രീപ്രകാശ്,ശ്രീഹർഷ, ശ്രീജയ, ശ്രീവിജയ, ശ്രീരേഖ, വെള്ളായണി ഹ്രസ്വ , ശ്രീപ്രഭ.... പിന്നെ സിലോണ്‍ കപ്പ എന്ന പേരോടുകൂടിയ നാടന്‍ ഇനം ഒട്ടേറെ ഇനങ്ങള്‍ വേറെയും ആമ്പക്കാടൻ, ആനകൊമ്പൻ, മലയന്ഫോർ, സുമോ

സാമ്പാര്‍ ചീര


ഇത് എന്‍റെ സ്വന്തം സാമ്പാര്‍ ചീര .......ഈ ചീരയ്ക്ക് പാഞ്ചാലി ചീര എന്നൊരു പേര് കൂടി ഉണ്ടെട്ടോ ............ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ എല്ലാ എന്‍റെ പ്രിയ കൃഷിഭൂമി കൂട്ടുകാര്‍ക്കും ആഗ്രഹമുണ്ടാകില്ലേ ????????ഇതിന്‍റെ 2 കഥകളും ഞാന്‍ പറഞ്ഞു തരാം ട്ടോ .............................................
1) പോർട്ടുലാക്കേസീ കുടുംബത്തിൽ പെട്ട സാമ്പാർ ചീര(waterleaf)യുടെ ശാസ്ത്രനാമം തലിനം ട്രയാൻഗുലേർ എന്നാണ്. ഇന്ത്യ, വെസ്റ്റ് ഇൻഡീസ്,ഇൻന്ത്യോനേഷ്യ, മലേഷ്യ, അറബ് രാജ്യങ്ങൾ എന്നിവടങ്ങളിൽ വളർത്തുന്നുണ്ട്. ബ്രസീലിൽ ആണ് സാമ്പാർ ചീര ഉദ്ഭവിച്ചത് എന്ന് കരുതുന്നു. ഉഷ്ണമേഖല പ്രദേശങ്ങളിൽ വളരുന്ന ഈ ചെടിയുടെ ഇലകളും ഇളം തണ്ടും പലതരം കറികളുണ്ടാക്കാൻ ഉപയോഗിക്കുന്നു.
ചെടിയുടെ ഇലയും തണ്ടും വളരെ നേർമതയുള്ളതും മാംസളവുമാണ്. വിത്തുമുഖേനയും ഇളമ് തണ്ടുമുറിച്ച് വേരുപിടിപ്പിച്ചുമാണ് തൈകൾ ഉണ്ടാക്കുന്നത്. കൃഷിയായി ചെയ്യാൻ ഏറ്റവും യോജിച്ച സമയം കാലവർഷാരംഭമാണ്. നട്ടുകഴിഞ്ഞ് ആറാഴ്ചയ്ക്ക് ശേഷം വിളവെടുപ്പ് തുടങ്ങാം.
2)ഇനി നമുക്ക് ഈ ചീരയ്ക്കെങ്ങനെ പാഞ്ചാലി ചീര എന്ന പേര് വന്നു എന്നൊന്ന് നോക്കാം അല്ലെ ,,ഇതാ കേട്ടോളു .........പാണ്ഡവന്മാരുടെ വനവാസകാലത്ത് പാഞ്ചാലിയ്ക്ക് സൂര്യനിൽ നിന്ന് അക്ഷയപാത്രം കിട്ടുന്നു. അക്ഷയപാത്രത്തിൽ ഇഷ്ടം പോലെ ഭക്ഷണം കിട്ടും. പക്ഷെ, പാഞ്ചാലി കഴിച്ചുകഴിഞ്ഞാൽ അതിൽ ആ ദിവസം പിന്നെ ആഹാരം ഒന്നും ആ പാത്രത്തിൽ ഉണ്ടാവില്ല. അങ്ങനെയിരിക്കെ ഒരിക്കൽ, ദുർവ്വാസാവ് മഹർഷി, കൌരവരുടെ കൊട്ടാരത്തിൽ വന്നു താമസിക്കുകയും, ദുര്യോധനൻ, മുനിയ്ക്കും കൂടെയുള്ള ശിഷ്യന്മാർക്കും വേണ്ടതൊക്കെ ഒരുക്കിക്കൊടുത്ത് സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അപ്പോ മുനി, ദുര്യോധനനോട് വരം ചോദിക്കാൻ പറയുന്നു. അപ്പോ പാണ്ഡവരെ ഒന്നു പറ്റിയ്ക്കാമെന്നു കരുതി, ദുര്യോധനൻ പറയും, പാണ്ഡവന്മാരെക്കാണാൻ അങ്ങ് ശിഷ്യന്മാരോടു കൂടെ പോകണം എന്ന്. അതും അവരുടെ ഭക്ഷണശേഷം. അവർ അങ്ങനെ, പാണ്ഡവരുടെ അടുക്കൽ ചെന്ന സമയത്ത്, എല്ലാവരുടേം, പാഞ്ചാലിയുടേയും, ഭക്ഷണം കഴിഞ്ഞിരുന്നു. മുനിയും ശിഷ്യന്മാരും കുളിക്കാനും ജപിക്കാനും പോയി. അവർ എത്തുമ്പോഴേക്കും ഭക്ഷണം വേണം. അല്ലെങ്കിൽ മുനിക്ക് കോപം വന്നു ശപിച്ചേക്കും എന്ന് പാണ്ഡവന്മാർ കരുതി. പാഞ്ചാലി വിഷമിച്ച്, ശ്രീകൃഷ്ണനെ വിളിച്ച് പ്രാർത്ഥിയ്ക്കും. ശ്രീകൃഷ്ണൻ അവിടെയെത്തും. എന്തെങ്കിലും ഭക്ഷണം കൊടുക്കണമെന്ന് പറഞ്ഞപ്പോൾ, ഭക്ഷണം കഴിഞ്ഞുവെന്നും ഇനി ഒന്നുമില്ലെന്നും പാഞ്ചാലി പറയുന്നു. അപ്പോ, അക്ഷയപാത്രം കൊണ്ടുവരാൻ ശ്രീകൃഷ്ണൻ പറയുന്നു. പാഞ്ചാലി, പാത്രം കൊണ്ടുവന്നുകൊടുത്തപ്പോൾ അതിന്റെ വക്കിൽ ഒരു ചീരയില കാണുകയും ശ്രീകൃഷ്ണൻ അതു കഴിക്കുകയും ചെയ്യുന്നു. പിന്നെ, മുനിയേയും ശിഷ്യന്മാരേയും ഭക്ഷണം തയ്യാറായി എന്നും പറഞ്ഞ് വിളിച്ചുകൊണ്ടുവരാൻ പറയുന്നു. പക്ഷേ, ദുർവ്വാസാവിനും ശിഷ്യന്മാർക്കും ഭക്ഷണം വേണ്ടായിരുന്നു. പാണ്ഡവരുടെ അടുക്കലേക്ക് ചെന്ന് ഭക്ഷണം വേണ്ടെന്ന് പറയാനും മടിയായി. ശ്രീകൃഷ്ണനോടും പാണ്ഡവരോടും ശത്രുത കാണിക്കുന്നത് പന്തിയാവില്ലെന്നു കണ്ട് അവർ വേഗം സ്ഥലം വിട്ടു. അങ്ങനെ ഒരു ചീരയില കൊണ്ട് പാഞ്ചാലി വല്യൊരു ശാപത്തിൽ നിന്ന് രക്ഷപ്പെട്ടു.
കഥ കഴിഞ്ഞു. ഇനി കാര്യം
.................................................
സാധാരണ എല്ലാ ചീരകളും പൊട്ടിച്ചെടുക്കുന്നതുപോലെ വേരിനു കുറച്ചു മുകളിൽ വെച്ച് പൊട്ടിച്ചെടുത്തത്. കൈ കൊണ്ട് പൊട്ടിക്കുകയേ വേണ്ടൂ. പൂവും മൊട്ടും കളയാം.
അടുപ്പത്ത് ചീനച്ചട്ടി വെച്ച്, വെളിച്ചെണ്ണ ഒഴിയ്ക്കുക. ഉഴുന്നുപരിപ്പ് അല്പം ഇടുക്കുക. ചുവക്കുമ്പോഴേക്കും കടുകും ചുവന്ന മുളകും ഇടുക. കറിവേപ്പിലയും ഇട്ടാൽ പ്രശ്നമൊന്നുമില്ല. മുറിച്ചുവെച്ച ചീര ഇടുക. ആവശ്യത്തിനു മഞ്ഞൾപ്പൊടിയും ഉപ്പും ഇടുക. വെള്ളം ഒഴിക്കാനേ പാടില്ല. ചൂടാവുന്നതിനനുസരിച്ച് ചീരയിൽ വെള്ളം കയറും. നല്ല തീയുണ്ടെങ്കിൽ വറ്റും. വാങ്ങിവെച്ച് ചിരവിയ തേങ്ങ ഇടുക.
ഉപ്പേരി തയ്യാർ.
സാമ്പാറും, ചക്കക്കുരു ഇട്ട്, ഓലനും ഒക്കെ വയ്ക്കാം എന്നു പറഞ്ഞു. ഉപ്പേരിയ്ക്ക് നല്ല സ്വാദുണ്ട്.

മല്ലി

മല്ലി

മല്ലി ഇല താരതമ്യേന എളുപ്പം ആണ് കൃഷി ചെയ്യാന്‍. മാര്‍കെറ്റില്‍ കിട്ടുന്നത് കൊടും വിഷം ആണെന്ന് അറിഞ്ഞിട്ടും എന്ത് കൊണ്ടോ മിക്കവാറും പേരും ഇത് കൃഷി ചെയ്തു നോക്കാന്‍ മിനക്കെട്ടു കണ്ടിട്ടില്ല.
വിത്ത് പാകി ആണ് മല്ലിയില മുളപ്പിക്കാര് .നല്ല നീര്‍വാര്ച്ചയും വളവും ഉള്ള മണ്ണില്‍ നടണം . വേര് ആഴത്തില്‍ ഇറങ്ങുനന്തു കൊണ്ട് നല്ല ആഴം ഉള്ള ചട്ടിയില്‍ നടണം
കടയില്‍നിന്ന്കിട്ടുന്ന മല്ലി , ഒരു ചപ്പാത്തി റോളര്‍ വച്ച് ഒന്ന് അമര്‍ത്തിയാല്‍ , രണ്ടായി പിളര്‍ന്നു കിട്ടും . ഈവിത്ത് നടാം. നല്ല ഈര്‍പ്പം ഉണ്ടെങ്കിലെ മല്ലിവിത്ത് മുളയ്ക്കു , നനഞ്ഞ tissue പേപ്പര്‍ ഇല 2days വച്ചിട്ട് നട്ടാലും വേഗംമുളയ്ക്കും . കട്ടന്‍ചായ യില്‍ ഇട്ടുവച്ചാല്‍ തോടിന്റെ കട്ടി കുറഞ്ഞു പെട്ടന്ന് മുളയ്ക്കും എന്ന് കേട്ടിട്ടുണ്ട് . മല്ല്ലി വിത്ത് മുളയ്ക്കാന്‍ 2 ആഴ്ച വരെ സമയം എടുത്തേക്കാം ..
ഒരു ചെടിക്ക് 3- 4 മാസം ആയുസ്സ് ഉണ്ടാവും.പക്ഷേ പൂക്കാന്‍ സമ്മതിക്കരുത് . അത് കൊണ്ട് വെയില്‍ തീരെ കുറഞ്ഞ സ്ഥലത്ത് വേണം നടാന്‍ . വിത്തിന് വേണം എങ്കില്‍ ഒരു 3 മാസം kazhinju ചെടി പൂക്കാന്‍ അനുവദിച്ചു വിത്ത് ശേഖരിക്കാം .
liquid വളങ്ങള്‍ ആണ് മല്ലിയ്ക്ക് നല്ലത് . eg - ചാണകം നേര്പിച്ചു കലക്കി ഒഴിക്കാം , ഫിഷ്‌ അമിനോ ആസിഡ് ഒഴിക്കാം
.. ഇല്ല എങ്കില്‍ വളം കൂടി ഇലയ്ക്ക് മണം ഉണ്ടാവിലാ .
4- 5 ചട്ടിയില്‍ നട്ടാല്‍ വീട്ടിലെ ഉപയോഗത്തിന് ഉള്ള മല്ലിഇല കടയില്‍ നിന്ന് വങ്ങേണ്ട കാര്യമേ ഇല്ല .
പ്രധാനമായും ഭക്ഷണം അലങ്കരിക്കാനാണു മല്ലിയില ഉപയോഗിക്കുന്നത്. അലങ്കാരത്തിനും സുഗന്ധത്തിനുമപ്പുറം ഔഷധഗുണവും ധþരാളമുണ്ടിതിൽ. ചെറിയ തോതിൽ മല്ലിയിലയെ ഔഷധമായും ഉപയോഗിക്കാറുണ്ട്. മല്ലിയില ദഹനത്തെ സഹായിക്കുകയും ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ആമാശഭിത്തികളെ ബലപ്പെടുത്തുകയും ദഹനസ്രവത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നിത്യവും രാവിലെ ഒരു ടിസ്പൂൻ മല്ലിച്ചാറും അത്രതന്നെ തേനും ചേർത്ത് കഴിച്ചാൽ രോഗപ്രതിരോധശക്തി ഏറുമെന്ന് പറയപ്പെടുന്നു . ആസ്ത്മ, അലർജി,ക്ഷയം, ഓർമ്മക്കുറവ് തുടങ്ങിയവയ്ക്കും ആശ്വാസം കിട്ടുമെന്നും കരുതപ്പെടുന്നു

കോവല്‍

കോവല്‍ :- 

പച്ചക്കറി കൃഷി ആരംഭിക്കാന്‍ താല്പര്യം ഉള്ള ഒരാള്‍ക്ക് ഏറ്റവും ആദ്യം തിരഞ്ഞെടുക്കാവുന്ന ഒന്നാണ് കോവല്‍ കൃഷി. ഏറ്റവും എളുപ്പവും ലളിതവും ആണ് കോവല്‍ കൃഷിയും അതിന്റെ പരിപാലനവും. സ്വാദിഷ്ട്ടമായ കോവക്ക നമുക്ക് എളുപ്പത്തില്‍ കൃഷി ചെയ്തു എടുക്കുവാന്‍ സാധിക്കും. സാധാരണയായി കോവലിന്റെ തണ്ട് മുറിച്ചാണ് നടുന്നത്, നല്ല കാഫലം ഉള്ള കോവലിന്റെ തണ്ട് തിരഞ്ഞെടുക്കുക. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു ഇതിന്റെ നല്ലത്‌. നിലം നന്നായി കിളച്ചു കട്ടയും കല്ലും മാറ്റി കോവലിന്റെ തണ്ട് നടാം അല്ലെങ്കില്‍ കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട്‌ കുഴിയിലേക്കു നടാം. നടുമ്പോള്‍ കോവല്‍ തണ്ടിന്റെ രണ്ടു മുട്ട് മണ്ണിനു മുകളില്‍ നിലക്കാന്‍ ശ്രദ്ധിക്കുക. നല്ല വെയില്‍ ഉള്ള ഭാഗത്താണ് നടുന്നതെങ്കില്‍ ഉണങ്ങിയ കരിയിലകള്‍ മുകളില്‍ വിതറുന്നത് നന്നായിരിക്കും. ആവശ്യത്തിനു മാത്രം നനച്ചു കൊടുക്കുക.അര മീറ്റര്‍ താഴ്ചയുള്ള കുഴികള്‍ എടുക്കുന്നത് നല്ലതാണു, അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, കുറച്ചു എല്ല് പൊടി, വെപ്പിന്‍ പിണ്ണാക്ക് ഇവ വേണമെങ്കില്‍ ഇടാം. വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം. മരങ്ങളില്‍ കയറ്റി വിടുന്നത് ഒഴിവാക്കുക, നമുക്ക് കയ്യെത്തി കായകള്‍ പറിക്കാന്‍ പാകത്തില്‍ പന്തല്‍ ഇട്ടു അതില്‍ കയറ്റുന്നതാണ് ഉചിതം. വെർമിവാഷ്‌, അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണു. രാസവളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. തണുത്ത കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.വേനല്‍ ക്കാലത്ത് ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നത് വിളവു വര്‍ധിപ്പിക്കാന്‍ സാധിക്കും. കോവക്ക അധികം മൂക്കുന്നതിനു മുന്‍പേ വിളവെടുക്കാന്‍ ശ്രദ്ധിക്കുക.കോവക്ക ഉപയോഗിച്ചു സ്വദിഷ്ട്ടമായ മെഴുക്കുപുരട്ടി/ഉപ്പേരി , തോരന്‍ , തീയല്‍ തുടങ്ങിയവ ഉണ്ടാക്കാം . അവിയല്‍ , സാംബാര്‍ തുടങ്ങിയ കറികളില്‍ ഇടാനും കോവക്ക നല്ലതാണ് . വി എഫ് സി കെ യിലും ചില കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും കോവല്‍ തണ്ടുകള്‍ വിലപ്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ , വിഷലിപ്തമായ പച്ചക്കറികള്‍ ഒഴിവാക്കാന്‍ ഇന്ന് തന്നെ തീരുമാനിക്കുക

ട്രൈക്കൊഡെര്‍മ

മണ്ണിലും ചെടികളുടെ വേര് പടലത്തിലും കാണപ്പെടുന്ന ഒരു കുമിള്‍ (ഫംഗസ്) ആണ് ട്രൈക്കൊഡെര്‍മ. മറ്റു പലതരം ഫംഗല്‍ രോഗങ്ങളില്‍ നിന്നും ചെടികളെ സംരക്ഷിക്കാന്‍ ഇവ നമ്മെ സഹായിക്കും. മാത്രമല്ല ഇവ പുറപ്പെടുവിക്കുന്ന ചില പദാര്‍ഥങ്ങള്‍ സസ്യങ്ങളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കും. മാത്രമല്ല സസ്യങ്ങളുടെ രോഗ പ്രതിരോധശേഷിയെ ഉണര്‍ത്താനും ഇവയ്ക്കു കഴിയും. ജൈവ കൃഷിയില്‍ വളരെയേറെ പ്രാധാന്യം ഇവയ്ക്കുണ്ട്, മണ്ണില്‍കാണപ്പെടുന്ന പലവിധ രാസകീട നാശിനികളുടെ അംശങ്ങളെ നശിപ്പിക്കാന്‍ ഇവയ്ക്കു കഴിവുണ്ട്. അത്തരത്തില്‍ വളരെയേറെ പ്രാധാന്യമുള്ള ജൈവകീടനാശിനി ആണ് പ്രിയങ്കരനായ ട്രൈക്കൊഡെര്‍മ........

ട്രൈക്കൊഡെര്‍മ നമുക്ക് KVK കള്‍, കാര്‍ഷിക സര്‍വകലാശാല വില്‍പ്പന കേന്ദ്രങ്ങള്‍, ചെങ്ങാനാശ്ശേരി തെങ്ങണ തുടങ്ങിയ ഇടങ്ങളില്‍ നിന്നു നമുക്ക് വാങ്ങാം.....

തയാറാക്കുന്ന വിധം, അധികം നനവില്ലാത്ത ചാണകപ്പൊടി, മറ്റു കമ്പോസ്റ്റ് എന്നിവയോടൊപ്പം വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത് ഇത് ഉപയോഗിക്കാം. ഒരു കിലോ ട്രൈക്കൊഡെര്‍മ യും, 90കിലോ ചാണകപ്പൊടി യും അതിനോടൊപ്പം പത്തുകിലോ വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്തു ഇളക്കുക. അതിനു ചെറിയ ഈര്‍പ്പം നല്‍കുക. അതിനു ശേഷം ഇതിനെ തണലത്തു എവിടെയെങ്കിലും കൂട്ടിയിടുക. നനഞ്ഞ ഒരു ചണചാക്ക് കൊണ്ട് ഇതിനെ മൂടുക രണ്ടു ദിവസത്തിനു ശേഷം ഈര്‍പ്പം നോക്കിയ ശേഷം വീണ്ടും ആവശ്യമെങ്കില്‍ നനച്ചു കൊടുക്കുക .. ഒരാഴ്ച ആകുമ്പോള്‍ ഈ കൂനയിലാകെ പച്ചനിറത്തില്‍ ഇവ വ്യാപിച്ചിരിക്കുന്നത് കാണാം. ഇവ നമുക്ക് നടീല്‍ മിശ്രിതത്തോടൊപ്പം കലര്‍ത്തി കൊടുക്കുക. ഏതു വിളകള്‍ നടുമ്പോഴും ഇത് ഉപയോഗിക്കാം. ഒപ്പം ഏതു സമയത്തും ഇത് മണ്ണില്‍ ചേര്‍ത്തു കൊടുക്കാം .....

ജൈവസ്ലരി

ജൈവസ്ലരി......

ജൈവസ്ലറി എങ്ങനെ തയാറാക്കാം അല്ലെ??.....................
1കിലോ പച്ച ചാണകം, 1കിലോ കടലപിണ്ണാക്ക്, 1കിലോ വേപ്പിന്‍പിണ്ണാക്ക്, എന്നിവ പത്തു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു അടപ്പുള്ള പാത്രത്തില്‍ പുളിപ്പിക്കുക. ഒരാഴ്ച കഴിയുമ്പോള്‍ ഇതിലേക്ക് കുറച്ചു പാളയം കോടന്‍ പഴവും , ചാരവും ചേര്‍ക്കുന്നത് നല്ലതാണ്..... ഇങ്ങനെ പുളിക്ക്കുന്ന ലായനി ഇരട്ടി വെള്ളം ചേര്‍ത്തു വാഴയ്ക്കും, അഞ്ചിരട്ടി വെള്ളം ചേര്‍ത്തു പച്ചക്കറി വിളകള്‍ക്കും ഉപയോഗിക്കാം

ബിവേറിയ

ബിവേറിയ :- വളരെ ഫലപ്രദമായ ഒരു ജൈവകീടനിയന്ത്രണ ഉപാധി ആണ് ബിവേറിയ. ഇതൊരു മിത്ര കുമിള്‍ ആണ്മു (ഫംഗസ്) മുഞ്ഞയ്ക്ക് എതിരെ ഫലപ്രദം ആണ് ഇത്, ഒപ്പം മുളക് തക്കാളി എന്നിവയെ ബാധിക്കുന്ന ഇലപ്പേന്‍ , വെള്ളീച്ച എന്നിവയെ തുരത്താന്‍ മിടുക്കന്‍ ആണിവന്‍ . പാവല്‍, പടവലം,പയര്‍ , വഴുതന തുടങ്ങിയ വിളകലെ ബാധിക്കുന്ന ഇത്തരം കീടങ്ങള്‍ക്ക് എതിരെ ഇത് പ്രയോഗിക്കാം.... 20 ഗ്രാം പൌഡര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ തണ്ടിലും ഇലകളില്‍ അടിയിലും മുകളിലും ആയി തളിക്കുക പ്രത്യേകം ശ്രദ്ധിക്കുക, തളിക്കുമ്പോള്‍ യാതൊരു കാരണവശാലും വിളകളിലെ പൂവുകളില്‍ വീഴരുത്. കാരണം പരാഗണം നടക്കാന്‍ സഹായിക്കുന്ന പ്രാണികളെ,തേനീച്ചകളെ ഇവ പ്രതികൂലമായി ബാധിക്കാം ..... ഇവ KVK കള്‍ കാര്‍ഷിക സര്‍വകലാശാല വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്

തിമോര്‍ ലായനി

തിമോര്‍ ലായനി 
---------------------------
ഒരു പുതിയ വിവരം കൂടി നമ്മുടെ കൃഷിഭൂമിയില്‍ പങ്കുവയ്ക്കട്ടെ.... തിമോര്‍ ലായനി... നമുക്ക് വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വളര്‍ച്ചാ ത്വരകം. ഇതില്‍ ധാരാളം കൈനിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ഉപയോഗിച്ചാല്‍ ചെടികള്‍ വളരെ വേഗം വളരും. 10തേങ്ങ ചിരകി അതിന്‍റെ പാലെടുക്കുക , അതിലേക്കു കരിക്കിന്‍ വെള്ളം ചേര്‍ത്തു ആകെ അളവ് അഞ്ചു ലിറ്റര്‍ ആക്കുക. ഇത് ഒരു മണ്‍കലത്തിലേക്ക് പകരുക. അതിലേക്കു അഞ്ചു ലിറ്റര്‍ മോര് ഒഴിക്കുക, നനായി ഇളക്കി ചേര്‍ക്കുക. ഇത് 7മുതല്‍ 10ദിവസം വരെ തുണികൊണ്ട് കെട്ടി അടച്ചു സൂക്ഷിക്കുക. അതിനു ശേഷം ഇതില്‍ നിന്നും ഒരു ലിറ്റര്‍ ലായനി എടുത്തു പത്തു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിഉപയോഗിക്കാം .ചെടികളുടെ ചുവട്ടിലും ഇലകളിലും തളിക്കാം. ഇവ ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കും

ആക്ടിവേറ്റട് EM സൊലൂഷന്‍

ആക്ടിവേറ്റട് EM സൊലൂഷന്‍ ...........

ആക്ടിവേറ്റട് EM സൊലൂഷന്‍ ഉണ്ടാക്കി ..... ഒരു ലിറ്റര്‍ EM (Effective Micro Organism)സ്റ്റോക്ക് സൊലൂഷന്‍, ഒരു കിലോ ശര്‍ക്കര , 20ലിറ്റര്‍ വെള്ളം എന്നിവ നന്നായി ചേര്‍ത്തിളക്കി അടച്ച് പ്രകാശവും ചൂടും തട്ടാതെ 10ദിവസം സൂക്ഷിച്ചു വയ്ക്കണം. അപ്പോള്‍ ലായനിയുടെ Ph 3.4ഇല്‍ താഴെ ആകും.ഒരു നല്ല സുഗന്ധം ലായനിയില്‍ നിന്നും ഉണ്ടാകും. ഇതില്‍ നിന്ന് രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു മണ്ണില്‍ ചേര്‍ക്കുകയോ,ഇലകളില്‍ തളിക്കുകയോ,കമ്പോസ്റ്റില്‍ ചേര്‍ക്കുകയോ ചെയ്യാം................

ഒരു കൂട്ടം സൂക്ഷ്മ ജീവികളുടെ മിശ്രിതമാണ് EM ,ജൈവ കൃഷി രീതി അവലംബിക്കുമ്പോള്‍ മണ്ണില്‍ക്കൂടിയും വെള്ളത്തില്‍ക്കൂടിയും ജൈവവളത്തില്‍ക്കൂടിയും EMനല്‍കിയാല്‍ സൂക്ഷ്മ ജീവികളുടെ എണ്ണം മണ്ണില്‍ വര്‍ധിക്കുന്നു.ഇവയുടെ മത്സരം നിമിത്തം ഉപദ്രവകാരികള്‍ ആയ ജീവികള്‍ നശിക്കുകയും, അതുമൂലം മണ്ണ്‍ കൂടുതല്‍ നന്നാവുകയും രോഗങ്ങള്‍ കുറയുകയും ചെടികള്‍ ആരോഗ്യത്തോടെ വളരുകയും ചെയ്യും.

ആക്ടിവേറ്റട് ഇ.എം.കൊമ്പോസ്റ്റിന്ഗ്
കമ്പോസ്റ്റ് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം വെള്ളം കെട്ടിനില്‍ക്കുന്ന ഇടം ആവരുത്. ഒരു ബക്കറ്റില്‍ 30ലിറ്റര്‍ വെള്ളം , 500മില്ലി ആക്ടിവേറ്റട് ഇ.എം., 300മില്ലി ശര്‍ക്കര ലായനി എന്നിവ നന്നായി കൂട്ടിയോജിപ്പിച്ച് അതില്‍ നിന്നും അഞ്ചു ലിറ്റര്‍ എടുത്തു കമ്പോസ്റ്റ് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന പ്രതലത്തില്‍ തളിക്കുക.ഇതിനു മുകളില്‍ 5സെന്റിമീറ്റര്‍ കനത്തില്‍ ചാണകം നിരത്തുക.അതിനു മുകളിലും അല്‍പ്പം ലായനി തളിച്ച് കൊടുക്കുക. അതിനു മുകളിലേക്ക് ചപ്പു ചവറുകള്‍ കളകളും കൂട്ടിയിടുക ഇതിനു പരമാവധി ഒന്നര മീറ്റര്‍ ഉയരം വരെ ആകാം ഇടയ്ക്ക് ലായനി തളിച്ചും കൊടുകണം. അതിനു ശേഷം ഇതിനെ പ്ലാസ്റിക് കവര്‍ ഉപയോഗിച്ച് മൂടുക. 45ദിവസത്തിനുള്ളില്‍ ഇത് നല്ല കബോസ്റ്റ് ആകും.ഇടയ്ക്ക് ജലാംശം കുറവുണ്ടോ എന്ന് നോക്കണം .ചെറിയ ഈര്‍പ്പം നിലനിര്‍ത്താന്‍ ആവിശ്യമായ വെള്ളം തളിച്ച് കൊടുക്കണം . ഈ കമ്പോസ്റ്റ് എല്ലാ വിളകള്‍ക്കും അത്യുത്തമം .

ഞാന്‍ വാങ്ങിയ സ്റ്റോക്ക്‌ സൊലൂഷന്‍ വില ഒരു ലിറ്ററിന് 324രൂപ. ഇത് ശെരിക്കും ഒരു ജാപ്പനീസ് ടെക്നോളജി ആണ്

കോളിഫ്ളവർ കൃഷി


കോളിഫ്ളവർ വിത്തിട്ട് മുളപ്പിച്ച തൈകളാണ് നടുവാന്‍ ഉപയോഗിക്കുന്നത്. തണുപ്പു കൂടുതലുള്ള മാസങ്ങളാണ്‌ കോളിഫ്ളവർ കൃഷിക്ക്‌ അനുയോജ്യം . 
സീടിംഗ് ട്രേ യിൽ കൊക്കോ പീറ്റ് ഉം കമ്പോസ്റ്റ് അല്ലെങ്കിൽ ചാണകപ്പൊടി യും തുല്യ അളവിൽ നിറച്ചു അതിൽ വേണം വിത്ത് നടാൻ .തണലിൽ വച്ച് മുളപിച്ച തൈകൾ 15-20 ദിവസങ്ങള് കൊണ്ട് 2:1 എന്നാ അളവിൽ കമ്പോസ്റ്റ് ഉം കൊക്കോ പീറ്റും ( ഞാൻ terrus ഇല weight കൂടാതെ ഇരിക്കാൻ ഗ്രോ ബാഗ്‌ ഉം കൊക്കോ പീറ്റും ആണ് ഉപയോഗിക്കാറു . മണ്ണ് use ചെയ്യുന്നില്ല ) mix cheytu അതിൽ നടാം .mannil ആണ് nadunnathu എങ്കിൽ 2:1:1 എന്നാ അളവിൽ കമ്പോസ്റ്റ് ഉം കൊക്കോ പീറ്റും മണ്ണും നിറച്ച മിശ്രിതത്തിൽ നടാം . നട്ട ചെടികള 3-4 ദിവസം തണലിൽ വച്ചതിനു ശേഷം നല്ല വെയില കിട്ടുന്ന സ്ഥലത്ത് വെക്കാം . നാട്ടു ഒരു ആഴ്ച കഴിഞ്ഞു ആദ്യത്തെ വളം ചെയ്യാം . പിന്നീട് 2 ആഴചയിൽ ഒരിക്കലും വളം ഇടണം . ഒന്നിട വിട്ട ആഴ്ചകളിൽ പിണ്ണാക്ക് പുളിപ്പിച്ച വെള്ളമോ ചാനകത്തെളിയോ കമ്പോസ്റ്റ് ടി യോ പന്ച്ചഗവ്യമോ ഒക്കെ ഒഴിച്ച് കൊടുക്കാം . വേപ്പെണ്ണയും യും കാ‍ന്താരി മിശ്രിതവും ഞാൻ ഉപയോഗിക്കുന്ന കീടനാശിനികൾ .
കോളിഫ്‌ളവറില്‍ ഒന്നര മാസംകൊണ്ട്‌ ഹെഡ് ഫോം ചെയ്യുന്നത് കാണാം. ഇതിനുശേഷം 15-20 ദിവസംകൊണ്ട്‌ വിളവെടുക്കാം.

കോളിഫ്ളവർ പ്രോസ്റ്റേറ്റ് ക്യാന്‍സറില്‍ നിന്നും breast ക്യാന്‍സറില്‍ നിന്നും സംരക്ഷിക്കുകായും . അസ്ഥികള്‍ ബലപ്പെടുത്തുകായും ചെയ്യുന്നു ....